WhatsApp New Feature: പഴയ ചാറ്റുകൾ കാണുന്നതിനായി പുത്തൻ അപ്ഡേറ്റ് ഒരുക്കി WhatsApp

WhatsApp New Feature: പഴയ ചാറ്റുകൾ കാണുന്നതിനായി പുത്തൻ അപ്ഡേറ്റ് ഒരുക്കി WhatsApp
HIGHLIGHTS

വാട്സ്ആപ്പിൽ പഴയ ചാറ്റുകൾ കാണാൻ ഇനി സാധിക്കില്ല എന്നതാണ്

ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിന് WhatsApp പരിധി നിശ്ചയിക്കാൻ പോകുന്നു

WhatsApp 15GB മാത്രമാണ് സൗജന്യ സ്റ്റോറേജ് നൽകുക

WhatsApp ഈ അടുത്തിടെയായി നിരവധി അപ്ഡേറ്റുകൾ വാട്ആപ്പിൽ നടത്തിയിട്ടുണ്ട്. ഇതിൽ പലതും ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ വേണ്ടി നടത്തിയിട്ടുള്ളതാണ്. WhatsApp അവതരിപ്പിക്കുന്ന പുത്തൻ അപ്ഡേറ്റ് ഉപഭോക്താക്കളെ നിരാശരാക്കാൻ സാധ്യതയുണ്ട്. വാട്സ്ആപ്പിൽ പഴയ ചാറ്റുകൾ കാണാൻ ഇനി സാധിക്കില്ല എന്നതാണ്.

WhatsApp ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിന് പരിധി

പുതിയ അപ്ഡേറ്റ് വാട്സ്ആപ്പ് ചാറ്റുകൾക്കെല്ലാം പരിധി ഇല്ലാത്ത ബാക്കപ്പ് സ്റ്റോറേജ് കമ്പനി നൽകിയിരുന്നു. എത്ര പഴയ ചാറ്റുകളും ഉപയോക്താക്കൾക്ക് കണ്ടെത്താൻ സാധിക്കുമായിരുന്നു. ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിന് WhatsApp പരിധി നിശ്ചയിക്കാൻ പോകുന്നു. വാട്സ്ആപ്പും ​ഗൂ​ഗിളും ചേർന്നായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ആൻഡ്രോയിഡ് 2.23.24.21 അപ്ഡേറ്റിൽ ആയിരിക്കും ഈ മാറ്റം വരുന്നത്.

പഴയ ചാറ്റുകൾ കാണുന്നതിനായി പുത്തൻ അപ്ഡേറ്റ് ഒരുക്കി WhatsApp
പഴയ ചാറ്റുകൾ കാണുന്നതിനായി പുത്തൻ അപ്ഡേറ്റ് ഒരുക്കി WhatsApp

WhatsApp 15GB മാത്രമാണ് സൗജന്യ സ്റ്റോറേജ്

ഈ അപ്ഡേറ്റ് വന്നുകഴിഞ്ഞാൽ 15GB മാത്രം ആയിരിക്കും ഉപയോക്താക്കളുടെ സൗജന്യ സ്റ്റോറേജ് അളവ്. നിലവിൽ ചില വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിച്ചു തുടങ്ങി. അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും വാട്സ്ആപ്പിന്റെ പുത്തൻ അപ്ഡേറ്റ് ലഭിക്കും സൗജന്യമായി ഉപയോ​ഗിക്കാവുന്ന സ്റ്റോറേജിന്റെ അളവാണ് 15GB.

വാട്സ്ആപ്പ് ഗൂ​ഗിൾ വൺ വഴി അധിക സ്റ്റോറേജ്

ഗൂ​ഗിൾ വൺ വഴി അധിക സ്റ്റോറേജ് വാങ്ങിക്കഴിഞ്ഞാൽ ഈ അധിക സ്റ്റോറേജ് വാട്സ്ആപ്പിന്റെ മെസേജ് ബാക്കപ്പിനായി ഉപയോ​ഗിക്കാൻ സാധിക്കുന്നതായിരിക്കും. 100 GB സ്റ്റോറേജ് ​ഗൂ​ഗിൾ വണിൽ നിന്ന് വാങ്ങുന്നതിനായി 1.99 ഡോളറാണ് ചിലവ്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 165 രൂപ മാത്രം.

കൂടുതൽ വായിക്കൂ: Scam Call Alert: അശ്ലീല സന്ദേശം അയച്ചു, ഫോൺ നമ്പർ Block ആകും! പുതിയ തട്ടിപ്പിൽ മുന്നറിയിപ്പുമായി TRAI

വാട്സ്ആപ്പ് സീക്രട്ട് കോഡ് ഫീച്ചർ

വാട്സ്ആപ്പ് പുതിയ ഒരു മാറ്റം കൂടി അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കളുടെ രഹസ്യ ചാറ്റുകൾക്ക് ഇരട്ടി സുരക്ഷ ഉറപ്പാക്കുന്ന സീക്രട്ട് കോഡ് ഫീച്ചർ (WhatsApp Secret code feature) എന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചത്. ഇപ്പോൾ വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേർഷൻ ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നുണ്ട്.

നിലവിൽ ഏതെങ്കിലും ചാറ്റ് നമ്പർ ലോക്ക്, ഫിം​ഗർ പ്രിന്റ് ലോക്ക് എന്നിവ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പിൽ ഉണ്ട്. ഇതിന് പുറമെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾക്കായി ഒരു രഹസ്യ കോഡ് നിർമ്മിക്കാൻ സാധിക്കും. ആപ്പിന്റെ സെർച്ച് ബാറിൽ ഈ രഹസ്യ കോഡ് നൽകിയാൽ മാത്രമായിരിക്കും ഈ ചാറ്റ്ബോക്സ് തുറക്കാൻ സാധിക്കു.

Nisana Nazeer
Digit.in
Logo
Digit.in
Logo