കറുത്ത കുത്തിൽ തൊടരുത് : വാട്ട്സ് ആപ്പിലെ പുതിയ വൈറസുകൾ

കറുത്ത കുത്തിൽ തൊടരുത് : വാട്ട്സ് ആപ്പിലെ പുതിയ വൈറസുകൾ
HIGHLIGHTS

വാട്ട്സ് ആപ്പിൽ ഇങ്ങനത്തെ ഫോർവേർഡ് മെസേജുകൾ വന്നാൽ സൂക്ഷിക്കുക

ഇപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ പുതിയ അപ്പ്ഡേഷനുകൾ വന്നുകൊണ്ടിരിക്കുകയാണ് .

എന്നാൽ അതിനൊപ്പംതന്നെ ഒരുപാടു സ്പാമുകളും വാട്ട്സ് ആപ്പിൽ എത്തുന്നുണ്ട് .ഇപ്പോൾ ദേശിയ മാധ്യമങ്ങൾവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് വാട്ട്സ് ആപ്പിൽ എത്തിയിരിക്കുന്ന പുതിയ സ്പാം .

ഈ സന്ദേശം കിട്ടി അത് വാട്‌സ്‌ആപ്പ് ഉപയോക്താവ് തുറന്നു നോക്കിയാൽ  അപ്പോ തന്നെ അത്  ഉപഭോതാവിന്റെ  വാട്‌സ്‌ആപ്പ് നിശ്ചലമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കറുത്ത ഒരു കുത്തും, ഇവിടെ സ്പര്‍ശിക്കരുത് എന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.എന്നാൽ ഒരുപാടു ഉപഭോതാക്കൾ ഇതിൽ സ്പർശിച്ചു നോക്കിയിരിക്കുന്നു .

കറുത്തകുത്തിൽ സ്പര്ശിച്ചപ്പോൾ തന്നെ വാട്ട്സ് ആപ്പ് നിശ്ചലമാകുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതുകൊണ്ടുതന്നെ നിങ്ങളുടെ വാട്ട്സ് ആപ്പുകളിൽ ഇങ്ങനത്തെ മെസേജുകൾ എത്തിയാൽ അത് തുറന്നുനോക്കാൻ ശ്രമിക്കരുത് .

എന്നാൽ വാട്ട്സ് ആപ്പിലെ സ്പാമുകൾ സര്വസാധാരണമാണെന്നും  വലിയ അപകടമൊന്നും ഉണ്ടാക്കില്ലെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ പറയുന്നത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo