Cricket പ്രേമികളുടെ പ്രിയപ്പെട്ട IPL 2024 ഉടൻ കൊടിയേറും. മാർച്ച് 22നാണ് ഇപ്രാവശ്യം Indian Premier League ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമാണ് ഐപിഎൽ. ഐപിഎല്ലിലെ മത്സരങ്ങൾ ഒന്നും നിങ്ങൾ മിസ് ചെയ്യേണ്ട. ജോലിയ്ക്കിടയിലും യാത്രയിലുമുള്ളവർക്ക് മൊബൈലിൽ മത്സരങ്ങൾ തത്സമയം കാണാനാകും.
ഇതിനായി നിങ്ങൾക്ക് ഏതെങ്കിലും OTT Subscription വേണമോ എന്ന സംശയമുണ്ടോ? ഒരു സബ്സ്ക്രിപ്ഷനുമില്ലാതെ ഫ്രീയായി ഐപിഎൽ ആസ്വദിക്കാവുന്നതാണ്. ഇപ്രാവശ്യം ഐപിഎൽ മത്സരങ്ങൾ എവിടെ ലൈവായി കാണാമെന്ന് നോക്കാം.
മാർച്ച് 22ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഓപ്പണിങ് മാച്ചിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ടിവി ചാനലുകളിൽ മത്സരം ആസ്വദിക്കുന്നവർക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളെ ആശ്രയിക്കാം. എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം സ്റ്റാർ നെറ്റ്‌വർക്കാണ് സ്വന്തമാക്കിയത്.
എന്നാൽ വീട്ടിലിരുന്ന മത്സരം ആസ്വദിക്കാനാകാത്തവർ നിരാശപ്പെടേണ്ടതില്ല. JioCinema മൊബൈൽ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ലൈവ് മാച്ചുകൾ ആസ്വദിക്കാം. ജിയോസിനിമ വെബ്‌സൈറ്റിലും IPL 2024 മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യും.
ഈ വർഷത്തെ ഐപിഎൽ പൂരം 12 സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. ഇവയിൽ 10 വേദികൾ അതത് 10 ഫ്രാഞ്ചൈസികളുടെ ഹോം ഗ്രൗണ്ടുകളാണ്. എന്നാൽ ഡൽഹി ക്യാപിറ്റൽസിന് അവരുടെ ആദ്യ കുറച്ച് മത്സരങ്ങൾ വിശാഖപട്ടണത്ത് കളിക്കേണ്ടി വരും.
ഐപിഎല്ലിൽ ഒരു മത്സരം മാത്രമുള്ള ദിവസങ്ങളിൽ രാത്രി 7:30ന് ആരംഭിക്കും. രണ്ട് മാച്ചുകൾ ഉണ്ടെങ്കിൽ ആദ്യ മത്സരം ഉച്ച കഴിഞ്ഞ് 3:30 നായിരിക്കും. എന്നാൽ 22ന് നടക്കുന്ന ഓപ്പണിങ് മത്സരം രാത്രി 8 മണിക്കാണ് തുടങ്ങുന്നത്.
Read More: Apple Days Sale: ഈ വർഷത്തെ സെയിൽ പൊടിപൊടിക്കുന്നു, iPhone 15, 14, 13 സീരീസുകൾ വൻ വിലക്കിഴിവിൽ
ജിയോ സിനിമയിൽ മത്സരം കാണാൻ ജിയോ വരിക്കാർ ആകണമെന്ന് നിബന്ധനയില്ല. മറ്റേത് വരിക്കാർക്കും ഐപിഎൽ ലൈവായി ജിയോസിനിമയിൽ ആസ്വദിക്കാം. ഇതിന് വേഗതയുള്ള മികച്ച ഇന്റർനെറ്റ് കണക്ഷൻ വേണമെന്ന് മാത്രം. കഴിഞ്ഞ വർഷവും അംബാനിയുടെ ജിയോസിനിമയിലാണ് ഐപിഎൽ ലൈവ് സ്ട്രീമിങ് നടന്നത്.
റിലയൻസ് ജിയോ ഇന്ത്യൻ പ്രീമിയർ ലീഗിന് പ്രത്യേക പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു. 2 പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരുന്നത്. 667 രൂപയും, 444 രൂപയും വിലയുള്ള ഡാറ്റ പ്ലാനുകളാണിവ. ഈ ജിയോ പ്ലാനുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ…