വാട്ട്സ് ആപ്പിന്റെ ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് ഡിമോട്ട് ആസ് അഡ്മിന്‍.ഇത് ഗ്രുപ്പുകൾ ഉപയോഗിക്കുന്നവർക്ക് വളരെ സഹായമായ ഒരു ഫീച്ചർ ആണ് .ഇതിന്റെ ഉപയോഗം ഗ്രുപ്പുകളിൽ നിന്നും അഡ്മിനെ നീക്കം ചെയ്യുന്നതിന് പകരം 'ഡിമോട്ട്' അല്ലെങ്കില്‍ 'ഡിസ്മിസ്' എന്ന പുതിയ ബട്ടണ്‍ എത്തുന്നു.
ഈ ബട്ടണുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഗ്രുപ്പുകളിൽ നിന്നും അഡ്മിൻമ്മാരെ മാറ്റാവുന്നതാണ് .WABeta പ്രകാരം ആദ്യം ഈ സവിശേഷത എത്തുന്നത് ഐഓഎസ് പ്ലാറ്റ്‌ഫോമിലാണ്, എന്നാല്‍ ബീറ്റ പ്രോഗ്രാം വഴി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്.
നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഉപഭോക്താവാണെങ്കില്‍, വാട്ട്‌സാപ്പ് ബീറ്റ പതിപ്പ് 2.18.12 ഇന്‍സ്റ്റോള്‍ ചെയ്യുക. ഈ ഫീച്ചറുകൾ ഉടൻതന്നെ വാട്ട്സ് ആപ്പുകളിൽ ലഭ്യമാകുന്നതാണ് .