WhatsApp User Interface: പുത്തൻ യൂസർ ഇന്റർഫേസുമായി വാട്സ്ആപ്പ്

Updated on 01-Sep-2023
HIGHLIGHTS

പുതിയ യൂസർ ഇന്റർഫേസ് ഡിസൈനിൽ വരുന്ന പ്രധാന മാറ്റം നിറത്തിലാണ്

വാട്സ്ആപ്പ് ചാറ്റുകളിൽ പുതിയ ഫിൽട്ടർ ഓപ്ഷനുകൾ കമ്പനി നൽകും

കമ്മ്യൂണിറ്റീസ് ടാബിനായി വാട്സ്ആപ്പ് പുതിയ ഇടം നൽകും

വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലൂടെയും മികച്ച സവിശേഷതകൾ ഉപയോക്താക്കൾക്ക് നൽകാറുണ്ട്. എന്നാൽ വലിയ മാറ്റത്തിനാണ് വാട്സ്ആപ്പ്  ഒരുങ്ങുന്നത്. വാട്സ്ആപ്പിന്റെ യൂസർ ഇന്റർഫേസ് അഥവാ യുഐ ഡിസൈൻ പുതുക്കാനാണ് വാട്സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്. സെർച്ച് ബാർ 
ഐക്കണും മുകളിലുള്ള ക്യാമറ ഐക്കണും അതേപടി നിലനിർത്തിയാകും വാട്സ്ആപ്പിന്റെ പുതിയ യുഐ ഡിസൈൻ വരുന്നത്. 

പച്ച നിറം ഒഴിവാക്കി വാട്സ്ആപ്പ്

വാട്സ്ആപ്പിന്റെ പുതിയ മാറ്റം പ്രായമായ ആളുകൾക്കും ഫോൺ അധികം ഉപയോഗിക്കാത്തവർക്കും പതിയ യുഐ ഡിസൈൻ വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉറപ്പാണ്. പുതിയ യൂസർ ഇന്റർഫേസ് ഡിസൈനിൽ വരുന്ന പ്രധാന മാറ്റം നിറത്തിന്റെ കാര്യത്തിലായിരിക്കും. പച്ച നിറം ഒഴിവാക്കിയാകും വാട്സ്ആപ്പ് പുതിയ ഡിസൈൻ അവതരിപ്പിക്കുക.

ബീറ്റ പതിപ്പിൽ പുതിയ യുഐ ഡിസൈൻ കാണാം

അടുത്തിടെ പുറത്ത് വന്ന ബീറ്റ പതിപ്പിൽ പുതിയ യുഐ ഡിസൈൻ കാണാം. ഈ ഡിസൈനിൽ പച്ച നിറം ഒഴിവാക്കുന്നതിനൊപ്പം തന്നെ മറ്റ് പല ഘടകങ്ങളിലും വാട്സ്ആപ്പ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നതായി കാണാം. വാബെറ്റഇൻഫോ പുറത്ത് വിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച് വാട്സ്ആപ്പ് മെസേജിങ് ആപ്പിന്റെ യുഐയിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. സ്റ്റാറ്റസ്, ചാറ്റ്സ്, അതർ ടാബ്സ് തുടങ്ങിയ നാവിഗേഷൻ ബാറുകൾ നിലവിൽ മുകൾ വശത്താണ് ഉള്ളതെങ്കിൽ ഇത് താഴത്തെ ഭാഗത്തേക്ക് നീക്കം ചെയ്യുന്നതാണ് യുഐയിലെ പ്രധാന അപ്ഡേറ്റ്.

കമ്മ്യൂണിറ്റീസ് ടാബിനായി വാട്സ്ആപ്പ് പുതിയ ഇടം നൽകും

നിലവിൽ വാട്സ്ആപ്പ് ആപ്പിൽ കാണുന്ന മുകളിളെ പച്ച നിറം കമ്പനി നീക്കം ചെയ്യുമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. പച്ച നിറം പൂർണമായും ഒഴിവാക്കാൻ കമ്പനി ഒരുക്കമല്ല. ആപ്പിന്റെ താഴെ വലത് വശത്തുള്ള മെസേജ് ബട്ടണിലും ഇതേ ഷേഡ് തന്നെ നൽകുന്നതായിരിക്കും പുതിയ ഡിസൈൻ. വാട്സ്ആപ്പ് ചാറ്റുകളിൽ പുതിയ ഫിൽട്ടർ ഓപ്ഷനുകൾ കമ്പനി നൽകും. ഓൾ, അൺറീഡ്, പേഴ്ണൽ, ബിസിനസ് എന്നിങ്ങനെ മെസേജുകളെ ഫിൾട്ടർ ചെയ്യാനുള്ള ഓപ്ഷനാണ് പുതിയ യുഐ ഡിസൈനിൽ വാട്സ്ആപ്പ് നൽകുന്നത്. ഈ ഫിൽട്ടറുകൾ ആളുകൾക്ക് ആവശ്യമുള്ള മെസേജുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കും. 

Connect On :