വാട്ട്സ് ആപ്പിന്റെ സ്വന്തം വിഡിയോകൾ എത്തുന്നു
വ്യാജ പ്രചരണങ്ങളെ തടയുവാൻ പുതിയ വിഡിയോകളുമായി വാട്ട്സ് ആപ്പ്
രാജ്യത്ത് സോഷ്യൽ മീഡിയകൾ വഴിയുള്ള വ്യാജസന്ദേശങ്ങൾ തടയുന്നതിനായി വാട്ട്സ് ആപ്പിൽ പുതിയ വീഡിയോകൾ എത്തുന്നു .2019 ലെ ഇലക്ഷനു മുന്നോടിയായുള്ള ബോധവത്കരണ പ്രവർത്തനമാണ് ഇത് .60 സെക്കന്റുകൾ വീതമുള്ള വിഡിയോകൾ ആണ് പുറത്തിറക്കുന്നത് .വാട്ട്സ് ആപ്പിലൂടെ ഇപ്പോൾ രാജ്യത്ത് ഒരുപാടു വ്യാജ സന്ദേശങ്ങൾ ആളുകൾ അറിയാതെ തന്നെ പലപ്പോഴും ഫോർവേർഡ് ചെയ്തു വിടുന്നുണ്ട് .അതിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള വിഡിയോകൾ പുറത്തിറക്കുന്നത് .ഇത്തരത്തിലുള്ള വിഡിയോകൾ 9 ഭാഷകളിലായി ഫേസ്ബുക്ക് ,യൂട്യൂബ് ,വാട്ട്സ് ആപ്പ് എന്നി മീഡിയയിലൂടെ എത്തിക്കുന്നതാണ് .കൂടാതെ ടെലിവിഷനുകൾ വഴിയും ഈ വിഡിയോകൾ പ്രചരിപ്പിക്കുന്നതാണ് .
ഡിലീറ്റ് ഫോർ എവെരി വൺ സമയപരിധി ഉയർത്തി
മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.നിങ്ങൾ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവർക്ക് പോകുകയാന്നെങ്കിൽ അല്ലെകിൽ എതെകിലും വീഡിയോ നിങ്ങൾ അബദ്ധത്തിൽ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യുവാൻ സാധ്യമാകുന്നു.അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.
എന്നാൽ നിലവിൽ ഡിലീറ്റ് ഫോർ എവെരി വൺ 1 മണിക്കൂർ 8 മിനുട്ടുവരെയാണ് ലഭിക്കുന്നത് .ഈ സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യേണ്ടതാണ് .പുതിയ അപ്പ്ഡേഷനുകൾ പ്രകാരം ഇപ്പോൾ 13 മണിക്കൂർ 8 മിനുട്ട് 16 സെക്കന്റ് വരെയാണ് ലഭിക്കുന്നത് .എന്നാൽ ഡിലീറ്റ് ഫോർ എവെരി വൺ ആദ്യം ലഭിച്ചിരുന്നത് വെറും 7 മിനുട്ട് നേരത്തേക്ക് മാത്രമായിരുന്നു .ഇനി മുതൽ അത് 13 വരെ ലഭ്യമാകുന്നതാണ്