ഒരേ സമയം സുഹൃത്തുകൾക്ക് തമ്മിൽ ഗ്രൂപ്പുകളിൽ കോളിങ് സംവിധാനം

ഒരേ സമയം സുഹൃത്തുകൾക്ക് തമ്മിൽ ഗ്രൂപ്പുകളിൽ കോളിങ് സംവിധാനം
HIGHLIGHTS

പുതിയ ഓപ്പ്‌ഷനുകൾ വാട്ട്സ് ആപ്പിൽ എത്തുന്നു

ഈ വർഷം ഒരുപാടു അപ്പ്ഡേഷനുകൾ വാട്ട്സ് ആപ്പിൽ നിന്നും ലഭിക്കുകയുണ്ടായി .അവസാനമായി ലഭിച്ചത് ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷൻറെ സമയപരിധി നീട്ടിയതാണ് .എന്നാൽ ഇപ്പോൾ അടുത്ത അപ്പ്ഡേഷനുകൾ ഉടൻ എത്തിയേക്കും എന്നാണ് സൂചനകൾ .വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിൽ ഇനി വീഡിയോ കോളിങ് സംവിധാനവും ഏർപ്പെടുത്തുവാൻ പോകുകയാണ് .കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം .

വാട്ട്സ് ആപ്പിൽ ഇനി ലഭിക്കുവാൻ പോകുന്ന അപ്പ്ഡേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിൽ ഇനി വീഡിയോ കോളിങ്  സംവിധാനം .ഈ അപ്പ്ഡേഷനുകൾ ലഭിച്ചുകഴിഞ്ഞാൽ ഒരേ സമയം ഗ്രൂപ്പുകളിലെ 3 ആളുകൾക്ക് പരസ്പരം വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ 3 എന്നുള്ളത് പരീക്ഷണ അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്നതാണ് .അതിനുശേഷം 4 ആളുകൾക്ക് മുകളിൽ കോളിങ് ലഭ്യമാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .

കഴിഞ്ഞ ദിവസം നടന്ന ഫേസ് ബുക്ക് എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഈ പുതിയ വാട്ട്സ് ആപ്പിന്റെ അപ്പ്ഡേഷനുകളെക്കുറിച്ചു പറയുകയുണ്ടായി .ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഇപ്പോള്‍ തന്നെ ലഭ്യമായി തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ .കൂടാതെ മറ്റു പുതിയ അപ്പ്ഡേഷനുകളും ഇതിനോടപ്പം പുറത്തിറക്കും .

ഇനി വാട്ട്സ് ആപ്പിലെ അഡ്മിനെ മാറ്റുവാൻ സാധിക്കില്ല

കഴിഞ്ഞ കുറച്ചു നാളുകളായി വാട്ട്സ് ആപ്പിൽ ഒരുപാടു മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നവർക്കുള്ള പുതിയ അപ്പ്ഡേഷനുകളാണ് എത്തിയിരിക്കുന്നത് .ഗ്രൂപ്പുകൾ ആരംഭിച്ച അഡ്മിൻമ്മാരെ ഇനി പുറത്താക്കാൻ സാധിക്കുകയിലുള്ള .തുടങ്ങിയ ആളുകൾക്ക് സ്വയം പുറത്തുപോകാൻ മാത്രമേ കഴിയുകയുള്ളു .

പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന്‍റെ വരവ് എന്നതാണ് ഈ ഫീച്ചറിന്‍റെ ഏറ്റവും വലിയ പ്രത്യേകത.ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത് എന്ന് വാട്‌സ്‌ആപ്പ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.എന്നാൽ ഗ്രൂപ്പുകളിലെ പിക്ച്ചറുകളും മറ്റു മാറ്റുവാൻ ;മെമ്പറുകൾക്ക് സാധ്യമാകുന്നു .കൂടാതെ മറ്റു കുറച്ചു അപ്പ്ഡേഷനുകളും വാട്ട്സ് ആപ്പിൽ ലഭിച്ചു തുടങ്ങി .

മറ്റൊരു പുതിയ അപ്പ്ഡേഷൻ 

വാട്ട്സ് ആപ്പിലെ ഏറ്റവും ഉപകാരപ്രദമാകുന്ന ഒരു ഓപ്പ്‌ഷൻ ആണ് ഡിലീറ്റ് 4 എവെരി വൺ .എന്താണ് ഡിലീറ്റ് 4 എവെരി വൺ എന്ന് വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാം .കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിൽ ഡിലീറ്റ് ഫോർ എവെരി വൺ എന്ന അപ്പ്ഡേഷൻ ലഭിച്ചിരുന്നത് .

ഡിലീറ്റ് ഫോർ എവെരി വൺ എന്ന അപ്പ്ഡേഷന് ഉപഭോതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ വാട്ട്സ് ആപ്പ് തന്നെ അവരുടെ ഏറ്റവും പുതിയ മറ്റൊരു അപ്പ്ഡേഷൻ കൂടി പുറത്തിറക്കിയിരിക്കുന്നു .നേരത്തെ മെസേജുകൾ തെറ്റായി അയച്ചാലോ മറ്റോ ഡിലീറ്റ് ചെയ്യണമെങ്കിൽ 7 മിനുറ്റ് മാത്രമേ ലഭിക്കുകയുള്ളു .എന്നാൽ ഇപ്പോൾ അതിൽ മാറ്റം വന്നിരിക്കുകയാണ് .

ഇനി സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് സമയം ലഭിക്കും. അതോടൊപ്പം വാട്സ്‌ആപ്പ് ബിസിനസ് ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ചാറ്റ് ഫില്‍റ്റര്‍ ഫീച്ചറും അവതരിപ്പിച്ചു.സന്ദേശം പിന്‍വലിക്കാനുള്ള റിക്വസ്റ്റ് നല്‍കാനുള്ള സമയ പരിധിയാണ് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ്. 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo