ഡാർക്ക് മോഡുകൾ ഇനി വാട്ട്സ് ആപ്പുകളിലും എത്തുന്നു 2019

Updated on 03-Jan-2019

വാട്ട്സ് ആപ്പിനു പുതിയ ആപ്പ്‌ഡേഷനുകൾ ഉടൻ എത്തുന്നു .ഇനി വാട്ട്സ് ആപ്പിന് ലഭിക്കുന്ന അപ്പ്‌ഡേഷനുകളിൽ എടുത്തുപറയേണ്ടത് ഡാർക്ക് മോഡുകളാണ് .ഈ മാസം അവസാനമോ അല്ലെങ്കിൽ ജനുവരിയിലോ ഈ അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു എന്നാണ് സൂചനകൾ .ഡാർക്ക് മോഡുകൾ രാത്രി കാലങ്ങളിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ കൂടുതൽ അനായാസമാക്കുന്നതിനും കൂടാതെ ബാറ്ററി ലൈഫ് നിലനിർത്തുന്നതിനുമാണ് .OLED ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾക്കാണ് ഇത് കൂടുതൽ ഉപകാരപ്പെടുന്നത് .എന്നാൽ രണ്ടു ഫ്ലാറ്റുഫോമുകളിലും ഡാർക്ക് മോഡുകൾ ലഭ്യമാകുന്നതാണു് .

2018 ന്റെ അവസാനത്തിലും പുതിയ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പ് പുറത്തിറക്കുകയാണ് .ഇനി വാട്ട്സ് ആപ്പ് ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മറ്റൊരു അപ്പ്‌ഡേഷനുകളിൽ ഒന്നാണ് .റാങ്കിങ് ഫീച്ചറുകളാണ് ഉടൻ ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .വാട്ട്സ് ആപ്പിൽ കൂടുതൽ നേരം ചാറ്റിങ് ചെയ്യുന്നവരുടെ അക്കൗണ്ട് ലൈവ് ആക്കി നിർത്തുന്നതാണ് ഇത് .നേരത്തെ ഐഒഎസ് ഉപഭോതാക്കൾക്ക് ഈ അപ്പ്‌ഡേഷനുകൾ ലഭിച്ചിരുന്നു .അതുപോലെ തന്നെ മറ്റൊരു പ്രധാന അറിയിപ്പാണ് ഇപ്പോൾ വാട്ട്സ് ആപ്പിൽ നിന്നും ലഭിച്ചിരിക്കുന്നത് .അശ്ലീലങ്ങൾ പങ്കുവെക്കുന്ന അക്കൗണ്ടുകൾ നിരീക്ഷിച്ചതിനു ശേഷം വേണ്ടിവന്നാൽ അത്തരത്തിലുള്ള   അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത് .

മറ്റൊരു പ്രധാന അപ്പ്‌ഡേഷൻ 

രാജ്യത്ത് സോഷ്യൽ മീഡിയകൾ വഴിയുള്ള വ്യാജസന്ദേശങ്ങൾ തടയുന്നതിനായി വാട്ട്സ് ആപ്പിൽ പുതിയ വീഡിയോകൾ എത്തുന്നു .2019 ലെ ഇലക്ഷനു മുന്നോടിയായുള്ള ബോധവത്കരണ പ്രവർത്തനമാണ് ഇത് .60 സെക്കന്റുകൾ വീതമുള്ള വിഡിയോകൾ ആണ് പുറത്തിറക്കുന്നത് .വാട്ട്സ് ആപ്പിലൂടെ ഇപ്പോൾ രാജ്യത്ത് ഒരുപാടു വ്യാജ സന്ദേശങ്ങൾ ആളുകൾ അറിയാതെ തന്നെ പലപ്പോഴും ഫോർവേർഡ് ചെയ്തു വിടുന്നുണ്ട് .

അതിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള വിഡിയോകൾ പുറത്തിറക്കുന്നത് .ഇത്തരത്തിലുള്ള വിഡിയോകൾ 9 ഭാഷകളിലായി ഫേസ്ബുക്ക് ,യൂട്യൂബ് ,വാട്ട്സ് ആപ്പ് എന്നി മീഡിയയിലൂടെ എത്തിക്കുന്നതാണ് .കൂടാതെ ടെലിവിഷനുകൾ വഴിയും ഈ വിഡിയോകൾ പ്രചരിപ്പിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :