വാട്ട്സ് ആപ്പിലെ കറുത്ത ഡോട്ടുകൾ ഭയപ്പെടേണ്ട കാര്യമില്ല

വാട്ട്സ് ആപ്പിലെ കറുത്ത ഡോട്ടുകൾ ഭയപ്പെടേണ്ട കാര്യമില്ല
HIGHLIGHTS

കറുത്ത കുത്തിൽ തൊടരുത് :വാട്ട്സ് ആപ്പ് ഹാങ്ങ്?

ഇപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ പുതിയ അപ്പ്ഡേഷനുകൾ വന്നുകൊണ്ടിരിക്കുകയാണ് .

എന്നാൽ അതിനൊപ്പംതന്നെ ഒരുപാടു സ്പാമുകളും വാട്ട്സ് ആപ്പിൽ എത്തുന്നുണ്ട് .ഇപ്പോൾ ദേശിയ മാധ്യമങ്ങൾവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് വാട്ട്സ് ആപ്പിൽ എത്തിയിരിക്കുന്ന പുതിയ സ്പാം .

ഈ സന്ദേശം കിട്ടി അത് വാട്‌സ്‌ആപ്പ് ഉപയോക്താവ് തുറന്നു നോക്കിയാൽ  അപ്പോ തന്നെ അത്  ഉപഭോതാവിന്റെ  വാട്‌സ്‌ആപ്പ് നിശ്ചലമാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കറുത്ത ഒരു കുത്തും, ഇവിടെ സ്പര്‍ശിക്കരുത് എന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.എന്നാൽ ഒരുപാടു ഉപഭോതാക്കൾ ഇതിൽ സ്പർശിച്ചു നോക്കിയിരിക്കുന്നു .

കറുത്തകുത്തിൽ സ്പര്ശിച്ചപ്പോൾ തന്നെ വാട്ട്സ് ആപ്പ് നിശ്ചലമാകുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതുകൊണ്ടുതന്നെ നിങ്ങളുടെ വാട്ട്സ് ആപ്പുകളിൽ ഇങ്ങനത്തെ മെസേജുകൾ എത്തിയാൽ അത് തുറന്നുനോക്കാൻ ശ്രമിക്കരുത് .

എന്നാൽ വാട്ട്സ് ആപ്പിലെ സ്പാമുകൾ സര്വസാധാരണമാണെന്നും  വലിയ അപകടമൊന്നും ഉണ്ടാക്കില്ലെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ പറയുന്നത് .എന്നാൽ ഇതിൽ ഭയപ്പെടേണ്ടകാര്യം ഒന്നും തന്നെയില്ല .അങ്ങനെ നിങ്ങൾ തൊടുകയാണെങ്കിൽ കുറച്ചു നേരംകഴിഞ്ഞു അത് തനിയെ ശെരിയായിക്കൊള്ളും .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo