ഓട്ടോമാറ്റിക് ആൽബം ഫീച്ചർ അവതരിപ്പിച്ച് WhatsApp. Meta വാട്സ്ആപ്പിൽ 2.23.26.16 എന്ന പുതിയ ബീറ്റ അപ്‌ഡേറ്റ് വേർഷനാണ് അവതരിപ്പിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആപ്പിൽ വന്ന WhatsApp Channel-ലാണ് പുതിയ ഫീച്ചർ. വാട്സ്ആപ്പ് ചാനലുകളെ കൂടുതൽ രസകരമാക്കാൻ ഈ അപ്ഡേറ്റ് സഹായിക്കും.
വാട്സ്ആപ്പ് ചാനലുകളിൽ ഓട്ടോമാറ്റിക് ആൽബം ഫീച്ചറാണ് മെറ്റ പരിചയപ്പെടുത്തുന്നത്. ഇതിലൂടെ ഫോട്ടോകളും വീഡിയോകളും പുതിയ രീതിയിൽ ആസ്വദിക്കാം. അതായത്, ചാനലിൽ തുടർച്ചയായി വരുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കുമാണ് ഈ ഫീച്ചർ. ഇവ ഇനി ഏകീകൃത ആൽബങ്ങളായി ഗ്രൂപ്പ് ചെയ്യപ്പെടും. WABetaInfo റിപ്പോർട്ടിലാണ് പുതുപുത്തൻ ഫീച്ചറിനെ കുറിച്ച് വിവരിക്കുന്നത്.
വാട്സ്ആപ്പ് ചാനൽ അഡ്മിനിസ്ട്രേറ്റർമാർക്ക് പുതിയ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഓട്ടോമാറ്റിക് ആൽബം ഫീച്ചറുള്ളത്. ചാനൽ അഡ്മിനുകൾക്ക് മാത്രമാണ് ചാനലിൽ മെസേജ് അയക്കാൻ കഴിയുന്നത്. ഇനി ഫോട്ടോ, വീഡിയോകൾ ഒരു ആൽബത്തിലേക്ക് ക്രമീകരിക്കാനാകും.
ഇത് മീഡിയ ഫയലുകളെ കൂടുതൽ രസകരമായി ദൃശ്യമാക്കുന്നു. കൂടാതെ, ഒരുപാട് ഫോട്ടോകൾ നിരനിരയായി കാണുന്നത് അത്ര സുഖകരമല്ല. പുതിയ ഫീച്ചർ ഇതിനും സൗകര്യപ്രദമാകുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഏറ്റവും പുതിയ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
READ MORE: Price Cut: ഇതാ ഒരു സൂപ്പർ ഡൂപ്പർ ഓഫറിൽ OnePlus Nord CE 3 5G
ഇവയിൽ ബീറ്റ ടെസ്റ്റർമാർക്കാണ് നിലവിൽ ഇത് ആക്‌സസ് ചെയ്യാവുന്നത്. മറ്റുള്ളവർക്കും സമീപ ഭാവിയിൽ ഈ ഫീച്ചർ ലഭ്യമാകും. എന്തായാലും പുതിയ ഫീച്ചർ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തും.