വാട്ട്സ് ആപ്പ് ചാറ്റ് ചെയ്യാറുണ്ടോ എങ്കിൽ ഇതാ നിങ്ങൾക്കായി മാത്രം
വാട്ട്സ് ആപ്പിലെ പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു
ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന അപ്പ്‌ഡേഷനുകളാണ് എത്തിയിരിക്കുന്നത്
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു .ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഡിസ്സപ്പിയറിങ് മെസ്സേജ് എന്നാൽ നിങ്ങൾ ഇപ്പോൾ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോൾ ആ ചാറ്റുകൾ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ആക്കിയിടുകയാണെങ്കിൽ 7 ദിവസംകഴിയുമ്പോൾ ആ മെസേജുകൾ എല്ലാം തന്നെ അപ്രത്യക്ഷമാകുന്നതാണ് .
അതിൽ മീഡിയ ഫയലുകൾ ഉൾപ്പെടെ തന്നെ 7 ദിവസ്സം കഴിയുമ്പോൾ ഡിലീറ്റ് ആയി പോകുന്നതാണ് .ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ആക്കുവാനും ഓഫ് ചെയ്യുവാനും ഉള്ള സൗകര്യം ലഭിക്കുന്നതാണ് .എങ്ങനെയാണു ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ചെയ്യുന്നത് എന്ന് നോക്കാം .
1.ആദ്യം തന്നെ ഡിസ്സപ്പിയറിങ് മെസ്സേജ് വ്യക്തിയുടെ വാട്ട്സ് ആപ്പ് ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക
2.അതിൽ ചിത്രത്തിൽ കാണിച്ചിരുന്ന നടുക്കുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക
3.അതിൽ മീഡിയ വിസിബിലിറ്റിയ്ക്ക് താഴെ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്‌ഷൻ ലഭ്യമാകുന്നതാണു്
4.ഡിസ്സപ്പിയറിങ് മെസ്സേജ് ഓൺ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഈ സുഹൃത്തുമായുള്ള ചാറ്റുകളും മറ്റും 7 ദിവസ്സം കഴിയുമ്പോൾ അപ്രത്യക്ഷമാവുന്നതാണ്
5.അത് തിരികെ ഓഫ് ചെയ്തുവെക്കുവാനുള്ള സൗകര്യവും ഉണ്ട്