UPI Payment through Phone Call: ഒരു ഫോൺ കോളിലൂടെ UPI പണമിടപാട് നടത്താം

Updated on 30-Oct-2023
HIGHLIGHTS

ഒരു ഫോൺ കോളിലൂടെ UPI നമുക്ക് പണമിടപാട് നടത്താം

UPI യുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിൽ നിന്ന് 080-45163666 എന്ന നമ്പറിലേക്ക് കോൾ ചെയ്യുക

UPI കോളുകളിൽ ഓട്ടോമാറ്റിക്ക് ആയി പിൻ ചേർക്കാം

ഡിജിറ്റൽ യുഗം നമ്മുടെ പല വലിയ ജോലികളും എളുപ്പമാക്കിയിരിക്കുന്നു. ആർക്കെങ്കിലും പണം അയക്കണമെങ്കിൽ ആദ്യം ബാങ്കുകൾ സന്ദർശിക്കണം. ഇനി മൊബൈൽ വഴി വീട്ടിൽ ഇരുന്ന് ഈ ജോലി ചെയ്യാം. നിങ്ങൾക്ക് ഇന്റർനെറ്റ് മാത്രമേ ആവശ്യമുള്ളൂ. എന്നാൽ നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് കണക്ഷനില്ലെങ്കിലും ഫീച്ചർ ഫോണുണ്ടെങ്കിൽ പോലും UPI വഴി എളുപ്പത്തിൽ പണം കൈമാറാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ

UPI ഒരു ഫോൺ കോളിലൂടെ പണമിടപാട് നടത്താം

ഒരു ഫോൺ കോളിലൂടെ പണമിടപാട് നടത്താവുന്നതാണ്. ആദ്യം നിങ്ങളുടെ UPI യുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിൽ നിന്ന് 080-45163666 എന്ന നമ്പറിലേക്ക് കോൾ ചെയ്യുക. അതുകഴിഞ്ഞു UPI പിൻ ചേർക്കണം. ആദ്യ തവണ മാത്രമേ ഇത്തരത്തിൽ യുപിഐ പിൻ ചേർക്കേണ്ട ആവശ്യമുള്ളൂ.

UPI കോളുകളിൽ ഓട്ടോമാറ്റിക്ക് ആയി പിൻ ചേർക്കാം

കോളുകളിൽ ഓട്ടോമാറ്റിക്ക് ആയി തന്നെ പിൻ ഇവിടെ ചേർക്കുന്നതായിരിക്കും. തുക എത്രയാണെന്ന് ഫോണിന്റെ ഡയൽ പാഡിൽ തന്നെ ടൈപ്പ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ചെയ്ത് ഓകെ നൽകി കഴിഞ്ഞാൽ ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെ തന്നെ പെയ്മെന്റ് ചെയ്യാൻ സാധിക്കുന്നതാണ്.

യുപിഐ ലൈറ്റ് ഫീച്ചർ

ഒരു ഫോൺ കോളിലൂടെ UPI പണമിടപാട് നടത്താം

ഇന്റർനെറ്റ് ഇല്ലാതെ പണമിടപാട് നടത്താൻ യുപിഐ ലൈറ്റ് എന്ന ഓപ്ഷനും മാസങ്ങൾക്ക് മുമ്പ് ആർബിഐ അവതരിപ്പിച്ചിരുന്നു. ​ഗൂ​ഗിൾ പേയിൽ യുപിഐ ലൈറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നമ്മുക്ക് പരിശോധിക്കാം. നിങ്ങളുടെ മെയിൻ അക്കൗണ്ടിൽ നിന്ന് പണം യുപിഐ ലൈറ്റിലേക്ക് മാറ്റിയാലാണ് ഇതിന്റെ സേവനം നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കു.

യുപിഐ ലൈറ്റിന്റെ സേവനം

ബാങ്കിന്റെ സെർവർ ഡൗൺ പ്രശ്നങ്ങൾ യുപിഐ ലൈറ്റ് പേയ്മെന്റിൽ ഉപഭോക്താക്കളെ ബാധിക്കില്ല. പാസ്വേർഡിന്റെ സഹായവും ഈ സേവനത്തിന് ആവിശ്യമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.ഗൂ​ഗിൾ പേയെക്ക് പുറമെ ഫോൺ പേ മറ്റ് യുപിഐ ആപ്പുകൾ എന്നിവയിലെല്ലാം യുപിഐ ലൈറ്റിന്റെ സേവനം ലഭിക്കുന്നതാണ്.

കൂടുതൽ വായിക്കൂ: OnePlus Open Sale Starts Today: Oneplus Open ഫോൾഡബിൾ ഫോൺ വിൽപ്പന തുടങ്ങി

വോയിസ് കമാന്റ് വഴി പണമിടപാട് നടത്താം

അതേ സമയം വോയിസ് കമാന്റ് വഴി പണമിടപാട് നടത്താനുള്ള ഫീച്ചർ അടുത്തിടയ്ക്ക് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയിരുന്നു. ഹലോ യുപിഐ എന്നാണ് ഈ ഫീച്ചർ അറിയപ്പെടുന്നത്. എഐ സഹായത്തോടെണ് ഹലോ യുപിഐ പ്രവർത്തിക്കുന്നത്. മദ്രാസ് ഐഐടിയിലെ AI4Bharat-മായി സഹകരിച്ചാണ്

Connect On :