WhatsApp തങ്ങളുടെ ഉപയോക്താക്കൾക്കായി ഏറ്റവും സൗകര്യപ്രദമായ അപ്ഡേറ്റുകളാണ് അനുദിനം അവതരിപ്പിക്കുന്നത്. അതിനാൽ തന്നെയാണ് മെറ്റയുടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വാട്സ്ആപ്പ് വേറിട്ടുനിൽക്കുന്നതും. ഇപ്പോഴിതാ Meta അവതരിപ്പിച്ചിരിക്കുന്ന പുതുപുത്തൻ വാട്സ്ആപ്പ് ഫീച്ചർ ചാറ്റിങ്ങിന് കൂടുതൽ സൗകര്യപ്രദമായ ഫീച്ചറാണ്.
ഇനിമുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകളിലെ മെസേജുകൾ പിൻ ചെയ്തുവയ്ക്കാനുള്ള latest update ആണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാട്സആപ്പ് കോണ്ടാക്റ്റ് ചാറ്റ് വിൻഡോയിൽ Pin ചെയ്യാനുള്ള സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ അത്യാവശ്യമുള്ള ചാറ്റുകൾ വിൻഡോയുടെ ഏറ്റവും ആദ്യം തന്നെ ഉപയോക്താക്കൾക്ക് ലഭിക്കും.
എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ ചാറ്റിനുള്ളിലെ മെസേജും പിൻ ചെയ്ത് സൂക്ഷിക്കാനാകും. ഇങ്ങനെ ആവശ്യമുള്ളതും നിരന്തരം ഉപയോഗിക്കേണ്ടതുമായ മെസേജുകൾ പിൻ ചെയ്യാനുള്ള പുതിയ ഫീച്ചർ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കും ഐഫോൺ ഉപയോക്താക്കൾക്കും വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ഇതുവരെ ആവശ്യമുള്ള മെസേജുകൾ സ്റ്റാർ ചെയ്ത് വയ്ക്കാനുള്ള ഫീച്ചർ ആപ്ലിക്കേഷനിലുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ വാട്സ്ആപ്പിൽ മെസേജ് പിൻ ചെയ്യുന്നത് വഴി ഉപയോക്താക്കൾക്ക് കൂടുതൽ സമയം ലാഭിക്കാം. അതായത്, ഇങ്ങനെ പിൻ ചെയ്‌ത സന്ദേശങ്ങൾ ഗ്രൂപ്പിലോ പേഴ്സണൽ ചാറ്റുകളിലോ ഹൈലൈറ്റ് ചെയ്ത് കാണാനാകും.
വ്യത്യസ്ത സമയത്തേക്ക് സന്ദേശങ്ങൾ പിൻ ചെയ്ത് വയ്ക്കാം. അതായത്, 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെയാണ് WhatsApp Pin message-ന്റെ ദൈർഘ്യം. ഇവയിലൊന്നും തെരഞ്ഞെടുക്കാത്തവർക്ക് ഡിഫോൾട്ട് ചോയ്‌സായി 7 ദിവസത്തേക്ക് മെസേജ് പിൻ ചെയ്ത് കാണാനാകും.
ഇവ ഗ്രൂപ്പുകളിലേക്ക് വരുമ്പോൾ, അഡ്മിന് മാത്രം കാണാവുന്ന രീതിയിലും ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ദൃശ്യമാവുന്ന രീതിയിലും വാട്സ്ആപ്പ് പിൻ മെസേജ് ലഭ്യമാകുന്നതാണ്. ഇതിന് പുറമെ, ടെക്സ്റ്റ് മെസേജുകൾ മാത്രമല്ല ഇമേജ്, ഇമോജികൾ തുടങ്ങി എല്ലാ മെസേജുകളും ഇങ്ങനെ ഉപയോഗിക്കാനാവുന്നതാണ്.
വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്ന സുരക്ഷിതത്വം പിൻ മെസേജിലും ഉറപ്പാക്കുന്നു. അതായത്, മറ്റ് ചാറ്റുകൾ പോലെ വാട്സ്ആപ്പിലും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത മെസേജുകളായിരിക്കും ഉൾപ്പെടുന്നത്. എങ്ങനെയാണ് പിൻ മെസേജ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതെന്ന് നോക്കാം.
ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ ആദ്യം പിൻ ചെയ്യേണ്ട മെസേജ് ടാപ്പ് ചെയ്ത് പിടിക്കുക. ശേഷം മോർ ഓപ്ഷൻ എന്നതിൽ ടാപ്പ് ചെയ്യുക. ഇവിടെ പിൻ എന്ന ഓപ്ഷൻ നൽകിയ ശേഷം, പിൻ ചെയ്തുവയ്ക്കേണ്ട സമയവും തിരഞ്ഞെടുക്കുക (24 മണിക്കൂർ, 7 ദിവസം, അല്ലെങ്കിൽ 30 ദിവസം). തുടർന്ന് പിൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഐഫോൺ ഉപയോക്താക്കൾ മെസേജ് ടാപ്പ് ചെയ്ത് പിടിച്ച ശേഷം മോർ ഓപ്ഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം പിൻ>പിൻ ഡ്യൂറേഷൻ (24 മണിക്കൂർ, 7 ദിവസം, അല്ലെങ്കിൽ 30 ദിവസം) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
Read More: Jio AirFiber data booster: 401 രൂപയ്ക്ക് ഡാറ്റ ബൂസ്റ്റർ പ്ലാനുമായി Jio, ഓഫർ 1TB ഡാറ്റ
ഇതിന് പുറമെ വാട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്കും ഈ സൌകര്യം ലഭ്യമാണ്. ഇവർ പിൻ ചെയ്യേണ്ട മെസേജ് സെലക്റ്റ് ചെയ്ത്, മെനു ക്ലിക്ക് ചെയ്യുക. ശേഷം പിൻ മെസേജ്> പിൻ ഡ്യൂറേഷൻ എന്നിവ സെലക്റ്റ് ചെയ്യുക.