WhatsApp Camera ഫീച്ചറിലെ ഈ അപ്ഡേറ്റിനെ കുറിച്ച് അറിയാമോ? വോയിസ് മെസേജ് അയക്കുന്ന പോലെ നിസ്സാരമായി ഇനി വീഡിയോകളും അയക്കാൻ വേണ്ടിയാണിത്. Video Notes ഓപ്ഷൻ എന്നാണ് ഇതിന്റെ പേര്.
ഒരു സ്റ്റിക്കറിന്റെ അതേ ഷേപ്പിൽ നമ്മൾ റെക്കോഡ് ചെയ്ത വീഡിയോ അയക്കാം. അതും വോയിസ് മെസേജ് അയക്കുന്ന പോലെ തന്നെ. മൈക്രോഫോൺ ബട്ടണിൽ അമർത്തി പിടിച്ചല്ലേ വോയിസ് നോട്ട്സ് അയക്കുന്നത്. ഇതേ രീതിയിലാണ് വീഡിയോ നോട്ട്സ് ഫീച്ചറും പ്രവർത്തിക്കുന്നത്.
ഷോർട്ട് വീഡിയോ മെസേജ് അയക്കാനുള്ള സംവിധാനമാണിത്. ഒട്ടും സമയം പാഴാക്കാതെ നിങ്ങൾക്ക് വീഡിയോ റെക്കോഡ് ചെയ്യാം. ചാറ്റിനിടയിൽ ഇത് പെട്ടെന്ന് തന്നെ അയക്കാനുമാകും. ഇത് ചില ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങി.
വളരെ പെട്ടെന്ന് വീഡിയോകൾ കൈമാറാനുള്ള ഓപ്ഷനാണിത്. 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകളാണ് നോട്ട്സ് ആക്കി അയക്കാവുന്നത്. ഈ ഫീച്ചറിൽ വാട്സ്ആപ്പ് ആളുകളുടെ സെക്യൂരിറ്റിയും ഉറപ്പുനൽകുന്നു.
അതായത് നിങ്ങൾ അയക്കുന്ന വീഡിയോ നോട്ട്സ് മറ്റൊരാളിലേക്കും ഫോർവേർഡ് ചെയ്യാനാകില്ല. ഇങ്ങനെ ഇത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യപ്പെടുന്നതിൽ നിന്ന് പ്രതിരോധിക്കും. എങ്ങനെയാണ് വാട്സ്ആപ്പ് വീഡിയോ നോട്ട്സ് ഓപ്ഷൻ ലഭ്യമാക്കുന്നതെന്ന് നോക്കാം.
റിയൽ-ടൈമിൽ വീഡിയോ റെക്കോഡ് ചെയ്യാനും അയക്കാനും ഇനി എളുപ്പമാണ്. വീഡിയോ നോട്ട്സ് റെക്കോർഡ് ചെയ്യാൻ ആദ്യം ചാറ്റ് തുറക്കുക. സ്ക്രീനിന് താഴെ ടെക്സ്റ്റ് ഫീൽഡ് കാണാം.
ഇതിന് സമീപത്തുള്ള ക്യാമറ ഐക്കൺ അമർത്തിപ്പിടിക്കുക. ഇങ്ങനെ വീഡിയോ റെക്കോഡ് ചെയ്ത് സെൻഡ് ചെയ്യാവുന്നതാണ്. ഹാൻഡ്‌സ് ഫ്രീ വീഡിയോ നോട്ടുകൾക്കായി ലോക്ക് മോഡ് ഉപയോഗിക്കാം.
READ MORE: ആടുജീവിതം പോലെ ഹിറ്റാകുമോ iQOO 12 Desert Red? മരുഭൂമിയുടെ നിറത്തിൽ Special Edition
അതുപോലെ റെക്കോഡ് ചെയ്ത വീഡിയോ നോട്ട്സ് പ്രിവ്യൂ ചെയ്ത് പ്ലേ ചെയ്യാനാകും. മറ്റ് മെസേജുകൾ പോലെ ആവശ്യമില്ലെങ്കിൽ വീഡിയോ നോട്ട്സ് ഡിലീറ്റാക്കാം. എന്നാൽ ഇതിനും ടെക്സ്റ്റ് മെസേജ് അയക്കുന്ന പോലെ പരിമിതമായ സമയം മാത്രമാണുള്ളത്.
ഡിലീറ്റ് ഒൺലി ഫോർമീ, ഡിലീറ്റ് ഫോർ എവരിവൺ പോലുള്ള ഓപ്ഷനുകൾ ഇതിലുണ്ടാകും. അഥവാ എന്തെങ്കിലും പിശകിനാൽ ഗ്രൂപ്പിലോ കോണ്ടാക്റ്റുകൾക്കോ വീഡിയോ നോട്ട്സ് അയച്ചാൽ അതിനാൽ പരിഭ്രാന്തരാകേണ്ട.