WhatsApp സ്റ്റാറ്റസുകൾ നേരെ ഫേസ്ബുക്കിലെ സ്റ്റോറികളാക്കി ഷെയർ ചെയ്യാം…

WhatsApp സ്റ്റാറ്റസുകൾ നേരെ ഫേസ്ബുക്കിലെ സ്റ്റോറികളാക്കി ഷെയർ ചെയ്യാം…
HIGHLIGHTS

വാട്സ്ആപ്പ് സ്റ്റാറ്റസ് നേരിട്ട് ഷെയർ ചെയ്യാം

സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗ്‌സിൽ മാറ്റാനുള്ള ഓപ്ഷനുണ്ട്

ഓപ്ഷൻ ഓപ്ഷണൽ ആയിരിക്കും കൂടാതെ ഡിഫോൾട്ടായി പ്രവർത്തനരഹിതമാക്കുകയും ചെയ്യും

വാട്സ്ആപ്പ് (WhatsApp) ഉപയോക്താക്കൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്നൊരു സൗകര്യമാണ് വാട്സ്ആപ്പ്  (WhatsApp)  സ്റ്റാറ്റസ് ഫീച്ചർ. പലരും തങ്ങളുടെ സന്തോഷം, ദുഃഖം, ദേഷ്യം തുടങ്ങി മനസിലുണ്ടാകുന്ന വിവിധ വികാരങ്ങൾക്കനുസരിച്ച് വാട്സ്ആപ്പ് (WhatsApp)   സ്റ്റാറ്റസ് സെറ്റ് ചെയ്യും. അ‌ഭിനന്ദനങ്ങൾ അ‌റിയിക്കാനും ആശംസകൾക്കായും തമാശയ്ക്കായും വിവിധ അ‌റിയിപ്പുകൾ ആളുകളിലേക്ക് എത്തിക്കുന്നതിനായുമൊക്കെ വാട്സ്ആപ്പ്  (WhatsApp)  സ്റ്റാറ്റസുകൾ പലരും ഉപയോഗിക്കുന്നു

സ്റ്റാറ്റസ് നേരിട്ട് ഷെയർചെയ്യാം 

ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ ഈ സൗകര്യമുണ്ടെങ്കിലും കൂടുതൽ പേർക്കും താൽപര്യം വാട്സ്ആപ്പ്  (WhatsApp)  സ്റ്റാറ്റസ് ഫീച്ചറിനോടാണ്. ഉപയോക്താക്കളുടെ സൗകര്യത്തിനായി വിവിധ ഫീച്ചറുകൾ തുടർച്ചയായി പുറത്തിറക്കുന്ന വാട്സ്ആപ്പ്  (WhatsApp)  അ‌ടുത്തതായി കൊണ്ടുവരുന്ന അ‌പ്ഡേറ്റുകളിലൊന്ന് സ്റ്റാറ്റസ് പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടും. കാരണം വാട്സ്ആപ്പ്  (WhatsApp)  സ്റ്റാറ്റസ് നേരിട്ട് ഷെയർചെയ്യാം എന്നതാണ് വരാൻപോകുന്ന ഫീച്ചറിന്റെ പ്രത്യേകത.

ഫേസ്ബുക്ക് സ്റ്റോറികളായി നേരിട്ട് സ്റ്റാറ്റസ് പങ്കുവയ്‌ക്കാം 

വാട്സ്ആപ്പി  (WhatsApp) ൽനിന്ന് പുറത്ത് കടക്കാതെതന്നെ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഫെയ്സ്ബുക്ക് സ്റ്റോറികളുമായി നേരിട്ട് പങ്കുവയ്ക്കാൻ സാധിക്കും വിധത്തിലുള്ള ഫീച്ചർ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട്. വാട്സ്ആപ്പി  (WhatsApp) ലെ സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗ്‌സിൽ ആണ് ഇതിനുള്ള പുതിയ ഓപ്ഷൻ ഇടംപിടിച്ചിരിക്കുന്നത്. ഇവിടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ആഡ് ചെയ്യാൻ സൗകര്യം ഉണ്ടാകും.

ഫെയ്സ്ബുക്ക് സ്റ്റോറികളിലേക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഷെയർ ചെയ്യാനുള്ള സൗകര്യം ഇതിനോടകം തന്നെയുണ്ട്. എന്നാൽ ഓരോ തവണയും പുതിയ എന്തെങ്കിലും പോസ്റ്റുചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് ഷെയർ ചെയ്യാൻ കുറെയേറെ സ്റ്റെപ്പുകളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കും എന്നതാണ് പുതിയ വാട്സ്ആപ്പ്  (WhatsApp)  'ഷെയർ സ്റ്റാറ്റസ് അ‌പ്ഡേറ്റ് ' ഫീച്ചറിന്റെ പ്രത്യേകത. പുതിയ ഫീച്ചർ പ്രകാരം ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ആഡ് ചെയ്താൽ അ‌നായാസമയായി വാട്സ്ആപ്പ്  (WhatsApp)  സ്റ്റാറ്റസ് ഫെയ്സ്ബുക്കിലേക്ക് പങ്കുവയ്ക്കാം.

ഈ ഓപ്ഷൻ ഓപ്ഷണൽ ആയിരിക്കും. കൂടാതെ ഡിഫോൾട്ടായി പ്രവർത്തനരഹിതമാക്കുകയും ചെയ്യും. വാട്‌സ്ആപ്പി (WhatsApp) ൽ നിന്ന് പുറത്തുപോകാതെ ചില സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഫെയ്സ്ബുക്ക് സ്റ്റോറികളിൽ പങ്കിടണമെന്നുള്ളവർക്ക് സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗ്‌സിൽ ഈ ഓപ്ഷൻ ലഭ്യമാണ്.   സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഫെയ്സ്ബുക്ക് സ്റ്റോറികളിൽ പങ്കിടേണ്ടതില്ലെന്ന് തീരുമാനിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും ഓപ്ഷൻ ഓഫ് ആക്കുകയും ചെയ്യാം

Nisana Nazeer
Digit.in
Logo
Digit.in
Logo