വാട്ട്സ് ആപ്പ് മെസേജ് ഇനി ഡിലീറ്റ് ചെയാം ,ഇന്ത്യയിൽ എത്തി പുതിയ ഓപ്‌ഷൻ
ഡിലീറ്റ് ഫോർ എവെരിവൺ ഓപ്‌ഷൻ ലഭിച്ചു തുടങ്ങി
വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മകളിൽ ഒന്നായിരുന്നു നമ്മൾ അബദ്ധത്തിൽ അയച്ച മെസ്സേജുകൾ എങ്ങനെ ഡിലീറ്റ് ചെയ്യും എന്നത് .എന്നാൽ ഇതുവരെ വാട്ട്സ് ആപ്പ് അങ്ങനെ ഒരു ഓപ്‌ഷൻ അതിൽ നൽകിയിരുന്നില്ല .ഇപ്പോൾ ഇന്ത്യയിലും ഈ പുതിയ അപ്‌ഡേഷൻ ലഭിച്ചു തുടങ്ങി .
ഇപ്പോൾ ഇതാ നിങ്ങൾക്ക് ആ ഓപ്‌ഷനുകളും അതിൽ ലഭ്യമാകുന്നു .ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഫീച്ചറാണ് ഇതിനായി വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.
നിങ്ങൾ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവർക്ക് പോകുകയാന്നെങ്കിൽ അല്ലെകിൽ എതെകിലും വീഡിയോ നിങ്ങൾ അബദ്ധത്തിൽ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യുവാൻ സാധ്യമാകുന്നു
അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.