IT നിയമം 2021 അനുസരിച്ച് നടപടി എടുത്ത് WhatsApp
ഇന്ത്യയിൽ 71 ലക്ഷത്തിലധികം WhatsApp അക്കൗണ്ടുകൾ നിരോധിച്ചു
നവംബർ മാസത്തെ കണക്കാണ് തിങ്കളാഴ്ച കമ്പനി പുറത്തുവിട്ടത്
ഏറ്റവും സുരക്ഷിതമായ ഒരു മെസേജിങ് ആപ്ലിക്കേഷനാണ് WhatsApp. എങ്കിലും പോയ വർഷം വാട്സ്ആപ്പ് വഴി നിരവധി സൈബർ തട്ടിപ്പുകളും നടന്നു. വാട്സ്ആപ്പ് വീഡിയോ കോൾ വഴിയും മറ്റും പലർക്കും പണം നഷ്ടമായി. ഉപയോക്താക്കളിൽ നിന്നുള്ള ചില അശ്രദ്ധയാണ് ഇങ്ങനെ കെണി ഒരുക്കുന്നവർക്ക് സഹായകമാകുന്നത്. എങ്കിലും മെറ്റ തക്കതായ നടപടികൾ അതാത് സമയത്ത് സ്വീകരിക്കുന്നുണ്ട്.
ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ 71 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചു. 2023 നവംബർ മാസം മുതലുള്ള കണക്കുകളാണ് ഇത്. നവംബർ മുതൽ നവംബർ 30 വരെ നീക്കം ചെയ്ത അക്കൗണ്ടുകളുടെ റിപ്പോർട്ടാണിത്. എന്താണ് ഈ അക്കൗണ്ടുകൾ നിരോധിക്കാൻ കാരണമെന്ന് അറിയാമോ?
WhatsApp അക്കൗണ്ടുകൾ നിരോധിച്ചു
പുതിയ IT നിയമം 2021 അനുസരിച്ചാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചത്. ഓൺലൈൻ തട്ടിപ്പുകൾക്കും മറ്റും ഉപയോഗിച്ച അക്കൗണ്ടുകൾക്ക് എതിരെയാണ് നടപടി. ഉപയോക്താക്കൾ നേരിട്ട് റിപ്പോർട്ട് ചെയ്തവ മെറ്റ നീക്കം ചെയ്തു. കൂടാതെ, സംശയാസ്പദമായി കണ്ടെത്തിയ അക്കൗണ്ടുകളും നിരോധിച്ചു.
ഇതിൽ 19,54,000 അക്കൗണ്ടുകൾക്ക് എതിരെ അധികൃതർ നേരിട്ട് നടപടി എടുത്തതാണ്. നവംബർ മാസം 8,841 പരാതികളാണ് മെറ്റയ്ക്ക് ലഭിച്ചത്. ഇവയ്ക്ക് എതിരെ കമ്പനി നടപടി എടുത്തിട്ടുണ്ട്. എന്നാൽ ആറെണ്ണത്തിന് എതിരെ മാത്രമാണ് ആക്ഷൻ എടുത്തതെന്നും ചില റിപ്പോർട്ടുകളുണ്ട്.
WhatsApp നടപടി എന്തിന്?
നവംബർ മാസത്തെ കണക്കാണ് തിങ്കളാഴ്ച കമ്പനി പുറത്തുവിട്ടത്. ഇതിന് തൊട്ടുമുമ്പ് ഒക്ടോബറിൽ 71 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചു. സെപ്റ്റംബറിലാകട്ടെ 71 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഏകദേശം 74 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകളും നീക്കം ചെയ്തിരുന്നു.
നിയമം ലംഘിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെയാണ് നടപടിയെന്ന് മെറ്റ വിശദീകരിച്ചു. സ്പാം, സ്‌കാമുകൾ പോലുള്ളവ ഉപയോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്നു. ഇത്തരം അക്കൗണ്ടുകൾ കമ്പനി നടപടിയെടുത്ത് നിരോധിക്കുന്നുവെന്നും മെറ്റ അറിയിച്ചു.
Also Read: Google Calender App: ഈ ഫോണുകളിൽ ഇനി Calender ആപ്പ് ലഭിക്കില്ല! എന്താണ് കാരണം?
വാട്സ്ആപ്പ് പുതിയ വാർത്തകൾ
ഒട്ടും സന്തോഷകരമല്ലാത്ത മറ്റൊരു വാർത്ത കൂടി വരുന്നുണ്ട്. ഈ വർഷം മുതൽ ആപ്ലിക്കേഷനിൽ ഫ്രീ സ്റ്റോറേജ് സംവിധാനം ഉണ്ടാകില്ല. ഗൂഗിൾ ഡ്രൈവ് സ്റ്റോറേജിലേക്കാണ് ഇതുവരെ ചാറ്റ് ഹിസ്റ്ററി സ്റ്റോറാകുന്നത്. ഇനിമുതൽ ഇതിന് സബ്സ്ക്രിപ്ഷൻ വേണ്ടിവരും എന്നതാണ് പുതിയ വാർത്ത.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile