വാട്ട്സ് ആപ്പ് ഗ്രുപ്പുകൾക്ക് വീഡിയോ കോളിങ് ഏർപ്പെടുത്തി ,ഒരേ സമയം

Updated on 09-Feb-2018
HIGHLIGHTS

പുതിയ അപ്പ്ഡേഷനുകളുമായി വാട്ട്സ് ആപ്പ് എത്തുന്നു

 

 

2014 ഫെബ്രുവരി 19 നാണ് വാട്സ് ആപ്പിനെ ഫെയ്സ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കിയത്. ഏകദേശം 1.21 ലക്ഷം കോടിക്കായിരുന്നു വിൽപ്പന. എന്നാൽ ഫേസ്ബുക്ക് എടുത്തതിനു ശേഷമാണ് വാട്ട്സ് ആപ്പിൽ കൂടുതൽ സവിശേഷതകൾ ഉൾകൊള്ളിച്ചത് .

ആദ്യം ഒരുമെസ്സെൻജർ ആയിമാത്രമാണ് തുടങ്ങിയത് എങ്കിലും പിന്നീട് ഇതിൽ ഗ്രൂപ്പ് ചാറ്റിങ്ങുകളും അതുപോലെ തന്നെ വീഡിയോ കോൾ ,വോയിസ് കോളിങ് സവിശേഷതകളും ഉൾപ്പെടുത്തി .കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇതിന്റെ വിവരങ്ങൾ പുറത്തുവിട്ടിരുന്നത് .എന്നാൽ 2018 ൽ വാട്ട്സ് ആപ്പ്  ഗ്രൂപ്പ് വീഡിയോ കോളിങ്  സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്നു .

വാട്ട്സ് ആപ്പുകളിൽ നിലവിൽ ഗ്രൂപ്പ് ഒഴികെ ഉപഭോതാക്കൾക്ക് വീഡിയോ കോളിങ്  ചെയ്യാവുന്നതാണ് .എന്നാൽ പുതിയ അപ്പ്ഡേഷനുകൾ പ്രകാരം ഗ്രൂപ്പുകളിലും ഇനി വീഡിയോ കോളിങ് ചെയ്യാവുന്നതാണ് .ഒരേസമയം ഗ്രൂപ്പുകളിലുള്ള 3 ആളുകൾക്ക് പരസ്പരം വീഡിയോ  കോളിങ് ചെയ്യാവുന്നതാണ് . 

എന്നാൽ ഈ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ലഭിക്കണമെങ്കിൽ ആൻഡ്രോയിഡിന്റെ  ബെറ്റ 2.18.39 ആയിരിക്കണം .വാട്ട്സ് ആപ്പ്  ഈ വർഷം പുറത്തിറക്കിയ ബിസിനസ് ആപ്പ്ലികേഷനുകൾക്ക് തൊട്ടുപിന്നാലെയാണ് പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :