വാട്സ്ആപ്പ് (Whatsapp)അക്കൗണ്ട് ഒന്നിലധികം സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാനുള്ള പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് (Whatsapp) അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡിനും ഐഒഎസിനുമായി അടുത്തിടെ ലഭിച്ചതിൽ വച്ച് ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നാണ് വാട്സ്ആപ്പ് (Whatsapp) അവതരിപ്പിച്ചത്. ഒന്നിലധികം ഫോണുകളിൽ ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യം ഒരുപാട് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും.
ഇതുവരെ വാട്സ്ആപ്പ് (Whatsapp) അക്കൗണ്ട് ഫോണിലും അക്കൌണ്ട് ഡെസ്‌ക്‌ടോപ്പുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിലും മാത്രമേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. പുതിയൊരു ഫോണിൽ വാട്സ്ആപ്പ് (Whatsapp) അക്കൌണ്ട് ലോഗിൻ ചെയ്താൽ നേരത്തെ വാട്സ്ആപ്പ് (Whatsapp) ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നും അക്കൌണ്ട് ലോഗ്ഔട്ട് ആകുമായിരുന്നു. ഇനിയെങ്ങനെ ഉണ്ടാകില്ല. ഏതൊക്കെ ഫോണുകളിൽ അക്കൗണ്ട് ലോഗിൻ ചെയ്യാമോ ആ സ്മാർട്ഫോണുകളിൽ എല്ലാം ലോഗിൻ ചെയ്യാം.
വാട്സ്ആപ്പ് (Whatsapp) അക്കൗണ്ട് ഉപയോഗിക്കുന്ന ഫോണിൽ നിന്നും ലോഗ് ഔട്ട് ആകാതെ തന്നെ നമുക്ക് മറ്റ് ഫോണുകളിലും അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഒന്നിലധികം ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് വാട്സ്ആപ്പ് (Whatsapp) അക്കൗണ്ട് ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാനും പുതിയ ഫീച്ചർ സഹായിക്കും.
വെബ് ബ്രൗസർ, ടാബ്‌ലെറ്റ്, ഡെസ്‌ക്‌ടോപ്പ്, എന്നിവയിൽ നിങ്ങൾ വാട്സ്ആപ്പ് ലിങ്ക് ചെയ്ത് ഉപയോഗിക്കുന്നത് പോലെ നിങ്ങൾക്ക് നാല് സ്മാർട്ട്ഫോണുകളിലേക്ക് അക്കൗണ്ട് ലിങ്ക് ചെയ്യാം. വാട്സ്ആപ്പിലെ ലിങ്ക്ഡ് ഡിവൈസ് ഓപ്ഷനിൽ നോക്കിയാൽ പുതിയ ഡിവൈസ് ലിങ്ക് ചെയ്യാനുള്ള ഓപ്ഷൻ കാണാനാകും. ഡിവൈസ് ലിങ്ക് ചെയ്യനായി നിങ്ങളുടെ ഫോണിൽ വൺടൈം കോഡും ലഭിക്കും. വാട്സ്ആപ്പ് വെബിൽ ഫോൺ നമ്പർ മാറ്റാനും സാധിക്കും.
ഉപയോക്താവിന്റെ മെസേജുകൾ, മീഡിയ, കോളുകൾ എന്നിവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.