ഡിസംബറിനു ശേഷം ചില ഫോണുകളിൽ വാട്ട്സ് ആപ്പ് ലഭിക്കില്ല
വാട്ട്സ് ആപ്പ് ഡിസംബറിനു ശേഷം ചില സ്മാർട്ട് ഫോണുകളിൽ ലഭ്യമാകില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .വാട്ട്സ് ആപ്പ് ഡിസംബറിന് ശേഷം ബ്ലാക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ക്ക് മുമ്പുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് നിർത്തലാക്കുന്നത് എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
അതുകൂടാതെ നോക്കിയയുടെ പഴയ ചില മോഡലുകളിലും വാട്ട്സ് ആപ്പ് നിർത്തലാക്കുന്നുണ്ട് .ആന്‍ഡ്രോയ്ഡ് 2.3.7 നു മുകളിൽ ഉപയോഗിക്കുന്ന ഫോണുകളിൽ ഫെബ്രുവരിയ്ക്ക് ശേഷം വാട്ട്സ് ആപ്പ് ലഭിക്കില്ല .
അതുകൂടാതെ 2018 ൽ പുതിയ അപ്‌ഡേഷനുകൾ വാട്ട്സ് ആപ്പിൽ എത്തുന്നുണ്ട് .അതിനു മുന്നോടിയായാണ് ഈ ഫോണുകളിൽ വാട്ട്സ് ആപ്പ് നിരോധിക്കുന്നത് .