WhatsApp ഉപയോക്താക്കൾക്ക് കൂടുതൽ രസകരമായ അപ്ഡേറ്റുമായി Meta. ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന തന്ത്രമാണ് മെറ്റ പരീക്ഷിക്കുന്നത്. വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകളിലാണ് പുതിയ മാറ്റം. ഇനി ഷോർട്ട് കട്ടിലൂടെ Instagram-ലേക്കും സ്റ്റാറ്റസ് ഷെയർ ചെയ്യാനാകും.
കുറഞ്ഞ സമയ പരിധിയ്ക്കുള്ളിൽ കൂടുതൽ ആളുകളിലേക്ക് കണക്ഷൻ നൽകാൻ ഇത് സഹായിക്കും. ഷോർട്ട് കട്ടിലൂടെ വാട്സ്ആപ്പിൽ നിന്ന് ഇൻസ്റ്റഗ്രാമിലേക്ക് സ്റ്റോറി പങ്കിടാം. ഈ പുതിയ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം.
ഇൻസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ അനായാസം പങ്കിടാൻ സഹായിക്കുന്ന ഫീച്ചറാണിത്. നിസ്സാരമൊരു കുറുക്കുവഴിയിലൂടെ ഇത് പ്രവർത്തിക്കുന്നു. വാട്സ്ആപ്പിൽ ഒരു സ്റ്റാറ്റസ് പോസ്‌റ്റ് ചെയ്‌തതിന് ശേഷം, ഇൻസ്റ്റാഗ്രാമിലേക്കും അത് പോകുന്നു. ഇത് ആരൊക്കെ കാണണമെന്നും വാട്സ്ആപ്പിൽ നിന്നുകൊണ്ട് തന്നെ തീരുമാനിക്കാം. കൂടാതെ, വാട്സ്ആപ്പ് സെറ്റിങ്സിൽ നിന്ന് ഈ ഫീച്ചർ ഓണാക്കാനും ഓഫാക്കാനും സാധിക്കും.
നിങ്ങൾ പങ്കിടാൻ തിരഞ്ഞെടുക്കുമ്പോൾ, അത് Instagram-ൽ ആരൊക്കെ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ പങ്കിടൽ മുൻഗണനകളിൽ നിങ്ങൾക്ക് നിയന്ത്രണമുണ്ട്. അതിശയിക്കാനില്ല, ഓരോ തവണയും നിങ്ങളുടെ വിളി മാത്രം.
ഇൻസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഷെയർ ചെയ്യുന്നത് കൂടുതൽ റീച്ച് ലഭിക്കാൻ സഹായിക്കും. വാട്സ്ആപ്പിന് പുറത്ത് ഇൻസ്റ്റഗ്രാമിലെ വ്യൂവേഴ്സിലേക്ക് ഇത് എത്താനും സഹായിക്കും. ബിസിനസ്, സെയിൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ കൂടുതൽ പ്രയോജനകരമാകും. ഇൻസ്റ്റഗ്രാമിന്റെ പ്രൈവസി സെറ്റിങ്സിൽ നിന്നുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നതെന്നും ഉറപ്പാക്കുന്നു.
എങ്കിലും, എന്ന് മുതൽ ഈ ഫീച്ചർ ലഭ്യമാകുമെന്ന് ഇപ്പോൾ പറയാനാകില്ല. കാരണം, മെറ്റ ഇപ്പോഴും പുതിയ ഫീച്ചറിന്റെ പരീക്ഷണത്തിലാണ്. ബീറ്റ പതിപ്പിൽ ഈ ഫീച്ചർ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
വാട്സ്ആപ്പ് സ്റ്റാറ്റസിൽ മാത്രമല്ല, ചാറ്റിലും ചാനലിലും അപ്ഡേറ്റുകൾ അവതരിപ്പിക്കുന്നു. അടുത്തിടെ ചാറ്റുകൾ ക്ലിയറാക്കാൻ മെറ്റ ഒരു ഫീച്ചർ പരീക്ഷിച്ചിരുന്നു. ചാറ്റ് ഫിൽട്ടർ എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഫിൽട്ടർ ഉപയോഗിച്ച് ഇഷ്ടപ്പെട്ട ചാറ്റുകൾ ഈസിയായി കണ്ടെത്താൻ ഇത് സഹായിക്കും. നിലവിൽ ഈ ഫീച്ചറും ബീറ്റ ടെസ്റ്റിങ്ങിലാണ്. ഉടനെ എല്ലാവരിലേക്കും ചാറ്റ് ഫിൽട്ടർ എത്തുമെന്ന് പ്രതീക്ഷിക്കാം.
ALSO READ: Christmas Offer 2023: 3000 രൂപയുടെ കൂപ്പണും ചേർത്ത് Realme phone ഫോൺ വാങ്ങാം
ഇതിന് പുറമെ വാട്സ്ആപ്പ് ചാനലുകളിൽ ഓട്ടോമാറ്റിക് ആൽബം ഫീച്ചറും ഉടൻ വരും. അടുത്തടുത്ത് വരുന്ന ഫോട്ടോകളും വീഡിയോകളും പുതിയ രീതിയിൽ കാണാനുള്ള അപ്ഡേറ്റാണിത്.