അപ്ഡേറ്റുകളോട് അപ്ഡേറ്റുകളാണ് WhatsApp എന്ന മെസേജിങ് ആപ്പിൽ മെറ്റ ഒരുക്കുന്നത്. പരസ്യങ്ങളില്ല എന്നത് മാത്രമല്ല, മെസേജ് അയക്കുന്ന ആളുടെ സന്ദേശവും സ്വീകരിക്കുന്ന ആളുടെ സന്ദേശവും വാട്സ്ആപ്പ് സ്റ്റോർ ചെയ്തു വയ്ക്കുന്നുമില്ല എന്നതിനാൽ തന്നെ ഈ ആപ്ലിക്കേഷന് ഒരു എതിരാളി ഇതുവരെയും വന്നിട്ടില്ല.
Read More: eSIM vs iSIM: എന്താണ് iSIM? എങ്ങനെ eSIM-ൽ നിന്ന് വ്യത്യസ്തമാകുന്നു!
ഇതിനെല്ലാം പുറമെ വാട്സ്ആപ്പിൽ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ മുൻപ് ആകർഷകമായ സൌകര്യങ്ങളും ഓപ്ഷനുമാണ് കമ്പനി കൊണ്ടുവരാറുള്ളത്.
മെറ്റയുടെ ജനപ്രിയ മെസേജിങ് ആപ്പിലെ ഏറ്റവും ആകർഷകമായ ഫീച്ചറാണ് അവതാറുകൾ. ചാറ്റിങ്ങിനും പ്രൊഫൈൽ പിക്ചറായും ധാരാളം അവതാറുകൾ ഉപയോഗിക്കുന്നവരായിരിക്കും നിങ്ങൾ. GIFനേക്കാൾ ആളുകൾ സ്വീകാര്യത നൽകിയതും വാട്സ്ആപ്പ് സ്റ്റിക്കറുകൾക്കും അവതാറിനുമായിരുന്നു. ഇപ്പോഴിതാ, കമ്പനി പുതിയതായി കൊണ്ടുവരുന്ന അപ്ഡേറ്റും അവതാറുകളിലാണ്.
വാട്സ്ആപ്പ് മിക്കവരും ഇന്ന് ചാറ്റിങ്ങിനേക്കാൾ സ്റ്റാറ്റസുകൾ കാണാനും, പങ്കുവയ്ക്കാനുമായിരിക്കുമല്ലോ ഉപയോഗിക്കുന്നത്. പരിചയക്കാരുടെ സ്റ്റാറ്റസുകൾ കണ്ട് അതിന് ഇമോജികളും നിങ്ങളുടെ അഭിപ്രായങ്ങളും മറുപടി ആയി അയക്കാറില്ലേ! ഇനി ഇത് അവതാറുകളായും അയക്കാനുള്ള ഓപ്ഷനാണ് ലഭ്യമാകുന്നത്.
അതായത്, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്ക് വാട്സ്ആപ്പ് അവതാറുകൾ അയച്ച് റിപ്ലൈ നൽകുന്ന ഫീച്ചർ മെറ്റ നിലവിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം.
WABetaInfo യുടെ റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നത്. ആൻഡ്രോയിഡിലും ഐഫോണുകളിലും ഈ കിടിലൻ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ സ്വന്തം അവതാറുകൾ ക്രിയേറ്റ് ചെയ്ത് അതുകൊണ്ട്, ചാറ്റിങ് മാത്രമാക്കണ്ട സ്റ്റാറ്റസിനും രസകരമായ മറുപടി നൽകൂ എന്നാണ് വാട്സ്ആപ്പ് ഉപയോക്താക്കളോട് പറയുന്നത്. ഇത് കോണ്ടാക്റ്റുകൾക്കിടയിലുള്ള ബന്ധം കൂടുതൽ രസകരമായി സൂക്ഷിക്കുന്നതിനും സഹായിക്കും.
സ്റ്റാറ്റസ് അപ്‌ഡേറ്റിന് റിപ്ലൈ അയക്കുമ്പോൾ എട്ട് അവതാറുകളുടെ ഒരു സെറ്റ് ദൃശ്യമാകുന്നു. കൂടാതെ, ആനിമേറ്റഡ് അവതാറുകളിലൂടെയും സ്റ്റാറ്റസുകളോട് പ്രതികരിക്കാനാകും. ഇമോജി മാത്രമായി അയച്ച് സ്റ്റാറ്റസിനോട് പ്രതികരിക്കുന്ന വിരസത ഒഴിവാക്കാൻ ഈ ഫീച്ചർ എന്തായാലും നല്ലതാണ്.
ഇതിന് പുറമെ വാട്സ്ആപ്പ് മറ്റ് 2 കിടിലൻ ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഒരൊറ്റ വാട്സ്ആപ്പ് അക്കൗണ്ട് മാത്രം ഉപയോഗിക്കാതെ ഡ്യുവൽ സിം ആക്ടീവായിരിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന ഫീച്ചറാണിത്. അതായത്, ഇതിലൂടെ ഒരൊറ്റ ഫോണിൽ, ഒരു ആപ്പിൽ നിന്ന് തന്നെ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ട് തുറക്കാനും പ്രവർത്തിപ്പിക്കാനും സാധിക്കും.
ഇതുകൂടാതെ, ഫോട്ടോകളും മറ്റും വ്യൂ വൺസ് ഓപ്ഷനിലൂടെ കാണാൻ സാധിക്കുന്നത് പോലെ, ഇനി വോയിസ് മെസേജുകളും ഒരിക്കൽ മാത്രം കേൾക്കാനുള്ള ഫീച്ചർ മെറ്റ ഉടനെ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്.