വാട്ട്സ് ആപ്പിൽ പുതിയ തരത്തിലുള്ള അപ്‌ഡേഷനുകൾ എത്തുന്നു .കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പൊരിയമ്മയായ ഡിലീറ്റ് ഫോർ എവെരി വൺ അവതരിപ്പിച്ചത് .എന്നാൽ 2018 ന്റെ തുടക്കം തന്നെ പുതിയ ഫീച്ചറുകൾ എത്തിയിരിക്കുകയാണ് .
ഗ്രൂപ്പുകളിലും ഇനി മുതൽ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് വീഡിയോ കോളിംഗ് ചെയ്യുവാനുള്ള സൗകര്യം ഈ അപ്‌ഡേഷനുകളിൽ ലഭിക്കുന്നതാണ് .
വാട്ട്സ് ആപ്പിന്റെ വോയ്സ് കോള്‍ വിന്‍ഡോയില്‍ പുതിയ ബട്ടന്‍ ഉണ്ടാകും. ഒരു ക്ലിക്കിലൂടെ തന്നെ വീഡിയോ കോളിലേക്ക് മാറാമെന്നാണ് സൂചന.ഇത് വാട്ട്സ് ആപ്പിനെ സംബദ്ധിച്ചടത്തോളോം ഒരു വലിയ നേട്ടം തന്നെയാണ് .
ഉടന്‍ തന്നെ മറുപുറത്തുള്ള ആള്‍ക്ക് വീഡിയോ കോളിലേക്ക് മാറാന്‍ തയ്യാറാണോ എന്ന രീതിയില്‍ ഒരു സന്ദേശമെത്തും. തുടര്‍ന്ന് അയാളുടെ അനുവാദം ഉണ്ടെങ്കില്‍ വീഡിയോ കോളിലേക്ക് മാറാവുന്നതാണ്.