ലോക്ക് ചെയ്ത ചാറ്റുകൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിച്ചു WhatsApp
സീക്രട്ട് കോഡ് എന്ന ഫീച്ചർ എന്നാണ് WhatsApp അവതരിപ്പിക്കുന്ന പുത്തൻ ഫീച്ചർ
ഒരു വാക്കോ ഇമോജിയോ രഹസ്യ കോഡായി തിരഞ്ഞെടുക്കാം
WhatsApp ഉപയോക്താക്കൾക്കായി എപ്പോഴും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. സീക്രട്ട് കോഡ് എന്ന ഫീച്ചർ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ WhatsApp. ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാൻ സഹായിക്കും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
ലോക്ക് ചെയ്ത ചാറ്റുകൾക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാൻ കഴിയുന്ന ഫീച്ചർ ആണിത്. രഹസ്യ ചാറ്റുകൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു പാസ്‌വേഡായി ഈ രഹസ്യ കോഡ് പ്രവർത്തിക്കും. ആപ്പിന്റെ സെർച്ച് ബാറിൽ ഈ രഹസ്യ കോഡ് നൽകി ഉപയോക്താക്കൾക്ക് ലോക്ക് ചെയ്ത ചാറ്റുകൾക്കായി തിരയാം.
ചാറ്റുകൾ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കും
പുതിയ സീക്രട്ട് കോഡ് ഫീച്ചർ രഹസ്യ ചാറ്റുകൾ സംഭാഷണങ്ങൾ കണ്ടെത്തുന്നതും ആക്‌സസ് ചെയ്യുന്നതും എളുപ്പമാക്കുന്നു. ചാറ്റുകളിൽ ഒരു രഹസ്യ കോഡ് കോൺഫിഗർ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളിലെ ചാറ്റുകൾ പോലും ലോക്ക് ചെയ്യാൻ കഴിയുകയും ചാറ്റുകളുടെ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും.
ഒരു വാക്കോ ഇമോജിയോ രഹസ്യ കോഡായി തിരഞ്ഞെടുക്കാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ഉപദേശിക്കുന്നു. അപ്‌ഡേറ്റ് ടാബ് സെർച്ച് ഫീച്ചർ: സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, ഫോളോ ചെയ്യുന്ന ചാനലുകൾ, വെരിഫൈഡ് ചാനലുകൾ എന്നിവ തിരയുന്നത് സാധ്യമാക്കുന്ന ഒരു സെർച്ച് ബട്ടൺ വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് കരുതുന്നു. ഈ സെർച്ച് ബട്ടൻ മുകളിലെ ആപ്പ് ബാറിൽ ലഭ്യമായേക്കാം.
സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, ഫോളോ ചെയ്യുന്ന ചാനലുകൾ, വെരിഫൈഡ് ചാനലുകൾ എന്നിവ തിരയുന്നത് സാധ്യമാക്കുന്ന ഒരു സെർച്ച് ബട്ടൺ വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് കരുതുന്നു. ഈ സെർച്ച് ബട്ടൻ മുകളിലെ ആപ്പ് ബാറിൽ ലഭ്യമായേക്കാം. ഇത്തരമൊരു ഫീച്ചർ വാട്സ്ആപ്പ് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട്.
പുതിയ പ്രൈവസി ഫീച്ചർ
ഈ ഫീച്ചർ ഉപയോഗിച്ച്, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവ ചെയ്യുമ്പോൾ ഐപി അഡ്രസ് മറ്റ് ആളുകൾക്ക് ലഭിക്കുന്നത് തടയാൻ ഉപയോക്താക്കൾക്ക് സാധിക്കും. പുതിയ ഫീച്ചർ മറ്റുള്ളവരിൽനിന്ന് ഉപയോക്താക്കളുടെ ഐപി അഡ്രസ് മറച്ച് വയ്ക്കും.