WhatsApp AI Generated Stickers: ഇനി കൂടുതൽ രസമുള്ള WhatsApp സ്റ്റിക്കറുകൾ AIയിലൂടെ…
എഐ ജനറേറ്റഡ് സ്റ്റിക്കറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി WhatsApp
തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പുത്തൻ ഫീച്ചർ സൗകര്യം ലഭിക്കുന്നു
ടൈപ്പ് ചെയ്യുന്ന മെസേജുകൾക്ക് അനുസരിച്ചുള്ള സ്റ്റിക്കറുകളാണ് പുതിയ ഫീച്ചർ
WhatsApp എഐ ജനറേറ്റഡ് സ്റ്റിക്കറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ബീറ്റ വേർഷന്റെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പുത്തൻ ഫീച്ചർ സൗകര്യം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കൾ ടൈപ്പ് ചെയ്യുന്ന മെസേജുകൾക്ക് അനുസരിച്ചുള്ള സ്റ്റിക്കറുകളാണ് പുതിയ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് അനുഭവം മികച്ചതാക്കാൻ പുതിയ ഫീച്ചർ ഏറെ സഹായകമാകും
WhatsApp സ്റ്റിക്കറുകൾ നിർമ്മിക്കാൻ AI
സ്റ്റിക്കറുകൾ നിർമ്മിക്കാൻ പുതിയ എഐ സാങ്കേതിക വിദ്യ സഹായിക്കുന്നതാണ്. ഇവിടെ സ്റ്റിക്കർ ടാബിന് അടുത്തായി ക്രിയേറ്റ് എന്ന പുതിയ ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് എന്ത് തരത്തിലുള്ള സ്റ്റിക്കറാണ് ആവിശ്യം എന്നതിനെക്കുറിച്ച് ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾ ടൈപ് ചെയ്ത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എഐ നിരവധി സ്റ്റിക്കറുകൾ നിർമ്മിക്കും.
ഇതിൽ ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യം എന്ന് തോന്നുന്ന സ്റ്റിക്കർ തിരഞ്ഞെടുത്ത് വാട്സ്ആപ്പ് കോൺടാക്ടുകളിലേക്ക് ആയക്കാവുന്നതാണ്. ആവിശ്യമെങ്കിൽ ഈ സ്റ്റിക്കറുകൾ സേവ് ചെയ്ത് വെക്കാനും സാധിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വീണ്ടും ഈ സ്റ്റിക്കർ ആവിശ്യമായി വന്നാൽ നിങ്ങളുടെ സ്റ്റിക്കറുകൾ ട്രേയിൽ നിന്ന് നേരിട്ട് ഈ സ്റ്റിക്കർ തിരഞ്ഞെടുക്കാവുന്നതാണ്.
കൂടുതൽ വായിക്കൂ: JumpDrive F35 Pendrive: എല്ലാം ഡബിൾ സേഫ്, Lexar പെൻഡ്രൈവിൽ ബയോമെട്രിക് ടെക്നോളജി!
ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച്ഡി ഫോട്ടോ അയക്കൽ, സ്‌ക്രീൻ പങ്കിടൽ, ഇൻസ്റ്റന്റ് വീഡിയോ സന്ദേശം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഇതിന്റെ പട്ടികയിലേക്കാണ് ഇപ്പോൾ എഐ സ്റ്റിക്കറുകളും ഇടം പിടിക്കുന്നത്.