ദൂരെയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനും ബന്ധപ്പെടാനും ഇന്നത്തെ കാലത്തെ ഏറ്റവും മികച്ച ഉപാധി എന്താണെന്ന് ചോദിച്ചാൽ അതിന് മറ്റൊരു ഉത്തരം കാണില്ല. ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് WhatsApp ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമമാണ്. എന്നാൽ വെറും മെസേജ് അയക്കാനുള്ള ആപ്ലിക്കേഷൻ മാത്രമല്ല വാട്സ്ആപ്പ്. ആപ്പിൽ രസകരമായ ഒരുപാട് ഫീച്ചറുകളുണ്ട്. ഇവയിൽ പല ഫീച്ചറുകളും കുറച്ച് കാലമായി പരീക്ഷണത്തിലാണ്. എന്നാൽ ഉടൻ തന്നെ പലർക്കും ഇത് ലഭ്യമാകും. WABetaInfo അനുസരിച്ച്, വാട്സ്ആപ്പ് ഉടൻ പുറത്തിറക്കിയേക്കാവുന്ന ഫീച്ചറുകളുടെ ഒരു ലിസ്റ്റ് ഇതാ:
വാട്സ്ആപ്പ് വീഡിയോ കോളുകളുടെ കാര്യത്തിൽ ഐഫോൺ ഉപയോക്താക്കൾക്ക് പിക്ചർ-ഇൻ-പിക്ചർ ഫീച്ചർ കുറവായിരുന്നു. വാട്സ്ആപ്പിൽ വീഡിയോ കോളിലായിരിക്കുമ്പോ മൾട്ടിടാസ്‌ക് ചെയ്യാൻ കഴിയാത്തതിനാൽ ഐഫോണുകളിൽ ലഭിക്കാതിരുന്ന ഈ ഫീച്ചർ ഉപയോക്താക്കളെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പിക്ചർ-ഇൻ-പിക്ചർ ഫീച്ചർ ഇതിനകം ലഭ്യമായിരുന്നു.
WABetaInfo-യിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ, ആപ്പിൾ ഫോണുകളിൽ വീഡിയോ കോളുകൾ ചെയ്യുമ്പോൾ PIP അഥവാ പിക്ചർ-ഇൻ-പിക്ചർ ഫീച്ചറും ഉടൻ ലഭിക്കുന്നതാണ് എന്ന് പറയുന്നു.
വ്യൂ വൺസ് ടെക്‌സ്‌റ്റ് ഫീച്ചർ, പേര് സൂചിപ്പിക്കുന്നത് പോലെ, മെസേജ് ലഭിക്കുന്നയാൾക്ക് ഒരിക്കൽ മാത്രം കാണാനാകുന്ന രഹസ്യാത്മക വിവരങ്ങൾ പങ്കിടാൻ സഹായിക്കും. വാട്സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയ വ്യൂ വൺസ് വീഡിയോ ഫീച്ചറും, ഇമേജ് ഓപ്ഷന് സമാനമായ രീതിയിൽ ഇത് പ്രവർത്തിക്കും.
വാട്സ്ആപ്പിലെ സ്റ്റാറ്റസ് ഫീച്ചർ അനുദിനം അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ എല്ലാവരും തങ്ങളുടെ സ്റ്റാറ്റസ് ഇമേജുകൾ, വീഡിയോകൾ, ടെക്സ്റ്റ് ഫോർമാറ്റ് എന്നിവയുടെ രൂപത്തിൽ അപ്‌ഡേറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നു. സ്റ്റാറ്റസ് ഫീച്ചർ ഇത്രയധികം ജനപ്രീതി നേടിയതിനാൽ തന്നെ അവരുടെ സ്റ്റാറ്റസ് ഓപ്ഷനിൽ വോയ്‌സ് നോട്ടുകൾ ഉൾപ്പെടുത്താൻ ആകുന്നതും തീർച്ചയായും ഇഷ്ടപ്പെടും.
