നമ്പർ സേവ് ചെയ്യാതെ WhatsAppൽ മെസ്സേജ് അയക്കാം

Updated on 09-Jan-2023
HIGHLIGHTS

കോൺടാക്റ്റ് നമ്പർ സേവ് ചെയ്യാതെ തന്നെ വാട്ട്‌സ്ആപ്പിൽ സന്ദേശം അയയ്ക്കാൻ കഴിയും

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും ജനപ്രിയമായ ഫീച്ചറാണിത്

വാട്ട്‌സ്ആപ്പ് നിരവധി ഫീച്ചറുകളാണ് അടുത്തിടെയായി അവതരിപ്പിക്കുന്നത്

വാട്ട്‌സ്ആപ്പി (Whatsapp)ൽ ആർക്കെങ്കിലും സന്ദേശം അയയ്‌ക്കുന്നതിന് മുമ്പ്, അവരുടെ മൊബൈൽ നമ്പർ സ്മാർട്ട്‌ഫോണിൽ നൽകേണ്ടതുണ്ട്. എന്നിരുന്നാലും, കോണ്ടാക്റ്റ് നമ്പർ സേവ് ചെയ്യാതെ തന്നെ നിങ്ങൾക്ക് വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം അയയ്ക്കാൻ കഴിയും. വാട്ട്‌സ്ആപ്പ് (Whatsapp) സമാനമായ നിരവധി ഫീച്ചറുകൾ അടുത്തിടെ അവതരിപ്പിക്കുന്നുണ്ട്.

നമുക്ക് ഒരാൾക്ക് വാട്സാപ്പ്(Whatsapp) വഴി മെസ്സേജ് അയക്കണമെങ്കിൽ അയാളുടെ നമ്പർ നമ്മുടെ അക്കൗണ്ടിൽ സേവ് ചെയ്യേണ്ടതുണ്ടല്ലോ. ചിലപ്പോഴെല്ലാം ചെറിയ ഒരു സമയത്തേക്ക് മാത്രം ആരെങ്കിലുമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാനോ എന്തെങ്കിലും അത്യാവശ്യമായ കാര്യം മെസ്സേജ് ആയി അയക്കാനോ വരുമ്പോൾ ഇത്തരത്തിൽ അവരുടെ നമ്പർ സേവ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. പലപ്പോഴും ഇങ്ങനെ സേവ് ചെയ്യുന്ന നമ്പർ അവിടെ കിടക്കും. ഡിലീറ്റ് ചെയ്യാൻ നമ്മൾ മറക്കും. ഫലമോ, നമ്മുടെ ഫോൺ കോണ്ടാക്റ്റ് ലിസ്റ്റിൽ ഇത്തരത്തിൽ ആവശ്യമില്ലാത്ത ഒരുപാട് നമ്പറുകൾ കുമിഞ്ഞുകൂടും. ഈ പ്രശ്നം ഒഴിവാക്കാനുള്ള ഒരു പരിഹാരമാണ് ഇവിടെ പറയാൻ പോകുന്നത്. എങ്ങനെ നമ്പർ സേവ് ചെയ്യാതെ തന്നെ ഒരാൾക്ക് മെസ്സേജ് അയക്കാം എന്നത് ഇവിടെ നിന്നും നോക്കാം.

ഫോൺ നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയയ്ക്കാം?

സേവ് ചെയ്യാത്ത ഒരു കോൺടാക്ടിലേക് മെസ്സേജ് അയയ്ക്കാൻ കഴിയും. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്ന ഒരു ലിങ്ക്  ആണ് ഇവിടെ നിങ്ങൾക്ക് ആവശ്യമായി വരുക. ഈ ലിങ്ക് ഉപയോഗിച്ച് വേണം ബാക്കി സ്റ്റെപ്പുകൾ പൂർത്തിയാക്കാൻ. ആദ്യമായി  സ്‌മാർട്ട്‌ഫോണിൽ ഏതെങ്കിലും വെബ് ബ്രൗസർ ഓപ്പൺ ചെയ്ത ശേഷം https://wa.me/phonenumber എന്ന ലിങ്ക് ടൈപ്പ് ചെയ്യുക. യുആർഎൽ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്യരുത്. കൂടാതെ ലിങ്കിലെ "ഫോൺ നമ്പർ" എന്ന സ്ഥാനത്ത്  നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യേണ്ടതുണ്ട്.

ലിങ്ക് ടൈപ്പ് ചെയ്താൽ ഉടൻ തന്നെ നിങ്ങൾക്ക് അടുത്ത പേജിൽ ഒരു  പച്ച ബോക്‌സ് കാണാൻ കഴിയും. അവിടെ 'കണ്ടിന്യൂ ടു ചാറ്റ്" എന്ന ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. ആ ഓപ്ഷനിൽ നിങ്ങൾ ടാപ്പ് ചെയ്യണം.
ഓപ്ഷനിൽ ടാപ്പ് ചെയ്താൽ ഉടൻ നിങ്ങളെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് റീഡയറക്‌ടുചെയ്യും.തുടർന്ന് നിങ്ങൾക്ക് മെസ്സേജ് അയയ്ക്കാവുന്നതാണ്.

നിരവധി ഫീച്ചറുകൾ വാട്ട്‌സ്ആപ്പിൽ അവതരിപ്പിക്കുന്നുണ്ട്. പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ് വാട്ട്‌സ്ആപ്പ്. രസകരമായ ചില ഫീച്ചറുകളും ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. മൾട്ടി ഡിവൈസ് ഫീച്ചർ അതിലൊന്നാണ്. ഒരു ഉപയോക്താവിന് ഒരേസമയം നാല് ഉപകരണങ്ങളിൽ വരെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ ഈ ഫീച്ചർ അനുവദിക്കുന്നു. 

Connect On :