ഇന്ന് ജനപ്രിയ മെസേജിങ് ആപ്പ് ഏതാണെന്ന് ചോദിച്ചാൽ, നിസ്സംശയം പറയാം അത് WhatsApp തന്നെയാണ്. കാരണം, ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൌകര്യത്തിനും ഇണങ്ങുന്ന രീതിയിലാണ് വാട്സ്ആപ്പിന്റെ പ്രവർത്തനം. ഇതിനെല്ലാം പുറമെ വാട്സ്ആപ്പിൽ പരസ്യങ്ങളില്ല എന്നത് തന്നെയാണ് ആപ്ലിക്കേഷനിലേക്ക് ഉപയോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതും.
എന്നിരുന്നാലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ളത് പോലെ വാട്സ്ആപ്പിലേക്കും പരസ്യങ്ങൾ എത്തിക്കുമോ എന്ന് പലരും സംശയം ഉന്നയിക്കുന്നുണ്ട്. പുതിയതായി വന്ന റിപ്പോർട്ടിൽ വാട്സ്ആപ്പ് പരസ്യങ്ങൾ ഉൾപ്പെടുത്തുമോ എന്ന സൂചനകളുണ്ടോ?
Also Read: Amazon Finale Days: ഗെയിമിങ് ലാപ്‌ടോപ്പുകൾ ലാഭത്തിൽ വാങ്ങാം, Amazon Offer ഇതാ…
വാട്സ്ആപ്പ് ചാറ്റിനിടയിൽ പരസ്യങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പ്രധാന ചാറ്റ് വിൻഡോയിൽ പരസ്യങ്ങൾ കൊണ്ടുവരില്ല. ഇതിനർഥം പരസ്യം ഒരു രീതിയിലും ഉൾപ്പെടുത്തില്ല എന്നല്ല. ആപ്പിലെ മറ്റ് ഭാഗങ്ങളിൽ പരസ്യം കൊണ്ടുവരാൻ മെറ്റ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. സമീപഭാവിയിൽ തന്നെ ഈ തീരുമാനത്തിലേക്ക് കമ്പനി വന്നേക്കും.
പരസ്യങ്ങൾ തീർച്ചയായും കമ്പനിയ്ക്ക് ലാഭം നൽകും. എന്നാൽ ഇത് ഉപയോക്താവിന് അത്ര സൌകര്യപ്രദമായിരിക്കണമെന്നില്ല. ആപ്ലിക്കേഷനിൽ അടുത്ത കാലത്ത് തന്നെ പരസ്യം വന്നേക്കുമെന്നും ഇത് ചാറ്റ് സെക്ഷനിൽ ആയിരിക്കില്ലെന്നും വാട്സ്ആപ്പ് ഹെഡ് വിൽ കാത്ത്കാർട്ട് സൂചന നൽകിയിട്ടുണ്ട്. പകരം, വാട്സ്ആപ്പിലെ സ്റ്റാറ്റസ് പേജിലോ അടുത്തിടെ ആരംഭിച്ച വാട്സ്ആപ്പ് ചാനലുകളിലോ ആയിരിക്കും പരസ്യം ഉൾപ്പെടുത്തുക.
എന്നാൽ മെറ്റ ഇതുവരും വാട്സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യങ്ങൾ പരീക്ഷിച്ചു തുടങ്ങിയിട്ടില്ല. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കാണുന്ന സ്റ്റോറികൾ പോലെയാണ് വാട്സആപ്പിലുള്ള സ്റ്റാറസ് ഫീച്ചർ. അതിനാൽ ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും എന്ന നിർദേശമാണ് കമ്പനി നൽകുന്നത്. ഒരു വിധത്തിൽ പറഞ്ഞാൽ വാട്സ്ആപ്പ് ചാനലുകളും പരസ്യങ്ങൾ പോലുള്ള ഒരു പ്രൊമോഷനാണ്. സെലിബ്രിറ്റികൾക്കും സ്ഥാപനങ്ങൾക്കും മാർക്കറ്റിങ് നടത്താനും തങ്ങളുടെ വിശേഷങ്ങൾ പ്രചരിപ്പിക്കുന്നതിനും വാട്സ്ആപ്പ് ചാനലുകൾ പ്രയോജനപ്പെടുത്താനാകും.
Read More: Amazon LED Light Offers: ദീപാവലിയ്ക്കും ക്രിസ്മസ്സിനുമായി LED സ്ട്രിങ് ലൈറ്റുകൾ 70 രൂപ മുതൽ!
ഇവയൊക്കെ പരിഗണിച്ചാലും ഇത്രയേറെ ജനപ്രിയമായ ആപ്ലിക്കേഷനിൽ നിന്ന് പരമാവധി വരുമാനം വേണമെന്ന് മാർക്ക് സക്കർബർഗ് മുമ്പും ആലോചിച്ചിട്ടുണ്ട്. ഇതിന് പരസ്യങ്ങൾ ഉൾപ്പെടുത്തുക എന്ന ഓപ്ഷനായിരിക്കും കമ്പനി സ്വീകരിക്കുക. എന്നാലോ ഇങ്ങനെ പരസ്യങ്ങൾ കൊണ്ടുവരുന്നത് ഉപയോക്താക്കൾക്ക് രസിക്കണമെന്നില്ല.
ആപ്പിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത നഷ്ടപ്പെടാനും ഇത് വഴി വയ്ക്കും. അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്തുന്നതിലായിരിക്കും മെറ്റ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
അതേ സമയം ഇക്കഴിഞ്ഞ സെപ്തംബറിൽ ഇന്ത്യയിൽ 71 ലക്ഷം അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചിരുന്നു. ഉപയോക്താക്കളുടെ പരാതിയുടെ മേൽ സുരക്ഷമാനദണ്ഡങ്ങൾ പരിഗണിച്ചും, മറ്റുമാണ് ഇത്തരം നടപടിയിലേക്ക് കമ്പനി നീങ്ങിയത്.