പുതിയ പിക്ച്ചർ ഇൻ പിക്ച്ചർ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ്

Updated on 19-Dec-2018
HIGHLIGHTS

ഇനി ചാറ്റിങ് നടത്തുമ്പോൾ തന്നെ വിഡിയോകൾ പ്ലേ ചെയ്യാം

 

ഈ വർഷത്തിന്റെ അവസാനത്തിൽ വാട്ട്സ് ആപ്പ് പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുകയാണ് .വാട്ട്സ് ആപ്പിൽ നിന്നും പുറത്തുപോകാതെ വിഡിയോകൾ ആസ്വദിക്കുന്നതിനുള്ള സൗകര്യമാണ് ഇനി മുതൽ വാട്ട്സ് ആപ്പിൽ ലഭ്യമാകുന്നത് .പിക്ച്ചർ ഇൻ പിക്ച്ചർ എന്ന അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .വാട്ട്സ് ആപ്പിൽ ഓൺലൈൻ ഉള്ളപ്പോൾ തന്നെ യൂട്യൂബ് പോലെയുള്ള ആപ്ലിക്കേഷനുകളിൽ നിന്നും വിഡിയോകൾ പ്ലേ ചെയ്യുന്നതിന് സാധ്യമാകുന്നതാണ് .ഈ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതിന് ഉപഭോതകൾ വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്താൽ മാത്രം മതി .

വാട്ട്സ് ആപ്പിലെ കുറച്ചു നല്ല ട്രിക്കുകൾ ഇവിടെ

വാട്ട്സ് ആപ്പിൽ ഒരുപാടു കാര്യങ്ങൾ നമ്മൾ ഇനിയും പഠിക്കുവാൻ ഉണ്ട് .എന്നാൽ അതിൽ കുറെയൊക്കെ നമുക്ക് അറിയാവുന്നതും ആണ് .അങ്ങനെ നിങ്ങൾക്ക് അറിയാവുന്നതും കൂടാതെ അറിയാത്തതുമായ കുറച്ചു ട്രിക്കുകൾ ഇവിടെ നിന്നും മനസ്സിലാക്കാം .അതുപോലെ നിങ്ങൾക്ക് അറിയാവുന്ന ട്രിക്കുകൾ ഞങ്ങളുടെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതും ആണ് .
ഇപ്പോൾ വാട്ട്സ് ആപ്പിൽ നമ്മൾ ഓൺലൈനിൽ വരാതെ തന്നെ എങ്ങനെ ചാറ്റിങ് നടത്താം എന്നതിനെക്കുറിച്ചാണ് പറയുന്നത് .

അതിന്നായി ഒരുപാടു ആപ്ലികേഷനുകൾ നമുക്ക് പ്ലേ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്ത എടുക്കാവുന്നതാണ് .എന്നാൽ അതിൽ ഒരു ആപ്ലിക്കേഷന്റെ പേരാണ് NINJA WAZZAPP .ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങൾക്ക് ഓൺലൈനിൽ വരാതെ തന്നെ വാട്ട്സ് ആപ്പിലെ മെസേജുകൾ വായിക്കുവാനും അതുപോലെതന്നെ റിപ്ലൈ നൽകുവാനും സാധിക്കുന്നതാണ് .എന്നാൽ സേഫ്റ്റി ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഇത്തരത്തിലുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :