ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് (WhatsApp) ഈയിടെയായി പുത്തൻ അപ്ഡേഷനുകളും ഫീച്ചറുകളും പുറത്തിറക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റി എന്ന പുതിയ സംവിധാനവും മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുകയുണ്ടായി. എന്നാൽ വാട്ട്സ്ആപ്പിൽ നിരന്തരം വരുന്ന മെസേജുകളുടെ നോട്ടിഫിക്കേഷൻ നിയന്ത്രിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് കൊണ്ടുവരുന്നത്. നിലവിൽ ഇതിന്റെ പരീക്ഷണ നടപടികൾ പുരോഗമിക്കുകയാണ്.
വലിയ ഗ്രൂപ്പ് ചാറ്റുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ (Notifications) ഓട്ടോമാറ്റിക്കൽ ആയി നിശബ്ദമാക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഈ പുതിയ അപ്ഡേഷനെ കുറിച്ച് വിശദമായി പരിശോധിക്കാം.
കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ നിന്നും വരുന്ന അറിയിപ്പുകൾ സ്വയം മ്യൂട്ട് അഥവാ നിശബ്ദമാക്കുന്നതിനാണ് ഈ ഓപ്ഷൻ. നോട്ടിഫിക്കേഷനുകളുടെ എണ്ണം കുറയ്ക്കുന്നതിനും, വാട്ട്‌സ്ആപ്പ് (WhatsApp) കൂടുതൽ സുഗമമായി ഉപയോഗിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇതനുസരിച്ച്, പരമാവധി അംഗങ്ങളുള്ള ഒരു സജീവ ഗ്രൂപ്പിൽ നിന്ന് ഒരു ശരാശരി സജീവ ഉപയോക്താവിന് ദിവസേന 500ൽ കൂടുതൽ സന്ദേശങ്ങൾ വരെ ലഭിക്കും. എന്നാൽ പരമാവധി ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 1024 ആയി വർധിക്കുകയാണെങ്കിൽ കൂടുതൽ നോട്ടിഫിക്കേഷനുകൾ വരുന്നതിൽ നിന്നും നിയന്ത്രിക്കാൻ പുതിയ അപ്ഡേഷൻ സഹായിക്കും.
WABetaInfoയുടെ റിപ്പോർട്ട് അനുസരിച്ച്, WhatsApp ബീറ്റ പതിപ്പ് (Beta version) 2.22.23.9, 256ലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളെ സ്വയം നിശബ്ദമാക്കുന്നതിന് സഹായിക്കും. അതായത്, 257-ാമത് അംഗത്തെ ഉൾപ്പെടുത്തിയാൽ ആപ്പ് ഗ്രൂപ്പുകളെ സ്വയം മ്യൂട്ട് ചെയ്യുന്നതാണ്. എന്നാൽ, ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ ബീറ്റ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണമെന്നതാണ് നിബന്ധന.
വാട്ട്‌സ്ആപ്പിനായുള്ള പുതിയ ഫീച്ചറുകൾ ഇപ്പോൾ തന്നെ പരീക്ഷിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ബീറ്റയിൽ വാട്സ്ആപ്പ് എടുക്കാൻ ഇങ്ങനെ ചെയ്യാം…
ഇതിനായിനിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ,
ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് പോകുക
ശേഷം, WhatsApp എന്ന് സെർച്ച് ചെയ്യുക
വാട്ട്‌സ്ആപ്പ് പേജിൽ, താഴേക്ക് സ്ക്രോൾ ചെയ്യുക
ഇവിടെ 'ബികം എ ബീറ്റ ടെസ്റ്റർ' പാനൽ ദൃശ്യമാകും
‘ഐ ആം ഇൻ’ ക്ലിക്ക് ചെയ്ത്‘ജോയിൻ’ചെയ്യുക
ഇങ്ങനെ നിങ്ങൾക്ക് വാട്ട്‌സ്ആപ്പിന്റെ ബീറ്റാ ടെസ്റ്ററാകാം.