WhatsApp എപ്പോഴും തങ്ങളുടെ ഉപയോക്താക്കളുടെ സെക്യൂരിറ്റിയ്ക്കാണ് പ്രാധാന്യം നൽകുന്നത്. സോഷ്യൽ മീഡിയകളിലൂടെയാണ് ഇന്ന് ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നത്. എന്നാൽ Meta-യുടെ മെസേജിങ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഈ പ്രശ്നം ഉണ്ടാകരുതെന്നാണ് കമ്പനിയുടെ ഉദ്ദേശ്യം. ഇതിനുള്ള Security Update ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങി.
ഇനി അപ്ലിക്കേഷനിൽ മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കാൻ സാധിക്കുന്നതല്ല. വാട്സ്ആപ്പ് പ്രൈവസിയ്ക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ഇങ്ങനെയൊരു ഫീച്ചർ കൊണ്ടുവരുന്നത്. AI ടെക്നോളജി വ്യാപകമായി ഉപയോഗിക്കുന്ന കാലഘട്ടമാണിത്. ഈ സന്ദർഭത്തിൽ ഡീപ്-ഫേക്ക് പോലുള്ള ടെക്നോളജികളും ദുരുപയോഗം ചെയ്യപ്പെടുന്നു.
ഡീപ് ഫേക്ക് വഴി ഫോട്ടോകളും വീഡിയോകളും തിരിച്ചറിയാനാവാത്ത വിധം മോർഫ് ചെയ്യുന്നു. പലരും മറ്റാളുകളുടെ പ്രൊഫൈലിൽ പോയി അവരുടെ DP Screenshot എടുക്കാറുണ്ട്. ഇങ്ങനെ എടുക്കുന്ന ഫോട്ടോകൾ പിന്നീട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഇത് മുന്നിൽ കണ്ടാണ് മെറ്റയുടെ പുതിയ നടപടി.
എന്തായാലും ഈ പുതിയ ഫീച്ചർ ടെലഗ്രാം പോലുള്ള മറ്റ് മെസേജിങ് ആപ്പുകളിൽ ലഭിക്കുന്നില്ല. അതിനാൽ തന്നെ മെസേജിങ് ആപ്ലിക്കേഷനുകളിൽ ഏറ്റവും മികച്ച സെക്യൂരിറ്റി തരുന്നത് വാട്സ്ആപ്പാണെന്ന് പറയാം.
പുതിയ അപ്‌ഡേറ്റ് ആദ്യം കണ്ടെത്തിയത് ആൻഡ്രോയിഡ് ഫോണുകളിലാണ്. ഈ നിയന്ത്രണം മെറ്റ കമ്പനി ഉടൻ കൊണ്ടുവരുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ മെറ്റയോ വാട്ട്‌സ്ആപ്പോ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇനി നിങ്ങൾ വാട്സ്ആപ്പിലെ പ്രൊഫൈൽ പിക്ചർ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ എന്താണ് കാണുന്നതെന്നോ? ആപ്പ് നിയന്ത്രണങ്ങൾ കാരണം സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല എന്ന മെസേജായിരിക്കും കാണുന്നത്. എന്നാൽ ആപ്പിൾ ഐഫോൺ ഉപയോക്താക്കളുടെ വാട്സ്ആപ്പിൽ ഈ നിയന്ത്രണം വന്നിട്ടില്ല. എങ്കിലും സ്ക്രീൻഷോട്ട് എടുക്കുന്നെങ്കിൽ അവിടെ ഡിപി ശൂന്യമായി കാണാൻ സാധ്യതയുണ്ട്.
മെറ്റയുടെ ഭാഗത്ത് നിന്ന് നിങ്ങളുടെ പ്രൈവസി സൂക്ഷിക്കുന്നതിന് ഒരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. എങ്കിലും മറ്റൊരു ഫോൺ ക്യാമറ ഉപയോഗിച്ച് വേണമെങ്കിൽ നിങ്ങളുടെ ഡിപി പകർത്താനാകും.
Read More: Oppo Discount Offer: 50MP ക്യാമറ, 5000mAh ബാറ്ററി Oppo A സീരീസ് ഫോൺ 3500 രൂപ വിലക്കിഴിവിൽ
അതിനാൽ നിങ്ങൾക്ക് വിശ്വാസമുള്ള കോണ്ടാക്റ്റുകളുമായി മാത്രം പ്രൊഫൈൽ പിക്ചർ ദൃശ്യമാക്കുക. അതായത്, വാട്സ്ആപ്പ് സെറ്റിങ്സ് തുറക്കുക. ഇവിടെ പ്രൈവസി ഫീച്ചേഴ്സിൽ നിന്ന് ആർക്കൊക്കെ നിങ്ങളുടെ ഡിപി കാണാമെന്നത് നിയന്ത്രിക്കാം.