പഴയ ജിയോ ഫോണിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കാം
പഴയ ജിയോ ഫോണിൽ വാട്ട്സ് ആപ്പ് എത്തി
ജിയോ ഫോൺ 2 എന്ന ഫീച്ചർ ഫോണുകളിൽ വാട്ട്സ് ആപ്പ്പോലെയുള്ള ആപ്ലികേഷനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ജിയോ ഫോൺ ആദ്യം പുറത്തിറക്കിയ ഫീച്ചർ ഫോണിൽ ഈ സേവനങ്ങൾ ലഭിക്കുന്നില്ലായിരുന്നു .ഇനി മുതൽ രണ്ടു ഫീച്ചർ ഫോണുകളിലും ഈ സേവനങ്ങൾ ലഭിക്കും .ഇത് ലഭിക്കുന്നത് വാട്ട്സ് ആപ്പ് KaiOS പതിപ്പിലാണ് .ജിയോയുടെ ഫോൺ ആപ്പ് സ്റ്റോറിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .
ജിയോ ഫോൺ 2
2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇതിൽ ഫേസ് ബുക്ക് ഉൾപ്പെടെ എല്ലാം തന്നെ സപ്പോർട്ട് ആകുന്നു എന്നൊരു സവിശേഷതകൂടിയുണ്ട് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ പ്രീ ഓർഡർ നടത്തുവാൻ സാധിക്കുന്നു .
512MB റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ്.