WhatsApp അടിമുടി അനുദിനം മാറുകയാണ്. ഉപയോക്താക്കളുടെ സൌകര്യമാണ് Meta വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ കൊണ്ടുവരുന്നത്. ഇപ്പോൾ മെറ്റ പുതിയൊരു പരീക്ഷണത്തിലാണ്. വാട്സ്ആപ്പ് ആപ്പിൽ മെറ്റ കൊണ്ടുവരുന്ന ഈ പരീക്ഷണമെന്താണെന്നോ?
WhatsApp Call കൂടുതൽ സൌകര്യപ്രദമാകുന്ന രീതിയിലുള്ള അപ്ഡേറ്റാണ് കമ്പനി കൊണ്ടുവരുന്നത്. കോളുകൾക്കായുള്ള നാവിഗേഷൻ മെച്ചപ്പെടുത്താനുള്ള പുതിയ ഡിസൈൻ മെറ്റ അവതരിപ്പിക്കുന്നു. ആപ്ലിക്കേഷനിലെ പുതിയ ഓഡിയോ കോൾ ബാറാണ് പുതിയ ഫീച്ചർ.
ഔട്ട്‌ഗോയിങ് കോളുകൾ ചെയ്യുന്നത് കൂടുതൽ ഈസിയാക്കാനുള്ള അപ്ഡേറ്റാണ് വരുന്നത്. വാട്സ്ആപ്പ് കോളിലെ അപ്ഡേറ്റിനെ കുറിച്ച് Wabetainfo റിപ്പോർട്ട് ചെയ്യുന്നു. ആപ്പിനുള്ളിൽ കൂടുതൽ ഫലപ്രദമായി മൾട്ടിടാസ്‌ക് ചെയ്യാൻ സഹായിക്കുന്നതാണ് ഫീച്ചർ. കോളിനിടയിൽ മിനിമൈസ് ചെയ്തുകൊണ്ട് പ്രവർത്തിക്കാനുള്ള സൌകര്യമാണിത്.
ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാമിലുള്ള ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭിക്കുക. പിന്നീട് ഐഒഎസ് ഉപയോക്താക്കളിലേക്കും ഇത് എത്തുമെന്നാണ് റിപ്പോർട്ട്. പുതിയ കോൾ ബാർ ആപ്പിനുള്ളിൽ നിന്ന് തന്നെ മൾട്ടിടാസ്‌ക് ചെയ്യാൻ അനുവദിക്കുന്നു. ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം.
കോൾ ചെയ്യുമ്പോൾ ഇടയിൽ മ്യൂട്ട് ചെയ്യാനും സ്പീക്കർ ഇടാനും ഇനി ഈസിയാണ്. കോളിനിടയിൽ നിങ്ങൾ മറ്റ് ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കുകയാണെങ്കിൽ തിരികെ വാട്സ്ആപ്പിൽ പോകേണ്ടതില്ല.
പകരം പുറത്ത് നിന്ന് തന്നെ കോൾ മ്യൂട്ട് ചെയ്യാനും മറ്റും സൌകര്യമുണ്ട്. കോൾ മിനിമൈസ് ചെയ്‌തുകഴിഞ്ഞാൽ കോൾ ബാർ സ്ക്രീനിന് മുകളിലായി കാണാം. ഔട്ട്‌ഗോയിങ് കോൾ കൺട്രോൾ ചെയ്യാൻ ഇങ്ങമെ എളുപ്പത്തിൽ സാധിക്കും.
ഇതുവരെ കോളുകൾക്കിടയിൽ മറ്റ് ആപ്പുകളിൽ നിന്ന് തിരികെ വീണ്ടും ആപ്പിലേക്ക് എത്തണമായിരുന്നു. ഇനി ഇതിന്റെ ആവശ്യമില്ല. സമയം ലാഭിക്കാനും മൾട്ടി ടാസ്കിങ്ങിനും പുതിയ ഫീച്ചർ ഉപയോഗപ്രദമായിരിക്കും.
READ MORE: 3 മാസത്തെ Disney Plus Hotstar സബ്സ്ക്രിപ്ഷൻ Free! വെറും 388 രൂപ Jio പ്ലാനിൽ
ബീറ്റ ടെസ്റ്റർമാർക്ക് ഓഡിയോ കോൾ പുതിയ ഫീച്ചർ ലഭ്യമാക്കി തുടങ്ങിയിരിക്കുന്നു. എന്നാൽ എല്ലാ ഉപയോക്താക്കളിലേക്കും ഇത് നിലവിൽ എത്തിയിട്ടില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്താൽ ഇത് ലഭിച്ചേക്കും.
വാട്സ്ആപ്പിൽ സ്റ്റിക്കർ ഉപയോഗിച്ച് ചാറ്റിങ് നടത്താൻ നിങ്ങൾക്ക് ഇഷ്ടമായിരിക്കും. ഇനിയിതിനും ഈസി അപ്ഡേറ്റുകൾ അവതരിപ്പിക്കാൻ മെറ്റ ഒരുങ്ങുന്നു. ഇങ്ങനെ സ്റ്റിക്കർ ഉണ്ടാക്കാൻ AI ടെക്നോളജി ഉപയോഗിക്കുന്നു. ആകർഷകമായ സ്റ്റിക്കറുകൾ കുറഞ്ഞ സമയത്തിനുള്ളിൽ ഇങ്ങനെ ക്രിയേറ്റ് ചെയ്തെടുക്കാം.