WhatsApp Storage: മാസം 35 രൂപയടച്ച് WhatsApp ചാറ്റ് ബാക്കപ്പിന് സ്റ്റോറേജ് വാങ്ങാം!

Updated on 04-Jan-2024
HIGHLIGHTS

വാട്സ്ആപ്പിലെ ചാറ്റ് ഹിസ്റ്ററി Google ഡ്രൈവ് സ്റ്റോറേജിലാണ് സംഭരിക്കുക

ചാറ്റ് ബാക്കപ്പും ഇങ്ങനെ തന്നെയാണ് സ്റ്റോർ ആകുക

WhatsApp Storage എന്നാൽ ഇനി 35 രൂപയ്ക്ക് ലഭിക്കും

ഇതുവരെ WhatsApp Storage ഒരു പ്രശ്നമായിരുന്നില്ല. കാരണം, വാട്സ്ആപ്പ് ചാറ്റുകൾ ഫ്രീയായി ബാക്കപ്പ് ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനിമുതൽ വാട്സ്ആപ്പ് ചാറ്റുകൾ Google Driveലാണ് സ്റ്റോർ ചെയ്യുക. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇത് ഒട്ടും സന്തോഷകരമായ വാർത്തയല്ല.

വാട്സ്ആപ്പിലെ ചാറ്റ് ഹിസ്റ്ററി Google ഡ്രൈവ് സ്റ്റോറേജിലാണ് ഇനി സംഭരിക്കുക. ഗൂഗിൾ ഡ്രൈവിൽ ഇങ്ങനെ വാട്സ്ആപ്പ് ഡാറ്റ സംഭരിക്കാനാകുന്നത് 15GB മാത്രമാണ്. അതായത്, സൗജന്യമായി സേവ് ചെയ്യാവുന്ന ഡാറ്റയാണിത്. ചാറ്റ് ബാക്കപ്പും ഇങ്ങനെ തന്നെയാണ് സ്റ്റോർ ആകുന്നത്. അതിനാൽ ചാറ്റ് ബാക്കപ്പ് വരുമ്പോഴേ 15GB കവിയുന്നതായിരിക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ വേണ്ടി വരും.

WhatsApp ചാറ്റ് ബാക്കപ്പ് 35 രൂപയ്ക്ക്!

WhatsApp ചാറ്റ് ബാക്കപ്പ്

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് അവരുടെ സ്റ്റോറേജ് പരിധിയും വേഗത്തിൽ തീർന്നേക്കാം. ചാറ്റ് ബാക്കപ്പിൽ ഫോട്ടോകളും വീഡിയോകളും എല്ലാം ഉൾപ്പെടുന്നു. അതിനാൽ ഗൂഗിൾ ഡ്രൈവ് അനുവദിച്ചിട്ടുള്ള 15 ജിബി പരിമിതമാണ്. എന്നാൽ സബ്സ്ക്രിപ്ഷൻ പ്ലാൻ ഏറ്റവും ലാഭത്തിൽ വാങ്ങാൻ സാധിക്കും. എങ്ങനെയെന്നാൽ…

WhatsApp സ്റ്റോറേജിന് ചെറിയ തുക

മാസം തോറും വെറും 35 രൂപ ചെലവാക്കി സബ്സ്ക്രിപ്ഷൻ നേടാം. ഇങ്ങനെ നിങ്ങൾക്ക് ഗൂഗിൾ ഡ്രൈവിൽ കൂടുതൽ സ്റ്റോറേജ് ലഭിക്കും. സാധാരണ ഗൂഗിൾ വൺ സബ്സ്ക്രിപ്ഷന് 130 രൂപയാണ് പ്രതിമാസം ചെലവാകുക. അതും ബേസിക് പ്ലാനിന്റെ തുകയാണിത്. ഇനി നിങ്ങൾ ഗൂഗിൾ വൺ സ്റ്റാൻഡേർഡ് പ്ലാൻ എടുക്കുകയാണെങ്കിൽ 130 രൂപയാകും. 650 രൂപയാണ് പ്രീമിയം പ്ലാനിന് ചെലവാകുക.

READ MORE: ഇതാ ആദ്യമായി Netflix പ്ലാനുമായി Airtel, ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

ബേസിക് പ്ലാനിൽ മാസം 100 GB സ്റ്റോറേജ് ലഭിക്കും. സ്റ്റാൻഡേർഡ് പ്ലാനിലാകട്ടെ 200GBയും, പ്രീമിയം പ്ലാനിൽ 2TBയും ലഭിക്കുന്നു. എന്നാൽ വെറും 35 രൂപ മാത്രം മാസം ചെലവാകാനുള്ള ഓപ്ഷനാണ് ഇവിടെ വിവരിക്കുന്നത്.

35 രൂപയ്ക്ക് ഗൂഗിൾ വൺ സബ്സ്ക്രൈബ് ചെയ്യാം

ഗൂഗിൾ വൺ നിങ്ങൾക്ക് പ്രത്യേക ഓഫറിലൂടെ നേടാം. അതായത് ബേസിക് പ്ലാനിന് നിലവിൽ 35 രൂപയാണ് വില. അടിസ്ഥാന പ്ലാൻ 50 രൂപയ്ക്ക് ലഭിക്കും. പ്രീമിയം പ്ലാനിന് പ്രതിമാസം 160 രൂപയുമാകും. എന്നാൽ ശ്രദ്ധിക്കുക ഇത് മൂന്ന് മാസം വാലിഡിറ്റിയുള്ള പ്ലാനാണ്. ഈ സമയപരിധി കഴിഞ്ഞാൽ സാധാരണ നിരക്ക് ഈടാക്കുന്നുവെന്നും ഇന്ത്യ ടുഡേ പറയുന്നു.

സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാതെ എങ്ങനെ?

ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങാൻ ആഗ്രഹമില്ലാത്തവർക്കും മറ്റ് ചില ഉപായങ്ങളുണ്ട്. ചാറ്റ് ബാക്കപ്പിനും സ്റ്റോറേജ് ലാഭിക്കാനും ഈ ടിപ്സ് ഉപയോഗിക്കാം. വാട്സ്ആപ്പ് സെറ്റിങ്സിലെ സ്റ്റോറേജ് ആൻഡ് ഡാറ്റ ഫീച്ചർ ഉപയോഗിക്കാം. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഇങ്ങനെ സ്റ്റോറേജ് ലാഭിക്കാം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :