Koo Shut Down: Koo ആപ്പ് ഇനി ‘എക്സാ’കും, ഇന്ത്യയുടെ Twitter എതിരാളി അടച്ചുപൂട്ടുന്നു

Koo Shut Down: Koo ആപ്പ് ഇനി ‘എക്സാ’കും, ഇന്ത്യയുടെ Twitter എതിരാളി അടച്ചുപൂട്ടുന്നു
HIGHLIGHTS

ഇന്നത്തെ X-ന് പകരമായി വികസിപ്പിച്ച ഇന്ത്യൻ എതിരാളിയാണ് Koo

ചുരുങ്ങിയ കാലയളവിൽ തന്നെ 30 ലക്ഷം വരിക്കാരുണ്ടായിരുന്നു

Koo shut down ചെയ്യുന്നതിനായി സ്ഥാപകർ തീരുമാനിച്ചു

Twitter-ന്ററെ ഇന്ത്യൻ എതിരാളി Koo ആപ്പ് അടച്ചുപൂട്ടുന്നു. ട്വിറ്റർ അഥവാ ഇന്നത്തെ X-ന് പകരമായി വികസിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണിത്. 2020-ൽ ആണ് കൂ ആപ്പ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.

Koo വിടവാങ്ങുന്നു

ചുരുങ്ങിയ കാലയളവിൽ തന്നെ 30 ലക്ഷം വരിക്കാരായിരുന്നു ആപ്പിനുണ്ടായിരുന്നു. എന്നാലിപ്പോൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആപ്ലിക്കേഷൻ അടച്ചുപൂട്ടുന്നു. Koo shut down ചെയ്യുന്നതിനായി കൂ സ്ഥാപകർ തീരുമാനിച്ചുവെന്നാണ് വിവരം.

Koo ആപ്പ് പ്രതിസന്ധി

മായങ്ക് ബിദവട്കയും അപ്രമേയ രാധാകൃഷ്ണയും ചേർന്നാണ് കൂ രൂപപ്പെടുത്തിയത്. ലോഞ്ചിന് പിന്നാലെ വലിയ പ്രശംസയും കൂ ആപ്പിന് ലഭിച്ചു. ട്വിറ്ററിന്റെ പെർഫെക്ട് എതിരാളി ആയിരിക്കും കൂ എന്നും പലരും കരുതിയിരുന്നു.

Twitter-ന്ററെ ഇന്ത്യൻ എതിരാളി Koo
Twitter-ന്ററെ ഇന്ത്യൻ എതിരാളി Koo

എന്നാൽ ആദ്യ വിജയം അതുപോലെ തുടരാൻ കമ്പനിയ്ക്കായില്ല. ട്വിറ്റർ അക്കൌണ്ടുള്ളവർ തന്നെയാണ് കൂ ആപ്പും പരീക്ഷിച്ചത്. ഇപ്പോഴത്തെ എക്സിന്റെ ആഗോള സ്വീകാര്യതയും മറ്റും കൂവിന് മറികടക്കാനായില്ല. അതിനാൽ പലരും കൂവിൽ നിന്ന് തിരിച്ച് ട്വിറ്ററിലേക്ക് മടങ്ങി. ഇങ്ങനെ കൂ ആപ്പിന് വരിക്കാരിൽ കൊഴിഞ്ഞുപോക്കുണ്ടായെന്നാണ് റിപ്പോർട്ട്.

പിരിച്ചുവിടൽ, ശേഷം അടച്ചുപൂട്ടൽ

പാർട്നർഷിപ്പിനായി ഒരുപാട് ചർച്ചകൾ നടന്നെങ്കിലും വിജയം കണ്ടില്ല. അതുപോലെ കൂ ആപ്പ് പ്രവർത്തനത്തിന് ഉയർന്ന സാങ്കേതിക ചെലവുകളും ആവശ്യമാണ്. ഇത് രണ്ടും പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് കൂ അടച്ചുപൂട്ടാൻ സ്ഥാപകർ തീരുമാനിച്ചത്.

2023 ഏപ്രിലിൽ കമ്പനി ഭൂരിഭാഗം തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരുടെ ശമ്പളം മുടങ്ങി. പിന്നീട് ഏതെങ്കിലും കമ്പനി കൂവിനെ ഏറ്റെടുക്കുമെന്ന് സ്ഥാപകർ പ്രതീക്ഷിച്ചിരുന്നു.

twitter indian rival koo app
10 ഭാഷകളിൽ…

“ഇന്ത്യയുടെ സോഷ്യൽ മീഡിയ മേഖലയിലേക്ക് പ്രവേശിക്കാൻ താൽപ്പര്യമുള്ള വ്യക്തികളുമായി ആസ്തി പങ്കിടുന്നതിൽ സന്തോഷമുണ്ട്.” കൂ സ്ഥാപകർ പാർട്നർഷിപ്പ് ചർച്ച സജീവമായിരുന്നപ്പോൾ അഭിപ്രായപ്പെട്ടതാണ് (ബിസിനസ് ടുഡേ). എന്നാൽ കൂവിന് ട്വിറ്ററിനെ മലർത്തിയടിക്കാൻ സാധിച്ചില്ല.

Read More: Amazon Sale 2024: Prime അംഗങ്ങൾക്കുള്ള ഈ വർഷത്തെ സ്പെഷ്യൽ Sale, തീയതി പ്രഖ്യാപിച്ചു

തുടക്കകാലത്ത് കൂവിന് പ്രതിദിനം 2.1 ദശലക്ഷം സജീവ യൂസേഴ്സ് ഉണ്ടായിരുന്നു. ഇവയിൽ 9000-ലധികം വിഐപികൾ ഉൾപ്പെടുന്നു. 10 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളായിരുന്നു ഇന്ത്യൻ കമ്പനി നേടിയെടുത്തത്. എന്നിട്ടും നാല് വർഷങ്ങൾക്ക് ശേഷം കൂവിന് പിടിച്ചനിൽക്കാനായില്ല. സാമ്പത്തിക വെല്ലുവിളികളും ദീർഘകാല ഫണ്ടിങ്ങും അവർക്ക് വെല്ലുവിളിയായി.

10 ഇന്ത്യൻ ഭാഷകളിലുള്ള ഇന്ത്യൻ ട്വിറ്റർ

ഇംഗ്ലീഷ്, ഹിന്ദി കൂടാതെ ഇന്ത്യൻ പ്രാദേശിക ഭാഷകളിലും കൂ ലഭ്യമായിരുന്നു. മലയാളത്തിൽ കൂ ആപ്പ് പ്രവർത്തിച്ചിരുന്നില്ല. കന്നഡ, തമിഴ്, തെലുങ്ക് എന്നീ തെന്നിന്ത്യൻ ഭാഷകൾ കൂവിൽ ലഭ്യമായിരുന്നു. പഞ്ചാബി, ആസാമീസ്, ബംഗ്ലാ, മറാത്തി, ഗുജറാത്തിയിലും കൂ പ്രവർത്തിച്ചിരുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo