ഇഷ്ടമുള്ള ജോലികൾ കണ്ടെത്താൻ സ്ത്രീകൾക്കായി Vi ആപ്പ്

Updated on 10-Mar-2023
HIGHLIGHTS

വി ആപ്പും തൊഴിൽ പ്ലാറ്റ്ഫോമായ അപ്നയും ഒരുമിച്ചാണ് ഈ അവസരം ഒരുക്കുന്നത്

വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്

ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ വിവിധ ക്ലാസുകളും ലഭ്യമാണ്

സ്വന്തമായി ഒരു ജോലി നേടുക എന്നത് ഭൂരിഭാഗം സ്ത്രീകളുടെയും സ്വപ്നമാണ്. അത്തരത്തിൽ സ്ത്രീകൾക്ക് അവരുടെ സ്വപ്ന ജോലി കണ്ടെത്താൻ സഹായിക്കുകയാണ് വോഡഫോൺ-ഐഡിയ(Vodafone Idea). വി ആപ്പും(Vi app) തൊഴിൽ പ്ലാറ്റ്ഫോമായ അപ്നയും സഹകരിച്ച് ഇന്ത്യയിലുടനീളം സ്ത്രീകൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. വനിതാ ദിന (Women's Day)ത്തോടനുബന്ധിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

വി ആപ്പിന്റെ മറ്റ് സവിശേഷതകൾ

വി ആപ്പി(Vi app)ലെ വി ജോബ്സ് ആൻഡ് എജുക്കേഷൻ പ്ലാറ്റ്ഫോമിൽ അധ്യാപകർ, ടെലികോളർമാർ, റിസപ്ഷനിസ്റ്റുകൾ തുടങ്ങിയ ജോലികൾക്ക് അപേക്ഷിക്കാൻ സാധിക്കും. അപേക്ഷകരുടെ സൗകര്യാർത്ഥം പാർട്ട് ടൈം, വർക്ക് ഫ്രം ഹോം എന്നിങ്ങനെ തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. ടെലികോളർ ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി 5,000 രൂപ ഡിസ്കൗണ്ടോടെ പ്ലേസ്മെന്റ് ഉറപ്പു നൽകുന്ന പരിശീലന പരിപാടിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കാൻ വിവിധ ക്ലാസുകളും ലഭ്യമാണ്.

ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിന് പ്രമുഖ ഇംഗ്ലിഷ് പഠന പ്ലാറ്റ്ഫോമായ എന്‍ഗുരുവുമായി സഹകരിച്ച് വിദഗ്ധരുടെ അണ്‍ലിമിറ്റഡ് ഇന്‍ററാക്ടീവ് ലൈവ് ഇംഗ്ലിഷ് കോഴ്സുകള്‍ വി 50 ശതമാനം കിഴിവ് ലഭ്യമാക്കും. സ്ത്രീകളുടെ പ്രൊഫഷണല്‍ കഴിവുകള്‍ വളര്‍ത്താന്‍ സഹായിക്കുന്നതിന് അപ്ന, എന്‍ഗുരു എന്നിവരുടെ സഹകരണത്തോടെ കരിയര്‍ കൗണ്‍സിലിങ്ങുകളും വെബിനാറുകളും വിആപ്പ് സംഘടിപ്പിക്കും.

Connect On :