WhatsApp Status-ൽ മെറ്റ പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നു. Instagram പോലുള്ള ഫീച്ചറാണ് മെറ്റ വാട്സ്ആപ്പിലും അവതരിപ്പിക്കുന്നത്. വാട്സ്ആപ്പ് സ്റ്റാറ്റസിൽ Like റിയാക്ഷൻ അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
കോണ്ടാക്റ്റിലുള്ളവരുടെ സ്റ്റാറ്റസുകൾക്ക് ഇനി റിയാക്ഷൻ നൽകാനുള്ള വേറിട്ട രീതിയാണിത്. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്ക് അഭിനന്ദനം പ്രകടിപ്പിക്കാൻ ഇത് സഹായിക്കും. ഇൻസ്റ്റാഗ്രാമിന്റെ സ്റ്റോറി ലൈക്കുകളെ പോലെയാണ് പുതിയ അപ്ഡേറ്റ് പ്രവർത്തിക്കുന്നത്.
WABetaInfo-യിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ലൈക്ക് റിയാക്ഷൻ ഫീച്ചർ പരീക്ഷണത്തിലാണ്. നിലവിൽ ഇത് ബീറ്റ ഉപയോക്താക്കൾക്കായി പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇതിലുള്ള പരീക്ഷണത്തിലാണ് മെറ്റ.
വാട്സ്ആപ്പ് അപ്‌ഡേറ്റ് കാണുമ്പോൾ സ്‌ക്രീനിന്റെ താഴെ ഇടതുവശത്ത് ഹാർട്ട് ഇമോജി വരും. ഈ ഐക്കൺ ടാപ്പ് ചെയ്യുന്നതിലൂടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ലൈക്ക് ചെയ്യാനാകും. ഇങ്ങനെ ലൈക്ക് ചെയ്യുമ്പോൾ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തവർക്ക് അത് ലഭിക്കും. എത്രപേർക്ക് സ്റ്റാറ്റസ് ഇഷ്ടമായെന്നും മനസിലാക്കാൻ സാധിക്കും.
മെറ്റയുടെ തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഈ ഫീച്ചർ പ്രചാരമേറിയതാണ്. വാട്സ്ആപ്പിൽ ലൈക്ക് ഫീച്ചർ വന്നാൽ അത് പുതിയ അനുഭവമായിരിക്കും. നിലവിൽ സ്റ്റാറ്റസുകൾക്ക് റിപ്ലൈയും റിയാക്ഷനും കൊടുക്കാനാകും. ഇത് അവരുടെ ചാറ്റ് ബോക്സിൽ ദൃശ്യമാകും. എന്നാൽ ചാറ്റ് സെക്ഷനിൽ മറുപടി നൽകാതെ ആളുകളുമായി ബന്ധപ്പെടാൻ ലൈക്ക് ഫീച്ചർ സഹായിക്കും.
സാധാരണ സ്റ്റാറ്റസ് റിയാക്ഷനുകൾ ചാറ്റ് ബോക്സിൽ എത്തുന്നത് പ്രധാനപ്പെട്ട സംഭാഷണങ്ങൾക്ക് ബുദ്ധിമുട്ടാണ്. എന്നാൽ ഇതുപോലെ ലൈക്ക് റിയാക്ഷൻ വന്നാൽ ആ പ്രയാസം വരില്ല. മാത്രമല്ല, നിങ്ങളുടെ പ്രധാന ചാറ്റിങ്ങുകൾ സ്ക്രീനിന് ആദ്യം തന്നെ കാണാനാകും.
Read More: Happy New Year Wishes: ചിങ്ങം പുലർന്നു, പ്രതീക്ഷയുടെ പുതുവർഷ ആശംസകൾ വ്യത്യസ്തമാക്കാം
ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റാ അപ്‌ഡേറ്റ് പതിപ്പിൽ ഇത് ലഭിക്കും. 2.24.17.21 വേർഷനാണ് പ്ലേ സ്റ്റോറിൽ ലഭ്യമായ പുതിയ പതിപ്പ്. വരും ആഴ്‌ചകളിൽ ഇത് എല്ലാവരിലേക്കും എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ Meta AI വോയ്‌സ് ചാറ്റ് ഫീച്ചർ മെറ്റ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത് iOS വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. വോയിസ് ചാറ്റിലൂടെ കൂടുതൽ സമയം ലാഭിക്കാൻ ഇനി AI സഹായവുമെത്തും.