WhatsApp ഇന്നത്തെ ഏറ്റവും ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമാണ്. ദൈനംദിന ആശയവിനിമയത്തിന് ഇന്ന് വാട്സ്ആപ്പ് മികച്ച ഓപ്ഷനാണ്. iOS, Android, വെബ് എന്നിവയിലെല്ലാം വാട്സ്ആപ്പ് പ്രവർത്തിക്കും. അനുദിനം Meta വാട്സ്ആപ്പിൽ അപ്ഡേഷനും പുതിയ ഫീച്ചറുകളും അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സൌകര്യപ്രദമായ ഫീച്ചറുകളാണ് ഇവയിലേറെയും.
ഇപ്പോഴിതാ സൌകര്യപ്രദവും സമയലാഭവും നൽകുന്ന പുതിയൊരു അപ്ഡേഷനാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. ഇനി ഫോട്ടോകളും ചാറ്റുകളും അതിവേഗം കണ്ടുപിടിക്കാനുള്ളതാണ് ഈ ഫീച്ചർ. Date ഉപയോഗിച്ച് ഏതൊരു മെസേജും ഫോട്ടോകളും നിങ്ങൾക്കിനി കണ്ടുപിടിക്കാനാകും.
ചാറ്റ് ചെയ്ത ദിവസമോ, ഫോട്ടോ അയച്ച തീയതിയോ ഓർമയുണ്ടായാൽ മതി. ഡേറ്റ് വച്ച് തെരഞ്ഞ് പെട്ടെന്ന് തന്നെ ആ മെസേജ് നിങ്ങളുടെ വിരൽത്തുമ്പിലെത്തും. ഫോട്ടോകളും ഇതുപോലെ തന്നെ തിരയാമെന്നാണ് വാട്സ്ആപ്പ് പറയുന്നത്.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. പഴയ ചാറ്റുകൾ സ്ക്രോൾ ചെയ്ത് കണ്ടുപിടിക്കുക എന്നത് സമയനഷ്ടമാണ്. ആ മെസേജ് എന്താണെന്ന് ഓർമയില്ലെങ്കിൽ സെർച്ച് ബാറിൽ ടൈപ്പ് ചെയ്തും കണ്ടുപിടിക്കാനാകില്ല.
മാത്രമല്ല, സെർച്ച് ബാറിൽ നിങ്ങൾക്ക് ഫോട്ടോകളും മറ്റും കണ്ടെത്തുന്നതും പ്രയാസകരമാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വാട്സ്ആപ്പ് ഡേറ്റ് ഫീച്ചർ ഉപയോഗിക്കാം. എങ്ങനെയാണ് ഈ ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾ ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
ഇതിനായി ആദ്യം വാട്സ്ആപ്പ് തുറക്കുക. ഇനി ഏത് ചാറ്റാണോ കണ്ടുപിടിക്കേണ്ടത് അവരുടെ ചാറ്റിലേക്ക് പോകുക. ഇതൊരു ഗ്രൂപ്പ് ചാറ്റോ പേഴ്സണൽ ചാറ്റോ ആകാം.
ശേഷം ചാറ്റിന് മുകളിലെ മൂന്ന് ഡോട്ടുകൾ നോക്കുക. ഇവിടെ ടാപ്പ് ചെയ്ത് സെർച്ച് ഓപ്ഷൻ എടുക്കുക. ഇത് ക്ലിക്ക് ചെയ്ത് കലണ്ടർ ഐക്കണിൽ നിന്ന് തീയതി തെരഞ്ഞെടുക്കുക. തീയതി എന്നതിൽ മാസങ്ങൾ സെർച്ച് ചെയ്യാനും ദിവസങ്ങൾ ചെയ്യാനും ഓപ്ഷനുണ്ട്.
Read More: Noise Buds N1 Sale: ലോഞ്ച് ഓഫറായി 899 രൂപയ്ക്ക് നോയിസ് TWS Earbud
ഇങ്ങനെ തീയതി സെലക്ട് ചെയ്ത ശേഷം ഈ തീയതി മുതലുള്ള പ്രത്യേക ചാറ്റ് മെസേജ് വാട്സ്ആപ്പിൽ കാണാം. ഇങ്ങനെ ഫോട്ടോകളും ചാറ്റുകളും വളരെ വേഗത്തിൽ കണ്ടുപിടിക്കാനാകും. നിങ്ങൾക്ക് ആരെങ്കിലും അയച്ച മെസേജും നിങ്ങൾ ആർക്കെങ്കിലും അയച്ചവയും കണ്ടെത്താം. ഫോട്ടോകളും ഇങ്ങനെ തെരഞ്ഞുപിടിക്കാമെന്നാണ് ജാഗ്രരൺ ടെക്നോളജി പറയുന്നത്.
അടുത്തിടെ വാട്സ്ആപ്പി കൊണ്ടുവന്ന ഫീച്ചറാണ് ടെക്സ്റ്റ് ഫോർമാറ്റ്. ഇനി മുതൽ മെസേജുകൾ ബുള്ളറ്റായും നമ്പറിട്ട് ക്രമീകരിച്ചും അയക്കാനാകും. ചില ടെക്സ്റ്റുകൾ മാത്രം ഹൈലറ്റ് ചെയ്യാനും, വേർതിരിച്ചെടുക്കാനും വരെ പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ചാറ്റിങ് കൂടുതൽ രസകരമാക്കാൻ സഹായിക്കുന്നതാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ.