സ്ക്രീൻ ഷെയറിങ് ഫീച്ചറുമായി വാട്സ്ആപ്പ്

സ്ക്രീൻ ഷെയറിങ് ഫീച്ചറുമായി വാട്സ്ആപ്പ്
HIGHLIGHTS

വീഡിയോ കോളിങിനിടെ സ്‌ക്രീൻ ഷെയറിങ് ഫീച്ചർ അവതരിപ്പിച്ചു വാട്സ്ആപ്പ്

സ്ക്രീൻ ഷെയറിങ് ഫീച്ചർ ലഭ്യമാകണമെങ്കിൽ പുതിയ വാട്സ്ആപ്പ് അ‌പ്ഡേഷൻ ഉറപ്പാക്കുക

വാട്സ്ആപ്പിൽ എങ്ങനെ എങ്ങനെ സ്ക്രീൻ ഷെയർ ചെയ്യാം എന്ന് താഴെ കൊടുക്കുന്നു

ഉപയോക്താക്കളുടെ സുരക്ഷയും ഉപയോഗിക്കാനുള്ള സൗകര്യവും മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് (WhatsApp) എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്വയം മെച്ചപ്പെടാനും കൂടുതൽ ടെക്നോളജികൾ ഉപയോക്താക്കൾക്കായി അ‌വതരിപ്പിക്കാനും ശ്രദ്ധിക്കുന്ന വാട്സ്ആപ്പ് (WhatsApp)  ഉടൻതന്നെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി സ്ക്രീൻ ഷെയറിങ്  (Screen Sharing) ഫീച്ചർ അ‌വതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒരു വീഡിയോ കോളിനിടെ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ എളുപ്പത്തിൽ പങ്കിടാൻ അനുവദിക്കുന്നതാണ് പുതിയ സ്ക്രീൻ ഷെയറിങ് (Screen Sharing) ഫീച്ചർ.

വാട്സ്ആപ്പ് സ്ക്രീൻ ഷെയറിങ് ഫീച്ചർ അവതരിപ്പിക്കുന്നു

വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളായ മൈക്രോസോഫ്റ്റ് ടീംസ്, സൂം എന്നിവയിലേതിന് സമാനമായിട്ടാണ് വാട്സ്ആപ്പ് സ്ക്രീൻ ഷെയറിങ്  (Screen Sharing) ഫീച്ചറും അവതരിപ്പിക്കുന്നത്. വാട്സ്ആപ്പി (WhatsApp) ലെ വീഡിയോ കോളിങ് അ‌നുഭവം കൂടുതൽ മെച്ചപ്പെടുത്താനും ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാനും സ്ക്രീൻ ഷെയറിങ്  (Screen Sharing) ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

വാട്സ്ആപ്പിൽ എങ്ങനെ സ്ക്രീൻ ഷെയർ ചെയ്യാം

  • സ്‌ക്രീൻ ഷെയറിങിനായി വാട്സ്ആപ്പ് ഉപയോക്താക്കൾ ഒരു വീഡിയോ കോൾ ആരംഭിക്കേണ്ടതുണ്ട്.
  • തുടർന്ന് ചുവടെയുള്ള നാവിഗേഷൻ ബാറിൽ ഇടതുവശത്തായി നൽകിയിരിക്കുന്ന സ്ക്രീൻ ഷെയർ ഓപ്ഷൻ തെരഞ്ഞെടുത്താൽ മതിയാകും. ഉപയോക്താവിന്റെ സ്ക്രീൻ റെക്കോഡ് ചെയ്യപ്പെടുകയും പൂർണ്ണമായും മറ്റുള്ളവർക്ക് ലഭ്യമാകുകയും ചെയ്യും.
  • ഫോണിലെ പാസ്‌വേഡുകൾ, മെസേജുകൾ, ഫോൺ നമ്പറുകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയിലേക്ക് ആക്സസ് ഉണ്ടായിരിക്കും.  
  • വാട്സ്ആപ്പിന്  സ്ക്രീൻ ഷെയർ ചെയ്യും മുമ്പ് ഈ എല്ലാ വിവരങ്ങളും നമുക്ക് കാണാൻ കഴിയും.
  • ഈ അ‌നുമതികൾ നൽകിയാൽ മാത്രമേ സ്ക്രീൻ ഷെയർചെയ്യാൻ സാധിക്കൂ.

സ്ക്രീൻ ഷെയറിങ്ങിൽ പൂർണ്ണ സുരക്ഷ വാട്സ്ആപ്പ് ഉറപ്പാക്കുന്നു

  • ഉപയോക്താവിന് സ്ക്രീൻ ഷെയറിങ്ങിൽ പൂർണ്ണ സുരക്ഷയും നിയന്ത്രണവും വാട്സ്ആപ്പ് ഉറപ്പാക്കും.
  • വീഡിയോ കോളിനിടയിൽ സ്‌ക്രീൻ ഷെയറിങ് എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാം.
  • ഉപയോക്താവ് സമ്മതം നൽകിയാൽ മാത്രമേ അ‌യാളുടെ സ്ക്രീൻ മറ്റുള്ളവർക്ക് ലഭ്യമാകൂ.
  • സ്ക്രീൻ ഷെയറിങ് അനുവദിക്കുന്നതിലൂടെ ഉപയോക്താവിന്റെ ഫോണിലെ സ്ക്രീനിൽ നടക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് തത്സമയം കാണാൻ സാധിക്കും. ഓൺലൈൻ അവതരണങ്ങളോ മീറ്റിംഗുകളോ പോലുള്ള സാഹചര്യങ്ങൾക്കാണ് ഈ ഫീച്ചർ ഉപകാരപ്പെടുക.
  • ഫയലുകളോ ഡോക്യുമെന്റുകളോ അ‌യച്ച് നൽകാതെ നമ്മുടെ സ്ക്രീനിൽ ഓപ്പൺചെയ്താൽ അ‌വ മറ്റുള്ളവർക്കും കാണാൻ സാധിക്കും.

സ്ക്രീൻ ഷെയറിങ് ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കായി വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.23.11.19 അപ്‌ഡേറ്റിനായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഇൻസ്റ്റാൾ ചെയ്യുന്ന ചില ബീറ്റ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. അ‌ധികം വൈകാതെ എല്ലാ ഉപയോക്താക്കൾക്കുമായി വാട്സ്ആപ്പ് സ്ക്രീൻ ഷെയറിങ് ഫീച്ചർ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്.

അ‌തേസമയം, ഒരുപാട് ആളുകൾ ഉൾപ്പെടുന്ന വീഡിയോ കോളുകളിൽ ഈ ഫീച്ചർ പ്രവർത്തിക്കില്ല എന്നും സൂചനയുണ്ട്. നിശ്ചിത എണ്ണം ഉപയോക്താക്കളുടെ വീഡിയോ കോളുകൾക്കാകും ആദ്യ ഘട്ടത്തിൽ സ്ക്രീൻ ഷെയറിങ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുക. അ‌തുപോലെ തന്നെ ഈ ഫീച്ചർ ലഭ്യമാകണമെങ്കിൽ വീഡിയോ കോളിൽ പങ്കെടുക്കുന്നവർ ഏറ്റവും പുതിയ വാട്സ്ആപ്പ് അ‌പ്ഡേഷൻ ഉറപ്പാക്കിയിരിക്കണം.

Nisana Nazeer
Digit.in
Logo
Digit.in
Logo