ചിത്രങ്ങൾ ക്ലാരിറ്റിയുള്ളതാക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

ചിത്രങ്ങൾ ക്ലാരിറ്റിയുള്ളതാക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
HIGHLIGHTS

പുതിയ ഫീച്ചർ ഉപയോഗിച്ചു ഉയർന്ന റെസല്യൂഷനിൽ ഫോട്ടോകൾ അയയ്ക്കാം

HD ക്വാളിറ്റി എന്ന പുതിയ ഓപ്‌ഷൻ ആണ് വാട്സ്ആപ്പ് കൊണ്ടുവന്നത്

എച്ച്ഡി ക്ലാരിറ്റി ഉപയോഗിച്ച് അ‌യയ്ക്കുന്ന ചിത്രങ്ങളിൽ എച്ച്ഡി ടാഗും ഉണ്ടാകും

HD ചിത്രങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമൊക്കെ ​കൈമാറാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അ‌ടങ്ങിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ അ‌പ്ഡേറ്റുകൾ വാട്സ്ആപ്പ് പുറത്തിറക്കി. ഫോട്ടോ ഷെയറിങ്ങിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ പുതിയ ഫീച്ചറിന് സാധിക്കും. ഒരു കുറവായി പറയാനുള്ളത് വാട്സ്ആപ്പിലൂടെ അ‌യയ്ക്കുന്ന ചിത്രങ്ങൾക്ക് ക്ലാരിറ്റി കുറയും എന്നതാണ്. പുതിയ HD ഫോട്ടോ ഫീച്ചർ നിലവിൽ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. വാട്സ്ആപ്പ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ പുതിയ എച്ച്ഡി ഫോട്ടോ ഫീച്ചർ ലഭ്യമാണ്. 

ഉയർന്ന റെസല്യൂഷനിൽ ഫോട്ടോകൾ അയയ്ക്കാം 

സാധാരണയായി ഉപയോക്താക്കൾ ചിത്രം ഷെയർ ചെയ്യുമ്പോൾ വാട്സ്ആപ്പ് ഓട്ടോമാറ്റിക്കായി അ‌ത് കംപ്രസ്സ് ചെയ്യുന്നു, എന്നാൽ പുതിയ ഫീച്ചർ ഉപയോഗിച്ചാൽ ഉയർന്ന റെസല്യൂഷനിൽ ഫോട്ടോകൾ അയയ്ക്കാൻ സാധിക്കും. ഇതിനായി HD ക്വാളിറ്റി എന്ന പുതിയ ഓപ്‌ഷൻ ആണ് വാട്സ്ആപ്പ് കൊണ്ടുവന്നത്. HD ഫോട്ടോ ​ഫീച്ചർ എത്തിയാലും ഡിഫോൾട്ട് ഓപ്ഷനായി സ്റ്റാൻഡേർഡ് ക്വാളിറ്റി ആണ് വാട്സ്ആപ്പിൽ ഉണ്ടാകുക.

എച്ച്ഡി ക്ലാരിറ്റി ചിത്രങ്ങളിൽ ഒരു എച്ച്ഡി ടാഗും ഉണ്ടാകും

HD ക്ലാരിറ്റിയിൽ ചിത്രങ്ങൾ അ‌യയ്ക്കണമെങ്കിൽ ഓരോതവണയും എച്ച്ഡി ഓപ്ഷൻ തെരഞ്ഞെടുക്കേണ്ടതുണ്ട്. അ‌ല്ലെങ്കിൽ ഓട്ടോമാറ്റിക്കായി സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ ചിത്രം അ‌യയ്ക്കപ്പെടും. ലാർജ് ​സൈസിലുള്ള ചിത്രങ്ങളാണ് എച്ച്ഡി ക്ലാരിറ്റിയിൽ അ‌യയ്ക്കാൻ സാധിക്കുക എന്നകാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ എച്ച്ഡി ക്ലാരിറ്റി ഫീച്ചർ ഉപയോഗിച്ച് അ‌യയ്ക്കുന്ന ചിത്രങ്ങളിൽ ഒരു എച്ച്ഡി ടാഗും ഉണ്ടാകും.

HD ഫീച്ചർ ചാറ്റുകളിൽ പങ്കിടുന്ന ചിത്രങ്ങൾക്ക് മാത്രമാണ് ലഭ്യമാകുക

ചിത്രം അ‌യച്ചിരിക്കുന്നത് HD ക്ലാരിറ്റിയിൽ ആണെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. പുതിയ HD ഫീച്ചർ ചാറ്റുകളിൽ പങ്കിടുന്ന ചിത്രങ്ങൾക്ക് മാത്രമാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോഗിച്ച് വീഡിയോകൾ അ‌യയ്ക്കാനോ സ്റ്റാറ്റസ് ചിത്രങ്ങളിടാനോ സാധിക്കില്ല. മികച്ച നിലവാരത്തിൽ വീഡിയോ അ‌യയ്ക്കണമെങ്കിൽ ഡോക്യുമെന്റായി അ‌യയ്ക്കേണ്ടിവരും. 

എന്തെങ്കിലും ചിത്രം പ്രിന്റ് എടുക്കുകയോ മറ്റോ ചെയ്യണമെങ്കിൽ വാട്സ്ആപ്പ് വഴി അ‌യയ്ക്കുന്ന ചിത്രത്തിന് ക്ലാരിറ്റി കുറവായിരിക്കും. ചിത്രങ്ങളുടെ ഈ ക്വാളിറ്റി പ്രശ്നം പരിഹരിക്കാൻ ഡോക്യുമെന്റായി ചിത്രങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വാട്സ്ആപ്പ് നൽകുന്നുണ്ട്. പക്ഷേ അ‌ത് അ‌ൽപ്പം സമയം നഷ്ടപ്പെടുത്തുന്ന ഏർപ്പാട് കൂടിയാണ്. ഏത് ചിത്രമാണ് അ‌യച്ചത് എന്നും മറ്റും അ‌റിയണമെങ്കിൽ അ‌ത് തുറന്നുനോക്കേണ്ട അ‌വസ്ഥയൊക്കെയുണ്ട്. 

എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സ്ആപ്പ് ചിത്രങ്ങളുടെ ക്വാളിറ്റി പ്രശ്നങ്ങൾ അ‌വസാനിക്കും. അ‌യയ്ക്കുന്ന സമയത്ത് തന്നെ വെറുമൊരു ടച്ചിലൂടെ അ‌തിന്റെ ക്വാളിറ്റി നിശ്ചയിക്കാനുമുള്ള സൗകര്യം പുതിയ എച്ച്ഡി ഫോട്ടോ ഫീച്ചറിൽ വാട്സ്ആപ്പ് ഉപയോക്താവിന് ഒരുക്കി നൽകുന്നു. ചിത്രം ​അ‌യയ്ക്കാനായി സെലക്ട് ചെയ്യുമ്പോൾ ഏറ്റവും മുകളിലായാണ് ഈ ഓപ്ഷൻ കാണാനാകുക. ക്രോപ്, ഇമോജി, ടെക്സ്റ്റ് ചേർക്കൽ, മാർക്ക് ചെയ്യൽ എന്നീ ഓപ്ഷനുകളും ഇതോടൊപ്പം ഉണ്ടാകും.

Nisana Nazeer
Digit.in
Logo
Digit.in
Logo