ഇതിലും കിടിലൻ ഫീച്ചറില്ല, WhatsApp ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാം!

Updated on 12-Feb-2023
HIGHLIGHTS

ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാനായി പുതിയ ഫീച്ചർ

ഈ ഫീച്ചർ ഉടൻ അപ്ഡേറ്റ് ചെയ്യുമെന്നാണ് സൂചന

ഇത്തരത്തിൽ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാനായി ഒരുങ്ങുന്നു

ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് (WhatsApp) ഒരുക്കുന്ന ഫീച്ചറുകൾ നിരവധിയാണ്. പുത്തൻ ഫീച്ചറുകളെ സംബന്ധിച്ച പുതിയ വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഇതിനകം നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് (WhatsApp) അവതരിപ്പിച്ച് കഴിഞ്ഞു. ഉടൻ വാട്സ്ആപ്പ് (WhatsApp)  പുറത്തിറക്കുന്ന ഫീച്ചറുകളുടെ പട്ടികയിലേക്ക് ഇപ്പോഴിതാ മറ്റൊരു ഫീച്ചർ കൂടി എത്തുകയാണ്. ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചർ ആണ് വാട്സ്ആപ്പ് (WhatsApp)  ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അ‌ധികം ​വൈകാതെ തന്നെ ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.

കോളുകൾ ഷെഡ്യൂൾ ചെയ്യാം എന്നതാണ് വരാൻ പോകുന്ന വാട്സ്ആപ്പ് (WhatsApp)  ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അ‌നുവദിക്കും. മുൻ കൂട്ടി ഷെഡ്യൂൾ ചെയ്യുന്നതിനാൽ കോളുകൾക്കായി തയാറെടുക്കാൻ ഗ്രൂപ്പിലുള്ളവർക്ക് സാധിക്കും. ഗൂഗിൾ മീറ്റ്, ​മൈക്രോസോഫ്ട് ടീം എന്നിവ പോലെ ഈ വാട്സ്ആപ്പ് (WhatsApp) ഫീച്ചറും ഉപയോഗിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു കൂട്ടം ആളുകൾക്ക് അ‌തിവേഗം ആശയവിനിമയം നടത്താൻ പുതിയ വാട്സ്ആപ്പ് (WhatsApp) ഫീച്ചർ ഏറെ ഉപയോഗപ്രദമാണ്. നിലവിൽ ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. 

പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട സ്ക്രീൻ ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്. ഗ്രൂപ്പ് ഇവന്റുകൾ ആസൂത്രണം ചെയ്യുമ്പോൾ വാട്സ്ആപ്പി (WhatsApp) ന്റെ ഈ പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടും. കോളിന്റെ വിഷയവും തീയതിയും സമയവും തിരഞ്ഞെടുക്കാൻ ഷെഡ്യൂൾ കോൾ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. ഇടയ്ക്കിടെയുള്ള ഓർമപ്പെടുത്തലിന്റെ ആവശ്യം ഇവിടെ ഉണ്ടാകുന്നില്ല. കോൾ സംബന്ധിച്ച വിശദാംശങ്ങൾ ഗ്രൂപ്പിൽ എല്ലാവർക്കും ചർച്ചചെയ്യാം എന്നതും പുതിയ ഫീച്ചറിന്റെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ എന്നാണ് ഈ ഫീച്ചർ പുറത്തിറക്കുക എന്ന് കൃത്യമായ വിവരം ലഭ്യമല്ല. 

ഫയൽ ​കൈമാറ്റവും ഈസിയാകും വാട്സ്ആപ്പ് (WhatsApp)  വഴി ഒരു സമയം അ‌യയ്ക്കാവുന്ന പരമാവധി ഫയലുകളുടെ എണ്ണം ഉയർത്താനുള്ള നീക്കവും വാട്സ്ആപ്പ് (WhatsApp) നടത്തിവരുന്നുണ്ട്. നിലവിൽ ഒറ്റയടിക്ക് 30 ഫയലുകൾ മാത്രമാണ് വാട്സ്ആപ്പ് (WhatsApp)  വഴി ​കൈമാറാനാകുക. ഇത് നൂറായി ഉയർത്തുന്ന പുതിയ ഫീച്ചർ ആണ് വാട്സ്ആപ്പ് (WhatsApp) ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇത് ഫയൽ ​കൈമാറ്റത്തിൽ ഏറെ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. അ‌തിവേഗ ഫയൽ ​കൈമാറ്റത്തിന് ഇപ്പോൾ മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നവരെപ്പോലും വാട്സ്ആപ്പ് (WhatsApp)  വഴിയുള്ള ഫയൽ ​കൈമാറ്റത്തിന് പ്രേരിപ്പിക്കാൻ പുതിയ ഫീച്ചറിന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. 

സ്റ്റാറ്റസിൽ പുത്തൻ ഫീച്ചറുകൾ വാട്സ്ആപ്പ് (WhatsApp) സ്റ്റാറ്റസുമായി ബന്ധപ്പെട്ട അ‌ഞ്ചോളം ഫീച്ചറുകൾ തങ്ങൾ കൊണ്ടുവന്നതായി കഴിഞ്ഞ ദിവസം ഒരു ബ്ലോഗ് പോസ്റ്റിലൂടെ വാട്സ്ആപ്പ് (WhatsApp) ഔദ്യോഗികമായി അ‌റിയിച്ചിരുന്നു. വോയ്സ് മെസേജുകൾ സ്റ്റാറ്റസായി പങ്കുവയ്ക്കാം എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ. 

ഇത് കൂടാതെ ലിങ്കുകൾ സ്റ്റാറ്റസ് ആക്കിയാൽ ലിങ്ക് പ്രിവ്യൂ പ്രദർശിപ്പിക്കുകയും ലിങ്കിലേക്ക് ഒരു സൂചനയായി ചിത്രം ദൃശ്യമാകുന്നതും സ്റ്റാറ്റസിനോട് പ്രതികരിക്കാൻ ഇമോജികൾ ഉപയോഗിക്കാവുന്നതും പുതിയ സ്റ്റാറ്റസ് ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി വാട്സ്ആപ്പ് അ‌വതരിപ്പിച്ചിട്ടുണ്ട്. പഴ്സണൽ സ്റ്റാറ്റസ് ആർക്കൊക്കെ കാണാം എന്ന് എളുപ്പത്തിൽ തീരുമാനിക്കാനുള്ള ഓപ്ഷനും പട്ടികയിൽ ഉൾപ്പെടുന്നു. 

Connect On :