വാട്ട്സ് ആപ്പിൽ ഏറ്റവും ഒടുവിൽ അവതരിപ്പിച്ച ഫീച്ചറുകൾ ആയിരുന്നു ഡിലീറ്റ് ഫോർ എവെരി വൺ .എന്നാൽ അതിനു ശേഷം ഇപ്പോൾ വാട്ട്സ് ആപ്പ് പുതിയ രണ്ടു ഫീച്ചറുകൾ കൂടി പുറത്തിറക്കുന്നുണ്ട് .വിഡിയോകള്‍ ഉപഭോതാക്കൾക്ക് കാണാനായി പ്രത്യേക പോപ് അപ് സ്ക്രീന്‍ നല്‍കുന്നതാണ് പിക്ചര്‍ ടു പിക്ചര്‍ മോഡ്.
ഒരു വിഡിയോ പ്ലേയറിന്റ രീതിയിലാകും ഇൗ സംവിധാനം പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ . വാട്സ് ആപ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യമായി മെസേജ് അയക്കുന്നതിനുള്ള സംവിധാനമാണ് റിപ്ലേ പ്രൈവറ്റ് ഒാപ്ഷനില്‍ ഉണ്ടാവുക.
എന്നാൽ കഴിഞ്ഞ വർഷം വാട്ട്സ് ആപ്പ് പുറത്തിറക്കിയ ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഫീച്ചർ മികച്ച പ്രതികരണമാണ് ഉപഭോതാക്കളിൽ നിന്നും ലഭിക്കുന്നത് .അതിനു തൊട്ടുപിന്നാലെയാണ് പുതിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തുന്നത് .
അടുത്ത അപ്ഡേറ്റില്‍ ഇൗ രണ്ട് സംവിധാനങ്ങളും വാട്സ് ആപില്‍ ലഭ്യമാകുമെന്നാണ് സൂചനകൾ .2018 ൽ വാട്ട്സ് ആപ്പ് കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനാണ് സാധ്യത .അതിൽ വീഡിയോ കോളിംഗ് സംവിധാനത്തിന് മുൻതൂക്കം നൽകും എന്നാണ് സൂചനകൾ