WhatsApp Ban in India: 71 ലക്ഷം WhatsApp അക്കൗണ്ടുകൾക്കെതിരെ നടപടി

WhatsApp Ban in India: 71 ലക്ഷം WhatsApp അക്കൗണ്ടുകൾക്കെതിരെ നടപടി
HIGHLIGHTS

71 ലക്ഷം അക്കൗണ്ടുകൾ നിർത്തലാക്കി WhatsApp

സെപ്തംബർ 1 മുതൽ 30 വരെയുള്ള കാലയളവിലുള്ള കണക്കാണിത്

25 ലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി സ്വയം നിരോധിച്ചു

സെപ്തംബറിൽ WhatsApp ഇന്ത്യയിൽ നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകളെന്ന് റിപ്പോർട്ട്. സെപ്തംബർ 1 മുതൽ 30 വരെയുള്ള കാലയളവിലാണ് മെറ്റയുടെ ഉടമസത്ഥതയിലുള്ള മെസേജിങ് ആപ്പ് 71,11,000 അക്കൗണ്ടുകളെ നിരോധിച്ചതെന്ന് പറയുന്നത്. വാട്സ്ആപ്പ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നതിന് ഉണ്ടായ സാഹചര്യമെന്തെന്ന് ചുവടെ വിശദീകരിക്കുന്നു.

71 ലക്ഷം അക്കൗണ്ടുകൾ നിർത്തലാക്കി WhatsApp

സെപ്തംബറിൽ നിരോധിച്ച 71 ലക്ഷത്തിലധികം വരുന്ന വാട്സ്ആപ്പ് അക്കൗണ്ടുകളിൽ 2,571,000 അക്കൗണ്ടുകൾ ആരുടെയും പരാതിയിലല്ല നിർത്തലാക്കിയത്. എന്നാൽ മറ്റുള്ളവ നിരോധിച്ചത് ഉപയോക്താക്കളുടെ പരാതിയ്ക്ക് മേലാണ്.

WhatsApp അക്കൗണ്ടുകൾ നിരോധനം എന്തിന്?

ഉപയോക്താക്കൾ ഉന്നയിക്കുന്ന ആശങ്കകൾ, രാജ്യത്തിലെ അക്കൗണ്ട് ലംഘനങ്ങൾ, ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റി (ജിഎസി) യുടെ നിർദേശങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് നിരോധനം കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ, വാട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഇന്ത്യയിൽ ഈ ആപ്പ് കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കമ്പനി തന്നെ നിരോധനവും നിയമ നടപടികളും കൈക്കൊള്ളുന്നത്.

Read More: iPhone 17 Production: ഇന്ത്യയിൽ നിർമിക്കുന്ന iPhone ഏതെന്നോ! നിർമാണം എപ്പോൾ?

അജ്ഞാത നമ്പറുകളിൽ നിന്ന് നഗ്ന വീഡിയോ കോൾ ചെയ്തും, ജോലി വാഗ്ദാനം ചെയ്തുമെല്ലാം വാട്സ്ആപ്പിൽ തട്ടിപ്പുകൾ നടത്തുന്ന പ്രവണത ഈയിടെ കണ്ടുവരുന്നുണ്ട്. രാജ്യാന്തര കോളുകളോട് പ്രതികരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ഇവയിലൂടെയെല്ലാം നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുമെന്നാണ് വാട്സ്ആപ്പ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതിനാൽ ഇത്തരം കെണികളിൽ നിന്ന് സുരക്ഷ ഒരുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യവും.

നിരോധനം താൽക്കാലികമല്ലെന്ന് WhatsApp

നിലവിൽ ഏർപ്പെടുത്തിയ നിരോധനം എന്നെന്നേക്കുമായാണെന്നും മെറ്റ അറിയിച്ചു. എല്ലാ മാസങ്ങളിലും വാട്സ്ആപ്പ് ഇങ്ങനെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളും മറ്റും വിലയിരുത്തി ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്താറുണ്ട്. ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയാലാണ് കമ്പനി ഇങ്ങനെ നടപടി സ്വീകരിക്കാറുള്ളത്.

WhatsApp ban india
WhatsApp 71 ലക്ഷം അക്കൌണ്ടുകൾ നിരോധിച്ചു

മെസേജിങ് ആപ്പിൽ ഉപയോക്താക്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനുള്ള സൌകര്യം വാട്സ്ആപ്പിൽ തന്നെയുണ്ട്. നിങ്ങളുടെ ചാറ്റ് സെക്ഷനിലേക്ക് തട്ടിപ്പ് രീതിയിൽ മെസേജുകളോ മറ്റോ വന്നാൽ ഇത് നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. എങ്ങനെയാണ് വാട്സ്ആപ്പിൽ ഇത് റിപ്പോർട്ട് ചെയ്യുന്നതെന്ന് മനസിലാക്കാം…

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിനെതിരെ പരാതി എങ്ങനെ?

  • ഇതിനായി ആദ്യം നിങ്ങൾ ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് ഓപ്പൺ ചെയ്യുക.
  • ചാറ്റിന്റെ മുകളിൽ കാണുന്ന ആ കോണ്ടാക്റ്റ് പേരിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന്, റിപ്പോർട്ട് എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.
  • അക്കൗണ്ട് റിപ്പോർട്ട് ചെയ്യുന്നതിന്റെ കാരണം എന്തെന്ന് തിരഞ്ഞെടുക്കുക.
  • ശേഷം സെൻഡ് എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.
Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo