WhatsApp നിരവധി പുതുപുത്തൻ ഫീച്ചറുകൾ 2024-നായി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വർഷം മുതൽ വാട്സ്ആപ്പിൽ നിന്ന് നിങ്ങൾക്കൊരു ഫീച്ചർ നഷ്ടമാകും. ഇനിമുതൽ WhatsApp storage ഫീച്ചറിൽ പുതിയ മാറ്റം വരുന്നു. Google ഡ്രൈവിൽ ഇനി ഡാറ്റ സ്റ്റോർ ചെയ്യാൻ കഴിയില്ല.
ചാറ്റ് ഹിസ്റ്ററി ഇതുവരെ Google ഡ്രൈവിലായിരുന്നു സ്റ്റോർ ചെയ്തിരുന്നത്. ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ചാറ്റ് ഹിസ്റ്ററിയാണ് ഇതിലുള്ളത്. എന്നാൽ 2024 മുതൽ സൗജന്യ ഗൂഗിൾ ഡ്രൈവ് സ്‌റ്റോറേജ് സേവനം ലഭിക്കില്ല. 15GB സ്റ്റോറേജ് കപ്പാസിറ്റി എന്ന പരിധിയിലേക്ക് ഇനി വാട്സ്ആപ്പും കടക്കുന്നു. എന്നാൽ ഈ സ്റ്റോറേജ് പരിധി എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.
ഗൂഗിൾ ഡ്രൈവിൽ വാട്സ്ആപ്പ് ഡാറ്റ ഇനി 15GB മാത്രമാണ് സ്റ്റോർ ചെയ്യാനാകുക. ഇതിൽ കൂടുതൽ സ്റ്റോറേജ് വേണമെങ്കിൽ Google One സബ്‌സ്‌ക്രിപ്‌ഷൻ എടുക്കണം. സൈൻ അപ്പ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും എന്നാണ്. ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്കുള്ള മാറ്റമാണിത്.
ഐഫോൺ ഉപയോഗിക്കുന്നവർക്ക് എന്തായാലും ഫ്രീ സ്റ്റോറേജ് ഫീച്ചർ ലഭ്യമല്ല. കാരണം, ആപ്പിൾ ഉപയോക്താക്കൾക്ക് 5GB വരെയാണ് സൗജന്യമായി സ്റ്റോർ ചെയ്യാൻ സാധിക്കുന്നത്.
ബീറ്റ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് സ്റ്റോറേജ് പരിധി 2023 ഡിസംബറിൽ അവസാനിക്കുമെന്നായിരുന്നു അറിയിപ്പ്. 2024 തുടക്കം മുതൽ ആൻഡ്രോയിഡിലെ എല്ലാ വാട്സ്ആപ്പുകളിലേക്കും ഇത് ബാധകമാകും.
വാട്സ്ആപ്പ് സ്റ്റോറേജ് പരിധി അവതരിപ്പിക്കുന്നത് അത്ര സന്തോഷ വാർത്തയല്ല. ഇനി അൺലിമിറ്റഡ് സ്റ്റോറേജിന് സബ്സ്ക്രിപ്ഷൻ വേണമെന്നതാണ് നിബന്ധന. എങ്കിലും നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സ്റ്റോറേജ് ലിമിറ്റില്ല. ഉടൻ ഈ മാറ്റം വരുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
എന്നാൽ നിങ്ങൾ പുതിയ ഫോണിലേക്ക് മാറുമ്പോൾ നിങ്ങൾക്ക് വാട്സ്ആപ്പ് ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ ഉപയോഗിക്കാം.
ഉദാഹരണത്തിന്, ഗൂഗിൾ അക്കൗണ്ടിൽ വാട്ട്‌സ്ആപ്പ് ചാറ്റുകൾ സംഭരിക്കുന്നതിൽ താൽപ്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് പുതിയ Android-ലേക്ക് മാറുമ്പോൾ WhatsApp ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ ഉപയോഗിക്കാം.
ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയ്ക്ക് എല്ലാം വേണ്ടിയുള്ള സ്റ്റോറേജാണിത്. ഇനിമുതൽ വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററിയ്ക്കും ഈ സ്റ്റോറേജാണ് ഉപയോഗിക്കുക. നിങ്ങൾ Google One സബ്സ്ക്രിപ്ഷൻ എടുക്കുമ്പോൾ 100GB എക്സ്ട്രാ സ്റ്റോറേജ് ലഭിക്കും. ആൻഡ്രോയിഡിലെ എല്ലാ ഗൂഗിൾ അക്കൗണ്ടുകളും 15GB ഫ്രീ സ്റ്റോറേജുമായാണ് വരുന്നത്. ഇത് ഫുൾ ആകുമ്പോഴാണ് സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരുന്നത്.
READ MORE: NEW YEAR TRIP: യാത്രയ്ക്ക് മുൻപേ ഫോണിൽ ഇക്കാര്യങ്ങൾ നിർബന്ധമായും സെറ്റ് ചെയ്യൂ