അത്യാകർഷകമായ ഫീച്ചറുകളാണ് WhatsApp എപ്പോഴും അവതരിപ്പിക്കുന്നത്. സ്റ്റാറ്റസുകളിലും ചാറ്റിങ്ങിലും എന്തിനേറെ ഇന്റർഫേസിൽ വരെ പുതുപുത്തൻ അപ്ഡേറ്റുകളാണ് മെറ്റ എപ്പോഴും കൊണ്ടുവരുന്നത്. ഇപ്പോഴിതാ ഉപയോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു കിടിലൻ ഫീച്ചറാണ് ആപ്ലിക്കേഷനിലേക്ക് വാട്സ്ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.
യൂട്യൂബ് വീഡിയോകളിൽ ലഭിക്കുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പും കൊണ്ടുവരുന്നത്. അതായത്, ആപ്ലിക്കേഷനിലെ വീഡിയോകൾ ഇനി സ്കിപ്പ് ചെയ്ത് നീക്കാനുള്ള അപ്ഡേഷനാണിത്. അതായത്, വാട്സ്ആപ്പ് വീഡിയോകൾ ഇടത്തോട്ടോ വലത്തോട്ടോ നീക്കി മുന്നേ കണ്ട ക്ലിപ്പോ, വരാനിരിക്കുന്ന ക്ലിപ്പോ കാണാനും ഇതുവഴി സമയം ലാഭിക്കാനും ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, യൂട്യൂബിൽ നമ്മൾക്ക് താൽപ്പര്യമില്ലാത്ത ഭാഗം എങ്ങനെ സ്കിപ് ചെയ്ത് കാണുന്നോ അതുപോലെ വാട്സ്ആപ്പിലും വീഡിയോ കാണാനാകും.
തിരക്ക് പിടിച്ച സമയത്ത് അത്യാവശ്യമായി കാണേണ്ട എന്തെങ്കിലും വീഡിയോ ആണെങ്കിൽ സ്കിപ് ചെയ്ത് കാണാവുന്ന ഈ ഫീച്ചർ തീർച്ചയായും ഉപയോഗിക്കാം.
Also Read: Induction stove KSEB Instructions: ഇൻഡക്ഷൻ കുക്കറിൽ ആഹാരം വേവിക്കുമ്പോൾ ശ്രദ്ധിക്കുക!
മുന്നിലേക്കും പിന്നിലേക്കും ടാപ്പ് ചെയ്ത് കാണാവുന്ന പോലെ, ഏറ്റവും അവസാനമുള്ള ഭാഗമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ അത് മാത്രം കാണാൻ സ്കിപ് ഫോർവാർഡ് എന്ന ഓപ്ഷനും ലഭ്യമായിരിക്കും. അതുപോലെ, ആദ്യഭാഗം മിസ്സായവർക്ക് അതിലേക്ക് തിരിച്ചുവരാനുള്ള സംവിധാനവും ഈ പുതിയ ഫീച്ചറിലൂടെ ലഭിക്കും.
ഇങ്ങനെ റിവൈൻഡ് ചെയ്ത് കാണുന്നതിൽ കൂടുതൽ സൌകര്യം ഒരുക്കുന്ന ഫീച്ചർ ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായിരിക്കും ലഭിക്കുക. ഇത് നിലവിൽ വളരെ കുറച്ച് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഉപയോഗിക്കാനാകുന്നത്. എന്നിരുന്നാലും വരും ആഴ്ചകളിൽ ഈ പുതിയ ഫീച്ചർ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കാനാകും എന്നാണ് പ്രതീക്ഷ.
എന്നാൽ, നിങ്ങളുടെ ആപ്ലിക്കേഷൻ അപ്ഡേറ്റഡാണോ എന്നത് പരിശോധിക്കണം. അതായത്, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിങ്ങൾ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്തിരിക്കണം.
വീഡിയോ പ്ലേയിൽ മാത്രമല്ല വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റുകൾ എത്തുന്നത്. പിൻ ഗ്രൂപ്പ് കമ്മ്യൂണിറ്റി ചാറ്റ്, ആർക്കീവ് ഗ്രൂപ്പ് കമ്മ്യൂണിറ്റി ചാറ്റ് തുടങ്ങിയ ഫീച്ചറുകളെല്ലാം ആപ്ലിക്കേഷനിൽ കൊണ്ടുവരുന്നുണ്ട്. ഇതിന് പുറമെ ഒരു ഫോണിൽ 2 വാട്സ്ആപ്പ് അക്കൌണ്ടുകൾ പ്രവർത്തിപ്പിക്കാനാകുന്ന ഫീച്ചറും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.