പുതിയ അപ്പ്ഡേഷനുകളുമായി വാട്ട്സ് ആപ്പ് എത്തി

പുതിയ അപ്പ്ഡേഷനുകളുമായി വാട്ട്സ് ആപ്പ് എത്തി
HIGHLIGHTS

ഇനി മുതൽ ഡിലീറ്റ് 4 എവെരി വൺ 1 മണികൂറിനു മുകളിൽ ഉപയോഗിക്കാം

വാട്ട്സ് ആപ്പിലെ ഏറ്റവും ഉപകാരപ്രദമാകുന്ന ഒരു ഓപ്പ്‌ഷൻ ആണ് ഡിലീറ്റ് 4 എവെരി വൺ .എന്താണ് ഡിലീറ്റ് 4 എവെരി വൺ എന്ന് വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാം .കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിൽ ഡിലീറ്റ് ഫോർ എവെരി വൺ എന്ന അപ്പ്ഡേഷൻ ലഭിച്ചിരുന്നത് .

ഡിലീറ്റ് ഫോർ എവെരി വൺ എന്ന അപ്പ്ഡേഷന് ഉപഭോതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ വാട്ട്സ് ആപ്പ് തന്നെ അവരുടെ ഏറ്റവും പുതിയ മറ്റൊരു അപ്പ്ഡേഷൻ കൂടി പുറത്തിറക്കിയിരിക്കുന്നു .നേരത്തെ മെസേജുകൾ തെറ്റായി അയച്ചാലോ മറ്റോ ഡിലീറ്റ് ചെയ്യണമെങ്കിൽ 7 മിനുറ്റ് മാത്രമേ ലഭിക്കുകയുള്ളു .എന്നാൽ ഇപ്പോൾ അതിൽ മാറ്റം വന്നിരിക്കുകയാണ് .

ഇനി സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് സമയം ലഭിക്കും. അതോടൊപ്പം വാട്സ്‌ആപ്പ് ബിസിനസ് ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ചാറ്റ് ഫില്‍റ്റര്‍ ഫീച്ചറും അവതരിപ്പിച്ചു.സന്ദേശം പിന്‍വലിക്കാനുള്ള റിക്വസ്റ്റ് നല്‍കാനുള്ള സമയ പരിധിയാണ് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ്. 

വാട്ട്സ് ആപ്പിനു വേണ്ടി പുതിയൊരു അപ്പ്ലിക്കേഷൻ

കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മയായ ഡിലീറ്റ് ഫോർ എവെരി വൺ പുറത്തിറക്കിയത് .എന്നാൽ ഉപഭോതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത് .ഡിലീറ്റ് ഫോർ എവെരി വൺ കൊടുത്താൽ അയച്ച മെസേജുകൾ ഡിലീറ്റ് ആകുന്നു .എന്നാൽ ഇപ്പോൾ അങ്ങനെ ഡിലീറ്റ് ചെയ്ത മെസേജുകളും ഇനി കാണുവാൻ സാധിക്കുന്നു .

പ്ലേസ്റ്റോറില്‍ നിന്ന് Notification History .അല്ലെങ്കിൽ നോട്ടിസേവ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .ഇത് വഴി നിങ്ങൾക്ക് ആരെങ്കിലും അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്താലും അത് നിങ്ങൾക്ക് കാണുവാനും സാധിക്കുന്നതാണ് .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo