ഇപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ പുതിയ അപ്പ്ഡേഷനുകൾ വന്നുകൊണ്ടിരിക്കുകയാണ് .
എന്നാൽ അതിനൊപ്പംതന്നെ ഒരുപാടു സ്പാമുകളും വാട്ട്സ് ആപ്പിൽ എത്തുന്നുണ്ട് .ഇപ്പോൾ ദേശിയ മാധ്യമങ്ങൾവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് വാട്ട്സ് ആപ്പിൽ എത്തിയിരിക്കുന്ന പുതിയ സ്പാം .
ഈ സന്ദേശം കിട്ടി അത് വാട്‌സ്‌ആപ്പ് ഉപയോക്താവ് തുറന്നു നോക്കിയാൽ അപ്പോ തന്നെ അത് ഉപഭോതാവിന്റെ വാട്‌സ്‌ആപ്പ് നിശ്ചലമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കറുത്ത ഒരു കുത്തും, ഇവിടെ സ്പര്‍ശിക്കരുത് എന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.എന്നാൽ ഒരുപാടു ഉപഭോതാക്കൾ ഇതിൽ സ്പർശിച്ചു നോക്കിയിരിക്കുന്നു .
എന്നാൽ വാട്ട്സ് ആപ്പിലെ സ്പാമുകൾ സര്വസാധാരണമാണെന്നും വലിയ അപകടമൊന്നും ഉണ്ടാക്കില്ലെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ പറയുന്നത് .എന്നാൽ ഇതിൽ ഭയപ്പെടേണ്ടകാര്യം ഒന്നും തന്നെയില്ല .അങ്ങനെ നിങ്ങൾ തൊടുകയാണെങ്കിൽ കുറച്ചു നേരംകഴിഞ്ഞു അത് തനിയെ ശെരിയായിക്കൊള്ളും .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക