WhatsApp New Interface: കണ്ണിന്റെ സേഫ്റ്റിയ്ക്ക് WhatsApp നിറം മാറി വരും!

Updated on 29-Dec-2023
HIGHLIGHTS

പുതിയ നിറത്തിൽ ഇനി WhatsApp വരുന്നു!

ഡാർക് തീമിൽ പ്രവർത്തിക്കുമ്പോൾ ഇനി പുതിയ നിറമായിരിക്കും

ഈ അപ്ഡേറ്റ് WhatsApp വെബ്ബിലായിരിക്കും ലഭിക്കുക

ഓരോ ദിവസവും വ്യത്യസ്തമായ അപ്ഡേറ്റുകളുമായാണ് WhatsApp വരുന്നത്. ചാറ്റ്, ചാനൽ, സ്റ്റാറ്റസ്, വീഡിയോ കോൾ ഫീച്ചറുകളിലെല്ലാം പുതിയ ഫീച്ചറുകൾ വരുന്നുണ്ട്. ഉപയോക്താക്കളുടെ സമയം ലാഭിക്കാനുള്ള മാറ്റങ്ങൾ വാട്സ്ആപ്പിൽ പരീക്ഷിക്കാറുണ്ട്. അതുപോലെ ചാറ്റിങ് രസകരമാക്കാനും മെറ്റ കമ്പനി പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കുന്നു.

ഇപ്പോഴിതാ പുതിയതായി വരുന്ന വാട്സ്ആപ്പ് ഫീച്ചർ ഉപയോക്താക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതാണ്. അതായത്, ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്ന ഫീച്ചറാണിത്. യൂസേഴ്സ് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വാട്സ്ആപ്പിലായിരിക്കും. വ്യക്തിഗത കാര്യങ്ങൾക്കും ഓഫീസ് വിഷയങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ട്.

WhatsApp-ന് ഇനി പുതിയ നിറം

ഡാർക് തീമിൽ ആപ്ലിക്കേഷൻ പുതിയ കളറിൽ ദൃശ്യമാകുന്ന ഫീച്ചറുമായി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഈ പുതിയ വാട്സ്ആപ്പ് വേർഷൻ എങ്ങനെയായിരിക്കുമെന്ന് പരിചയപ്പെടാം.

WhatsApp നിറം മാറി എത്തും!

ഡാർക് തീമിൽ പ്രവർത്തിക്കുമ്പോൾ വാട്സ്ആപ്പിന് ഇനി പുതിയ നിറമായിരിക്കും. ഡാർക് കളർ മോഡിൽ സൈഡ്‌ബാറുകൾക്ക് വേറെ നിറം പരീക്ഷിക്കും. ഈ പുതിയ കളർ പാലറ്റ്, #1b20 കോഡിലായിരിക്കും വരുന്നത്. ഇപ്പോൾ ഉപയോഗിക്കുന്ന കളർ കോഡ് #18,c പച്ചയാണ്. എന്നാൽ ആപ്പിന്റെ നിറംമാറ്റം ഇന്റർഫേസിനെ കൂടുതൽ ആകർഷകമാക്കും. ഡിസൈനിൽ കാണാൻ ഭംഗി എന്നത് മാത്രമല്ല ഇതിന്റെ നേട്ടം. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ കണ്ണുകളുടെ ആയാസം കുറയ്ക്കാനും ഇത് സഹായിക്കും.

എന്നാൽ ശ്രദ്ധിക്കുക, ഡാർക് തീം ഉപയോഗിക്കുമ്പോഴാണ് നിറം മാറ്റം കാണാവുന്നത്. കൂടാതെ നാവിഗേഷൻ ബാറിലും ഈ അപ്ഡേറ്റ് ലഭിക്കുന്നതായിരിക്കും. ഈ അപ്ഡേറ്റ് വാട്സ്ആപ്പ് വെബ്ബിലായിരിക്കും ലഭിക്കുക എന്നാണ് റിപ്പോർട്ട്. അതായത്. ഡെസ്ക്ടോപ്പിലായിരിക്കും നിറം മാറിയുള്ള വാട്സ്ആപ്പ് വരുന്നത്.

പുതിയ WhatsApp ഫീച്ചർ എന്നുമുതൽ?

ആൻഡ്രോയിഡ് വാട്സ്ആപ്പിന്റെ വെബ് പതിപ്പിൽ ഉടനെ ഈ ഫീച്ചർ ലഭിച്ചേക്കാം. ഡാർക് തീമിന്റെ പുതിയ ബാക്ക്ഗ്രൌണ്ട് കളഡ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് വരുന്ന വെബ് ക്ലയന്റിൽ ഇത് ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. എന്തായാലും ഈ പുതിയ അപ്ഡേറ്റ് കണ്ണിന് കൂടുതൽ സുഗമമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ വർഷത്തെ മികച്ച ഫീച്ചറുകൾ

നിരവധി പുതിയ ഫീച്ചറുകൾ ഈ വർഷം വാട്സ്ആപ്പിൽ അവതരിപ്പിച്ചു. ഇവയിൽ പ്രധാനമാണ് ചാറ്റ് ലോക്ക്, മെസേജ് ലോക്ക്, പിൻ മെസേജ് എന്നിവ. കൂടാതെ, ആപ്പിലെ വോയ്‌സ് സ്റ്റാറ്റസ് ഫീച്ചറും വളരെ ശ്രദ്ധ നേടി. ഹൈ ക്വാളിറ്റിയിൽ ഫോട്ടോകളും വീഡിയോകളും അയക്കാനുള്ള സൌകര്യം വാട്സ്ആപ്പ് ഒരുക്കി. വാട്സ്ആപ്പ് ചാനൽ എന്ന പുതിയ ഓപ്ഷനും ആപ്ലിക്കേഷനിൽ വന്നു.

READ MORE: BSNL Free Wifi: ശബരിമലയിൽ BSNL പബ്ലിക് വൈഫൈ തുടങ്ങി, അതും ഫ്രീയായി…

ഇതിനേക്കാളുപരി അയച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് ഏറ്റവും ഉപയോഗപ്രദമായത്. ഇത് മെസേജ് അയച്ച് ഡിലീറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ എളുപ്പമായിരുന്നു. കമ്പാനിയൻ മോഡ്, പ്രോക്സി കണക്ഷൻ പോലുള്ളവയും ഈ വർഷം വന്നവയിൽ പ്രധാനപ്പെട്ടവയാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :