കൂടുതൽ സുരക്ഷയ്ക്ക് 3 കിടിലൻ ഫീച്ചർ വാട്സ്ആപ്പിൽ!

കൂടുതൽ സുരക്ഷയ്ക്ക് 3 കിടിലൻ ഫീച്ചർ വാട്സ്ആപ്പിൽ!
HIGHLIGHTS

ഉപഭോക്താക്കളുടെ ഡാറ്റ സൂക്ഷിക്കുന്നതിൽ വലിയ ശ്രദ്ധ കൊടുക്കാറുണ്ട്

സ്വകാര്യത കാത്തുസൂക്ഷിക്കാൻ മൂന്ന് കിടിലൻ ഫീച്ചറുകൾ കൊണ്ടുവരികയാണ്

ഈ ഫീച്ചറുകൾ ഉണ്ടെങ്കിൽ മറ്റാർക്കും അക്കൗണ്ട് ദുരുപയോഗം ചെയ്യാൻ പറ്റില്ല

വാട്സ്ആപ്പ് (WhatsApp) എപ്പോഴും ഉപഭോക്താക്കളുടെ ഡാറ്റ സൂക്ഷിക്കുന്നതിൽ വലിയ പ്രാധാന്യം കൊടുക്കാറുണ്ട്.  വാട്സ്ആപ്പി(WhatsApp)ൽ  ഉപഭോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ മൂന്ന് കിടിലൻ ഫീച്ചറുകൾ കൊണ്ടുവരികയാണ്. അക്കൗണ്ട് പ്രൊട്ടക്റ്റ്, ഡിവൈസ് വെരിഫിക്കേഷൻ, ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ്സ് എന്നിവയാണ് പുതിയ ഫീച്ചറുകൾ.

അക്കൗണ്ട് പ്രൊട്ടക്റ്റ്

വാട്സ്ആപ്പ് (WhatsApp) അ‌ക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോൾ, നമ്മുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ കൊണ്ടുവന്നിരിക്കുന്ന ഫീച്ചറാണ് അക്കൗണ്ട് പ്രൊട്ടക്റ്റ്. അ‌ക്കൗണ്ട് മാറ്റുന്നത് ഉടമതന്നെ ആണോ എന്ന് ഉറപ്പുവരുത്താനായിട്ടാണ് ഈ ഫീച്ചർ . അക്കൗണ്ട് മാറ്റുന്ന സമയത്തു പഴയഫോണിൽ ഒരു മെസ്സേജ് എത്തും. അക്കൗണ്ട് വെരിഫൈ ചെയ്താൽ മാത്രമേ  അ‌ക്കൗണ്ട് ഡാറ്റകൾ പുതിയ ഫോണിലേക്ക് മാറുക. അക്കൗണ്ട് മറ്റാരും ദുരുപയോഗം ചെയ്യാതെ ഈ ഫീച്ചർ നോക്കും. 

ഡി​വൈസ് വെരിഫിക്കേഷൻ

ഉപയോക്താക്കളുടെ വാട്സ്ആപ്പ് (WhatsApp) അ‌ക്കൗണ്ടുകളെ സംരക്ഷിക്കാനായി കമ്പനി കൊണ്ടുവരുന്ന പുതിയ ഫീച്ചറാണ് ഡി​വൈസ് വെരിഫിക്കേഷൻ.  മാൽവേറുകൾ നിന്ന് അ‌ക്കൗണ്ടുകളെ സംരക്ഷിക്കാൻ ഈ ഫീച്ചർ സഹായിക്കും. 

ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ്സ്

ഒരാൾക്ക് സന്ദേശം അ‌യയ്ക്കുന്നതിനു മുൻപ് ആ ചാറ്റ് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ ഫീച്ചർ. കീ ട്രാൻസ്പെരൻസി ( Key Transparency ) എന്ന ടെക്നോളജിയയെ മുൻനിർത്തിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. നമ്മൾ ചാറ്റ് ചെയ്യുന്നത് സുരക്ഷിതമാണോ അല്ലയോ എന്ന് ഓട്ടോമാറ്റിക്കായി ചെക്ക് ചെയ്യാം. ഈ ഫീച്ചറുകൾ ഉടൻ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും ഡാറ്റയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള സുരക്ഷാ ഫീച്ചറുകൾ ഒന്നാണിത്. 

 

Nisana Nazeer
Digit.in
Logo
Digit.in
Logo