വാട്സ്ആപ്പ് 2023ൽ കമ്പാനിയൻ മോഡ് അവതരിപ്പിക്കും. അതായത്, നിലവിലുള്ള വാട്സ്ആപ്പ് അക്കൗണ്ട് സെക്കൻഡറി അല്ലെങ്കിൽ പുതിയ മൊബൈൽ ഫോണുമായി ലിങ്ക് ചെയ്യാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് 4 ഉപകരണങ്ങൾ വരെ ലിങ്ക് ചെയ്യാനാകും. എല്ലാ ഉപകരണങ്ങളിലും ചാറ്റ് ഹിസ്റ്ററി സമന്വയിപ്പിക്കപ്പെടും.
കമ്പാനിയൻ മോഡിലെ കോളുകളും സന്ദേശങ്ങളും ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ചില ബീറ്റ ടെസ്റ്ററുകൾക്ക് കമ്പാനിയൻ മോഡ് ലഭ്യമാണ്. ഉടനെ ഇത് എല്ലാവർക്കും ലഭിക്കുന്ന തരത്തിലാക്കും.
രണ്ട് വർഷം മുമ്പ് വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ചില കാരണങ്ങളാൽ പിന്നീട് ഉപേക്ഷിച്ചു. WABetaInfo-യിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നത്, വാട്സ്ആപ്പ് ഒടുവിൽ ഈ ഫീച്ചർ പുറത്തിറക്കുന്നു എന്നതാണ്. ഉപയോക്താക്കളെ തീയതി അനുസരിച്ച് സെർച്ച് ചെയ്തത് മെസേജ് കണ്ടുപിടിക്കാൻ ഇത് സഹായിക്കും.
ഡെസ്‌ക്‌ടോപ്പിൽ വാട്സ്ആപ്പ് തുറന്നാൽ കോളിങ് ഫീച്ചർ ലഭ്യമല്ല. ഓഡിയോ, വീഡിയോ കോൾ ഇനി ഡെസ്ക്ടോപ്പിലും ലഭ്യമാക്കാനാണ് കമ്പനി ആലോചിക്കുന്നത്. റിപ്പോർട്ട് സൂചിപ്പിക്കുന്ന പ്രകാരം, വാട്സ്ആപ്പ് അതിന്റെ ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനിലേക്ക് കോൾസ് ടാബ് ചേർക്കുന്ന ഒരു ഫീച്ചർ പുറത്തിറക്കിയേക്കാം. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾക്കും ഡെസ്‌ക്‌ടോപ്പ് ആപ്പിനുമിടയിൽ ഓഡിയോ, വീഡിയോ കോളുകൾ നിയന്ത്രിക്കാനും സമന്വയിപ്പിക്കാനും കഴിയും.
അപരിചിതരും മറ്റും ആപ്പിന്റെ ആക്‌സസ് തടയുന്നതിനായി, 3 വർഷം മുമ്പ് വാട്സ്ആപ്പ് iOS, Android ഉപകരണങ്ങൾക്കായി സ്‌ക്രീൻ ലോക്ക് ഫീച്ചർ അവതരിപ്പിച്ചു. ഡെസ്‌ക്‌ടോപ്പ്/വെബ് ക്ലയന്റുകൾക്ക് ലഭ്യമല്ലാത്തതിനാൽ ഈ ഫീച്ചർ മൊബൈൽ ഫോണുകളിൽ മാത്രമായി പരിമിതമാണ്. എന്നാൽ, ബീറ്റയിലെ ചില ഉപയോക്താക്കൾക്ക് മാത്രമേ ലോക്ക് സ്‌ക്രീൻ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളൂവെന്നും ഇത് എല്ലാവരിലേക്കും അവതരിപ്പിക്കാൻ വാട്സ്ആപ്പ് പദ്ധതിയിടുകയാണെന്നും പറയുന്നു. കൂടാതെ, ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിച്ച് ആപ്പ് അൺലോക്ക് ചെയ്യാൻ Mac ഉപയോക്താക്കളെ WhatsApp അനുവദിക്കുമെന്നുമാണ് സൂചന.