WhatsApp അടിമുടി മാറുന്നു; ഉടൻ പുത്തൻ ഡിസൈനും ഇന്റർഫേസും

Updated on 10-Apr-2023
HIGHLIGHTS

വാട്സ്ആപ്പ് റീഡിസൈൻ ചെയ്യാൻ പോകുന്നു എന്നാണ് പുതിയ റിപ്പോർട്ട്

ചാറ്റിങ് എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ ഈ റീഡിസൈൻ സഹായിക്കും

ആപ്പിന്റെ താഴെയായി പുതിയ നാവിഗേഷൻ ബാർ നൽകും

ലോകത്തിലെ ഏറ്റവും ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) വർഷങ്ങളായി ഒരേ ഡിസൈനിലുള്ള ഇന്റർഫേസാണ് ഉപയോഗിക്കുന്നത്. പുതിയ ഫീച്ചറുകൾ നൽകുന്നതിനൊപ്പം ചെറിയ മാറ്റങ്ങൾ മാത്രമേ വാട്സ്ആപ്പ് (WhatsApp) യുഐയിൽ വരുത്തിയിട്ടുള്ളു.  എന്നാൽ ഇപ്പോഴിതാ അടിമുടി മാറാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ് (WhatsApp).

വാട്സ്ആപ്പ് യുഐ മാറുന്നു

WhatsApp റീഡിസൈൻ ചെയ്യാൻ  പോകുന്നു എന്നാണ് പുതിയ റിപ്പോർട്ട്. നിങ്ങളുടെ ചാറ്റിങ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളിലേക്കും ഓപ്‌ഷനുകളിലേക്കും വേഗത്തിൽ ആക്‌സസ് നൽകുന്നതിനുള്ള സൗകര്യവും ഈ റീഡിസൈനിലൂടെ ലഭിക്കും. ആൻഡ്രോയിഡിനുള്ള വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പുകളിലൊന്നിലൂടെ ആപ്പിന്റെ യൂസർ ഇന്റർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആപ്പിന്റെ താഴെയായി പുതിയ നാവിഗേഷൻ ബാർ നൽകുന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം.

പ്രധാന ഡിസൈൻ മാറ്റം

ചാറ്റുകൾ, കോളുകൾ, കമ്മ്യൂണിറ്റീസ്, സ്റ്റാറ്റസ് തുടങ്ങിയ ടാബുകൾക്ക് പുതിയ പ്ലെയ്‌സ്‌മെന്റും വിഷ്വൽ അപ്പിയറൻസും നൽകുകയും താഴത്തെ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്യുമെന്നാണ് സൂചനകൾ. ഉപയോക്താക്കൾക്ക് ആപ്പിന്റെ താഴത്തെ ഭാഗത്ത് നിന്നും വാട്സ്ആപ്പിന്റെ വിവിധ വിഭാഗങ്ങൾ വേഗത്തിൽ നാവിഗേറ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും. നിലവിൽ ഈ ടാബുകളെല്ലാം ആപ്പിന്റെ മുകളിലായിട്ടാണുള്ളത്. അതുകൊണ്ട് തന്നെ വലിയ സ്ക്രീനുള്ള ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ടാബുകൾ മാറി മാറി ഉപയോഗിക്കുന്നത് അൽപ്പം ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ട്.

കൂടുതൽ പ്രൈവസി

WhatsApp ആപ്പ് ലോക്ക് ചെയ്യാനുള്ള ഓപ്‌ഷൻ ഇതിനകം തന്നെ നിങ്ങൾക്ക് ലഭ്യമാണ്. ചാറ്റ് ലോക്ക് ഫീച്ചർ ഉപയോക്താക്കൾക്ക് അധിക സുരക്ഷ ഉറപ്പാക്കുന്നു. നിങ്ങളുടെ ഫോൺ എടുക്കുകയും വാട്ട്‌സ്‌ആപ്പ് (WhatsApp) തുറക്കുകയും ചെയ്യുന്ന ആളുകൾക്ക് ലോക്ക് ചെയ്ത ചാറ്റുകളിലേക്ക് ആക്സസ് ലഭിക്കില്ല. ഇത്തരത്തിൽ ലോക്ക് ചെയ്ത ചാറ്റുകളിൽ നിന്നുള്ള മീഡിയ ഫയലുകൾ നിങ്ങളുടെ ഫോണിന്റെ ഗാലറിയിലും കാണാൻ സാധിക്കില്ല എന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ സവിശേഷത.

വാട്സ്ആപ്പ് (WhatsApp) സെറ്റിങ്സ് വിഭാഗത്തിലും ചില സവിശേഷതകളിലേക്ക് മികച്ച ആക്‌സസ് നൽകുന്നതിന് കോൺടാക്റ്റ് ഇൻഫോ വിഭാഗത്തിലും മാറ്റങ്ങൾ വരുത്തുമോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവിൽ ലഭ്യമായിട്ടില്ല. ഇനിയും ആപ്പിൾ കമ്പനി മാറ്റങ്ങൾ വരുത്താൻ പദ്ധതിയുണ്ടെങ്കിൽ തീർച്ചയായും അത് സെറ്റിങ്സ് വിഭാഗത്തിലും മറ്റുമായിരിക്കും. ആൻഡ്രോയിഡ് 2.23.8.4 അപ്‌ഡേറ്റിനുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഏറ്റവും പുതിയ ഡിസൈൻ മാറ്റങ്ങൾ കണ്ടെത്തിയത്.

Connect On :